കേരളത്തിലെ ഏറ്റവും വലിയ ഹോഴ്സ് ക്ലബ്ബും സഫാരി പാർക്കും അങ്ങാടിപ്പുറത്ത് ഒരുങ്ങുന്നു
Perinthalmanna RadioDate: 22-11-2024പെരിന്തൽമണ്ണ : സ്‌കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ കുതിര സവാരി പഠിക്കാൻ അവസരമൊരുങ്ങുന്നു. കേരളത്തിലെ ഏറ്റവും വലിയ ഹോഴ്സ് ക്ലബ്ബും സഫാരി പാർക്കുമാണ് അങ്ങാടിപ്പുറം വലമ്പൂരിൽ സജ്ജമാക്കുന്നത്.ഇതിനായി രാജസ്ഥാനിലെ പുഷ്‌കറിൽനിന്ന് 30 കുതിരകളെയാണ് പ്രവാസി വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാർ മലപ്പുറത്തെത്തിച്ചത്. 30 കുതിരകൾക്കായി 85 ലക്ഷം രൂപയോളമായി. കൂടാതെ യാത്രച്ചെലവുതന്നെ മൂന്നുലക്ഷത്തിലേറെയായി. സ്ലീപ്പർ ക്ലാസ് ബസിന്റെ സൗകര്യങ്ങളുള്ള അനിമൽ ആംബുലൻസിലാണ് ഇവയെ ഫാമിലെത്തിച്ചത്.ഇന്ത്യയിലെ ഇൻഡിജീനസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റിയിലും അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിലും അംഗമായ ഏക മലയാളിയാണ് വിഘ്‌നേഷ്.വലമ്പൂരിലേതു കൂടാതെ മഹാരാഷ്ട്രയിലെ ഔറംഗാബാദിലും രാജസ്ഥാനിലെ ചിറ്റോറിലും വിഘ്‌നേഷിന് കുതിരഫാമുണ്ട്. സിനിമാ നിർമാതാവും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ...