തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ദിവസം വ്യാപകമഴക്ക് സാധ്യത
Perinthalmanna RadioDate: 22-11-2025 സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമാകുന്നു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും. അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളില്‍ തിങ്കളാഴ്ച്ച യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കിഴക്കന്‍ കാറ്റ് ശക്തമായ സാഹചര്യത്തിലാണ് കേരളത്തിലും മഴ കനക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപത്തായി ചക്രവാത ചുഴിയും നി...





