Tag: 221225

സംസ്ഥാനത്ത് 5 വർഷത്തിനിടെ പുതുതായി അനുവദിച്ചത് 189 ബാർ ഹോട്ടലുകൾ

Local

സംസ്ഥാനത്ത് 5 വർഷത്തിനിടെ പുതുതായി അനുവദിച്ചത് 189 ബാർ ഹോട്ടലുകൾ

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ: സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷത്തിനിടെ പുതുതായി അനുവദിച്ചത് 189 ബാർ ഹോട്ടലുകൾ. ഈ കാലയളവിൽ ജില്ലയിൽ പുതുതായി 6 ബാർ ഹോട്ടലുകൾ അനുവദിച്ചു. അങ്ങാടിപ്പുറം ആലങ്ങോടൻ മുഹമ്മദ് ഷാനവാസിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സംസ്ഥാന എക്‌സൈസ് കമ്മിഷണർ ഇക്കാര്യം അറിയിച്ചത്. 2020–21ൽ 665 ബാർ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. 2025 ഒക്ടോബറിൽ സംസ്ഥാനത്ത് 876 ബാർ ഹോട്ടലുകളുണ്ട‌്. നിലവിൽ ഏറ്റവും കൂടുതൽ ബാർ ഹോട്ടലുകളുള്ളത് എറണാകുളം ജില്ലയിലാണ്. 205 എണ്ണം. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് 98 എണ്ണമാണ് ഉള്ളത്. ഏറ്റവും കുറവ് 10 ബാർ ഹോട്ടലുകളുള്ള കാസർകോടാണ്. മലപ്പുറം ജില്ലയിൽ 32 ബാർ ഹോട്ടലുകളാണ് ഉള്ളത്.കൊല്ലം–73, പത്തനംതിട്ട–27, ആലപ്പുഴ–54, കോട്ടയം–82, ഇടുക്കി–32, തൃശൂർ, 115, പാലക്കാട്–54, കോഴിക്കോട്–41, വയനാ‌ട്–17, കണ്ണൂർ–36, കാസർകോട്–10 എന്നിങ്ങനെയ...
മുസ്ലിം ലീഗ് ഓഫിസ് ആക്രമണം; 5 പേർ അറസ്റ്റിൽ

Local

മുസ്ലിം ലീഗ് ഓഫിസ് ആക്രമണം; 5 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ഓഫിസിന് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് 5-സിപിഎം പ്രവർത്തകരെ പെരിന്തൽമണ്ണ പൊലീസ്അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിലാണ് കേസ്. 14 പേർക്ക് എതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഇവരിൽ ഒരാൾ ഉൾപ്പെടെയാണ് പിടിയിലായത്. ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അതിക്രമം നടന്ന മുസ്ലീം ലീഗ് ഓഫിസിൽ പോലീസ് തെളിവെടുപ്പ് നടത്തി; 14 പേർക്കെതിരെ കേസെടുത്തു

Local

അതിക്രമം നടന്ന മുസ്ലീം ലീഗ് ഓഫിസിൽ പോലീസ് തെളിവെടുപ്പ് നടത്തി; 14 പേർക്കെതിരെ കേസെടുത്തു

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ  അതിക്രമം നടന്ന മുസ്ലീം ലീഗ് ഓഫിസിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഓഫീസിന് അകത്ത് പുറമേ നിന്ന് വീണ അട്ടിക്കല്ല് കണ്ടെത്തി. ആക്രമണ സംഭവത്തിൽ 14 സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്തു. അഞ്ച്പേർ പോലീസ് കസ്റ്റഡിയിലുണ്ട്.ഇന്നലെ രാത്രിയിലാണ് സിപിഎം ഓഫീസ് ആക്രമിച്ചു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ മുസ്ലിം ലീഗ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടക്കാണ് പ്രവർത്തകരിൽ ചിലർ മുസ്ലിം ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞത്. ഇതോടെ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് പെരിന്തൽമണ്ണ മണ്ഡലത്തില്‍  ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ ഹർത്താൽ പിൻവലിച്ചു. --------------------------------------...
പെരിന്തൽമണ്ണ നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരത്തിൽ

Local

പെരിന്തൽമണ്ണ നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരത്തിൽ

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ :  നഗരസഭ ഭരണത്തിൽ നിന്ന് എൽഡിഎഫിനെ പടിയിറക്കി ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരത്തിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച 37 കൗൺസിലർമാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.നഗരസഭാ ടൗൺ ഹാളിൽ തിങ്ങിനിറഞ്ഞ പ്രവർത്തകരുടെ ആവേശാരവത്തിലായിരുന്നു കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. നഗരസഭയിലെ മുതിർന്ന അംഗം ആറാം വാർഡ് കുളിർമലയിൽ നിന്ന് വിജയിച്ച യുഡിഎഫിലെ പ്രൊഫ. നാലകത്ത് ബഷീറിന് റിട്ടേണിങ്ങ് ഓഫീസർ ജില്ലാ ഇൻഡസ്ട്രിയൽ ജനറൽ മാനേജർ എം. ഗിരീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ഒന്ന് മുതൽ 37 വരെയുള്ള വാർഡുകളിൽനിന്ന് വിജയിച്ച കൗൺസിലർമാർക്ക് നാലകത്ത് ബഷീർ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് നാലകത്ത് ബഷീറിന്റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗംചേർന്നു. 26-ന് രാവിലെ 10-ന് നഗരസഭാ അധ്യക്ഷയെയും ഉച്ചയ്ക്ക് 2.30-ന് ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം കൗൺസിൽ യോഗത...
പെരിന്തൽമണ്ണയിലെ ഇന്നത്തെ  ഹർത്താൽ പിൻവലിച്ചു

Local

പെരിന്തൽമണ്ണയിലെ ഇന്നത്തെ  ഹർത്താൽ പിൻവലിച്ചു

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് പിടികൂടിയതിനാലും സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്തും യുഡിഎഫ് ഇന്ന് നടത്താൻ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി പെരിന്തൽമണ്ണ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.  ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*---------------------------------------------- *പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu---------------------------------------------*®Perinthalmanna Radio**വാർത്തകൾ ഇനി നിങ്ങളുടെ വിര...
പെരിന്തൽമണ്ണയിൽ ഇന്ന് (22-12-25) തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ

Local

പെരിന്തൽമണ്ണയിൽ ഇന്ന് (22-12-25) തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ

Perinthalmanna RadioDate: 22-12-2025പെരിന്തൽമണ്ണയിലെ മുസ്‌ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് (ഡിസംബർ 22) തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകി.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്.അതേസമയം, നേരത്തെ സിപിഎം ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. മുസ്‌ലിം ലീഗാണ് ഈ കല്ലേറിന് പിന്നിലെന്ന് സിപിഎമ്മും ആരോപിച്ചു. ഇതിന് പിന്നാലെ നടന്ന സിപിഎം പ്രതിഷേധത്തിനിടെ പ്രവർത്തകർ തങ്ങളുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്നാണ് ലീഗ് ആരോപിക്കുന്നത്...................................