Tag: 230124

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ അധികരിച്ചു
Local

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ അധികരിച്ചു

Perinthalmanna RadioDate: 23-01-2025സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം വർഷവും സൈബർ കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്ക്. 2024 ജനുവരി മുതല്‍ നവംബർ വരെ 3346ഉം 2023ല്‍ 3295ഉം സൈബർ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. സൈബർ കുറ്റകൃത്യങ്ങളുടെ നിരീക്ഷണത്തിന് സൈബർഡോം സ്ഥാപിക്കുകയും സൈബർ പൊലീസിങ് വിപുലീകരിക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല. പ്രതിദിനം ശരാശരി 15 മുതല്‍ 20 വരെ സൈബർ കേസുകള്‍ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.2016ല്‍ 283 സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ അത് 320 ആയി ഉയര്‍ന്നു. 2018ല്‍ 340 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020ല്‍ 426 കേസുകളും 2021ല്‍ 626 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ കേസുകളുടെ എണ്ണം 815 ആയി ഉയർന്നു.*തന്ത്രങ്ങ...
ആധാരം ആധാറുമായി ബന്ധിപ്പിക്കൽ; നടന്നത് 25 ശതമാനം മാത്രം
Local

ആധാരം ആധാറുമായി ബന്ധിപ്പിക്കൽ; നടന്നത് 25 ശതമാനം മാത്രം

Perinthalmanna RadioDate: 23-01-2024സംസ്ഥാനത്ത് ഭൂരേഖ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി ഇഴയുന്നു. ‘യൂണിക് തണ്ടപ്പേർ’ എന്ന ആശയവും പദ്ധതിയും ഇതുമൂലം മിക്കയിടത്തും നടപ്പായിട്ടില്ല. സംസ്ഥാനത്താകെ 25 ശതമാനത്തിൽത്താഴെ മാത്രമാണ് ഇതിനകം ബന്ധിപ്പിച്ചിട്ടുള്ളത്.ഭൂരേഖയുമായി ആധാർനമ്പർ ബന്ധിപ്പിച്ചാൽ ഒരാളുടെ പേരിലുള്ള എല്ലാ ഭൂമിക്കും ഒരേ തണ്ടപ്പേരാവും. ആ നമ്പറുപയോഗിച്ച് ഓരോ ഭൂവുടമയ്ക്കും ഇന്ത്യയിലെവിടെ ഭൂമിയുണ്ടെങ്കിലും കണ്ടെത്താനാവും. അനധികൃത സ്വത്തുസമ്പാദനമടക്കമുള്ള സംഭവങ്ങൾ കണ്ടെത്താനും എളുപ്പമാവും.ഓരോ വില്ലേജിലെയും ഓരോ ദേശത്തിനും പ്രത്യേകം തണ്ടപ്പേരുകളാണ്. ഒരു വില്ലേജിൽ 20 വരെ ദേശങ്ങളുണ്ടാകും. ഇതുമൂലം ഒരു ഭൂവുടമയ്ക്ക് ഒരു വില്ലേജിൽ പലയിടത്തു ഭൂമിയുണ്ടെങ്കിൽ അവ പല തണ്ടപ്പേരുകളിലായതിനാൽ കണ്ടെത്തൽ എളുപ്പമല്ല. ഇതിനു പരിഹാരമായാണ് യുണീക് തണ്ടപ്പേർ എന്ന പദ്ധതി കൊണ്ടുവന്നത്.യുണീക് തണ്ടപ...
എ.ഐ. ക്യാമറ നിയമ ലംഘനങ്ങളിൽ മൂന്നിലൊന്നിന് പോലും പിഴചുമത്തിയില്ല
Local

എ.ഐ. ക്യാമറ നിയമ ലംഘനങ്ങളിൽ മൂന്നിലൊന്നിന് പോലും പിഴചുമത്തിയില്ല

Perinthalmanna RadioDate: 23-01-2024ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച എ.ഐ. ക്യാമറ പിടികൂടിയതിന്റെ മൂന്നിലൊന്ന് നിയമലംഘനങ്ങൾക്കുപോലും പിഴചുമത്താൻ കഴിഞ്ഞില്ല. ക്യാമറ പ്രവർത്തിച്ചുതുടങ്ങിയ 2023 ജൂൺ അഞ്ചുമുതൽ ഒക്ടോബർ 31 വരെ 74,32,371 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഇതിൽ 58,29,926 എണ്ണം മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. 23,06,023 കേസുകൾ പിഴ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടിയായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിലേക്ക് മാറ്റി. 21,03,801 ചെലാനുകൾ തയ്യാറാക്കി. ഇതുപ്രകാരം 139 കോടിരൂപ പിഴചുമത്തിയിട്ടുണ്ട്. എന്നാൽ, 21.40 കോടിരൂപയാണ് പിഴയായി ഖജനാവിൽ ലഭിച്ചിട്ടുള്ളത്.നിയമ ലംഘനങ്ങൾക്ക് കുറവില്ലെങ്കിലും കേസെടുക്കുന്നതിൽ വേഗമില്ലാത്തതാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്. നിയമലംഘനങ്ങൾക്ക് ആനുപാതികമായി പിഴചുമത്തിയില്ലെങ്കിൽ കുറ്റം ആവർത്തിക്കുന്നത് തടയാൻ കഴിയില്ല. കെൽട...
വാഹനത്തിനുള്ളിലെ പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയര്‍ പ്രവര്‍ത്തകര
Local

വാഹനത്തിനുള്ളിലെ പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയര്‍ പ്രവര്‍ത്തകര

Perinthalmanna RadioDate: 23-01-2024പെരിന്തല്‍മണ്ണ: നിർത്തിയിട്ട വാഹനത്തിന്‍റെ ഉള്ളില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ.തറയില്‍ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രിയോടെയാണ് നിർത്തിയിട്ട വാഹനത്തിന്‍റെ ഉള്ളിലേക്ക് പെരുമ്പാമ്പ് കയറിക്കൂടിയത്. വാഹനത്തിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ട പരിസരത്തുള്ളവർ ട്രോമാ കെയർ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി സ്ഥലത്തെത്തുകയും പാമ്പിനെ പിടി കൂടുകയുമായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശി...
മണ്ണാർമലയിൽ അഞ്ച്‌ കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു
Local

മണ്ണാർമലയിൽ അഞ്ച്‌ കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു

Perinthalmanna RadioDate: 23-01-2024പട്ടിക്കാട്: മണ്ണാർമലയിലും പരിസരങ്ങളിലും അഞ്ച് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു. മണ്ണാർമല പള്ളിപ്പടിയിൽ വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന സഹോദരങ്ങളായ രണ്ട് കുട്ടികളെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മൂന്നും ഒമ്പതും വയസ്സുള്ള കുട്ടികൾക്കാണ്‌ കടിയേറ്റത്. കാരക്കുന്നിൽ എട്ട് വയസ്സുള്ള കുട്ടിക്കും ആലുങ്ങലിൽ 13 വയസ്സുള്ള കുട്ടിക്കും പട്ടിക്കാട് സ്‌കൂളിനു സമീപത്ത് ഒരു കുട്ടിക്കും പിന്നീട് കടിയേറ്റു.കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിഭ്രാന്തി പരത്തിയ തെരുവുനായയെ ഇതുവരെ പിടികൂടാനായിട്ടില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്...
ആലിപ്പറമ്പ് കാളികടവ് പാലം; അനുബന്ധ റോഡിന് സ്ഥലം ഏറ്റെടുക്കാൻ തീരുമാനം
Local

ആലിപ്പറമ്പ് കാളികടവ് പാലം; അനുബന്ധ റോഡിന് സ്ഥലം ഏറ്റെടുക്കാൻ തീരുമാനം

Perinthalmanna RadioDate: 23-01-2024ആലിപ്പറമ്പ്: ആലിപ്പറമ്പ് കാളികടവ് പാലത്തിന്റെ അനുബന്ധ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാൻ മലപ്പുറം, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി. സ്ഥലത്തിന് നൽകേണ്ട തുകക്കായി ചെർപ്പുളശ്ശേരി നഗരസഭ, ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത്, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ ലഭ്യമാക്കുന്നതിനും തികയാതെ വരുന്ന സംഖ്യ പൊതു ജനങ്ങളിൽ നിന്ന് സ്വീകരിക്കാനും തീരുമാനിച്ചു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ പുതിയ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന് സർവേ നടപടികൾ നടത്തുന്നതിന് ഫണ്ട് അനുവദിക്കുന്നതിനായി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് പൊതുമരാമത്ത് (പാലം) വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. 2018-ലെ പ്രളയത്തിൽ തൂതപ്പുഴയിലുണ്ടായ ഏറ്റവും ഉയർന്ന ജലനിരപ്പ് അടിസ്ഥാനമാക്കി പാലത്തിന് പുതിയ വിശദ പദ്...
ജില്ലാ ആശുപത്രികളുടെ പ്രവർത്തനം ആവശ്യമായ ഫണ്ടില്ലാത്തതിനാൽ താളം തെറ്റുന്നു
Local

ജില്ലാ ആശുപത്രികളുടെ പ്രവർത്തനം ആവശ്യമായ ഫണ്ടില്ലാത്തതിനാൽ താളം തെറ്റുന്നു

Perinthalmanna RadioDate: 23-01-2024പെരിന്തൽമണ്ണ : ആവശ്യമായ ഫണ്ട് വരാത്തതിനാൽ ജില്ലാ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുന്നു. നാഷനൽ ഹെൽത്ത് മിഷനിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിനു രൂപ വരാത്തതാണ് ജില്ലാ ആശുപത്രികളുടെ പ്രവർത്തനത്തെയാകെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുന്നത്. കാരുണ്യ അടക്കമുള്ള ആരോഗ്യ ഇൻഷുറൻസിൽ നിന്ന് പണം ലഭിക്കാതായതോടെ രോഗികളും ഏറെ പ്രയാസത്തിലാണ്. ജെഎസ്എസ്കെ, ആരോഗ്യകിരണം, എൻപിസിഡി, ആർബിഎസ്കെ തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് എൻഎച്ച്എം ഫണ്ട് ലഭിക്കാത്തതിനാൽ നിലച്ചുകൊണ്ടിരിക്കുന്നത്. പല പദ്ധതികൾക്കും കഴിഞ്ഞ ഏപ്രിൽ മുതൽ പണം വരുന്നില്ല.പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മാത്രം 3,76,20,018 രൂപ കിട്ടാനുണ്ട്. ഇത് ജില്ലാ ആശുപത്രികളിൽ എൻഎച്ച്എം പദ്ധതി വഴി ജോലിയെടുക്കുന്ന ജീവനക്കാരെയും ബാധിക്കുന്നുണ്ട്. ഇവർക്ക് ഡിസംബറിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. നിലമ്പൂർ ജില്ലാ ആശുപത്രിയ...