Tag: 221223

പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ
Local

പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 22-12-2023പെരിന്തൽമണ്ണ: നാരങ്ങാകുണ്ടിൽ പുതുമന വീട്ടിൽ ശങ്കരനാരായണൻ പോറ്റി എന്നവരുടെ പറമ്പിൽ കാടുവെട്ടുന്നതിന് ഇടയിൽ ഇരവിഴുങ്ങിയ നിലയിൽ കാണപ്പെട്ട പെരുമ്പാമ്പിനെ പിടികൂടി. കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവർ ഉടമസ്ഥനെ വിവരം അറിയിക്കുകയും ഇദ്ദേഹം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ വിവരം അറിയിക്കുകയും ആയിരുന്നു. ട്രോമാ കെയർ  പ്രവർത്തകർ നിമിഷ നേരങ്ങൾക്കകം സ്ഥലത്തെത്തുകയും കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവറും ട്രോമാ കെയർ ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി, യൂണിറ്റ് പ്രവർത്തകൻ ഫാറൂഖ് പൂപ്പലം എന്നിവർ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് RRT ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് ട്രോമാ കെയർ പ്രവർത്തകർ അറിയിച്ചു...............................................
റെയിൽപാത വൈദ്യുതീകരണം; മരംമുറിയെ എതിർത്ത് വനംവകുപ്പ്
Local

റെയിൽപാത വൈദ്യുതീകരണം; മരംമുറിയെ എതിർത്ത് വനംവകുപ്പ്

Perinthalmanna RadioDate: 22-12-2023പെരിന്തൽമണ്ണ∙ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ വൈദ്യുതീകരണ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള റെയിൽവേയുടെ മരംമുറിക്ക് വനം വകുപ്പിന്റെ വിലക്ക്. ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയം സംസ്ഥാന വനംവകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററിൽ നിന്ന് വിശദീകരണം തേടി.ഇതോടെ പാതയിലെ വൈദ്യുതീകരണ പ്രവൃത്തികൾക്ക് വേഗം കുറയുമോ എന്ന് ആശങ്കയായി. പാതയിലെ വൈദ്യുതീകരണ പ്രവൃത്തികൾക്കായി ഇതിനകം 4000 മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. സേവ് വെറ്റ്ലാൻഡ്സ് ഇന്റർ നാഷനൽ മൂവ്മെന്റ് സിഇഒ തിരുവനന്തപുരം സ്വദേശി തോമസ് ലോറൻസ് നൽകിയ പരാതിയിലാണ് പരിസ്ഥിതി–വനം മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ.സംഭവം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയത്തിന് നടപടി റിപ്പോർട്ട് സമർപ്പിക്കാനും അസി.ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് ഫോറസ്‌റ്റ് ഡോ.ശോഭിത അഗർവാൾ ന...
രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു
Local

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Perinthalmanna RadioDate: 22-12-2023രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50 ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps...
പെരിന്തൽമണ്ണ പോലീസ് സേനാംഗങ്ങളെ അനുമോദിച്ചു
Local

പെരിന്തൽമണ്ണ പോലീസ് സേനാംഗങ്ങളെ അനുമോദിച്ചു

Perinthalmanna RadioDate: 22-12-2023ആനമങ്ങാട് : സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളെ ആനമങ്ങാട് വനമിത്ര അനുമോദിച്ചു. വനമിത്ര പുരസ്‌കാരജേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഗിരിജ ബാലകൃഷ്ണൻ സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങൾക്കും പരിസ്ഥിതിസൗഹൃദ മഷിപ്പേനകൾ നൽകി. സബ് ഇൻസ്‌പെക്ടർ ഷിജോ സി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സെക്രട്ടറി കെ.കെ. ബാലകൃഷ്ണൻ, ബാലകൃഷ്ണൻ ആനമങ്ങാട്, എസ്.ഐ. അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലി...
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്
Local

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്

Perinthalmanna RadioDate: 22-12-2023സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ‌കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്തമാക്കും. കൂടുതൽ പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. ...
നവകേരള സദസ്സിന്റെ തുടർനടപടി പ്രതീക്ഷിച്ച് ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്
Local

നവകേരള സദസ്സിന്റെ തുടർനടപടി പ്രതീക്ഷിച്ച് ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്

Perinthalmanna RadioDate: 22-12-2023പെരിന്തൽമണ്ണ : നവ കേരള സദസ്സ് മുമ്പാകെ ജന പ്രതിനിധികളും സംഘടനകളും ഉയർത്തിയ വികസന വിഷയങ്ങളിൽ തുടർ നടപടി പ്രതീക്ഷിച്ച് നാട്. പെരിന്തൽമണ്ണയിൽ ഉയർന്ന പൊതു വികസന നിർദേശം ഗതാഗത കുരുക്കിന് പരിഹാരവും മുടങ്ങി കിടക്കുന്ന ബൈപാസ് പദ്ധതിക്ക് ജീവൻ നൽകലുമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യം മുഖവിലക്ക് എടുത്തിട്ടുണ്ട്. അനിവാര്യമായും നടപ്പാവേണ്ട വികസന പദ്ധതി ആണെന്നാണ് ധനമന്ത്രി ബാലഗോപാൽ നവകേരള സദസ്സ് പൊതു സമ്മേളനത്തിൽ പറഞ്ഞത്. ഓരാടംപാലം മുതൽ മാനത്തുമംഗലംവരെ ദേശീയ പാതക്ക് സമാന്തരമായും അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ടൗണുകളുടെ പ്രധാന ഭാഗങ്ങളെ ഒഴിവാക്കി ഉള്ളതാണ് നിർദിഷ്ട ബൈപാസ്. നേരത്തെ ഇത്തരത്തിൽ പദ്ധതി വന്ന ഘട്ടത്തിൽ ട്രഷറി നിക്ഷേപം വർധിപ്പിച്ചാൽ തത്തുല്യമോ അതിൽ കൂടുതലോ ഫണ്ട് വികസനത്തിനായി നീക്കി വെക്കാമെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഉറപ്പു നൽകിയിരുന്നു. അത...