Tag: 230125

റേഷൻ കാർഡ് ഉടമകളിൽ നിന്ന് സെസ് പിരിക്കാൻ ഒരുങ്ങി സർക്കാർ
Local

റേഷൻ കാർഡ് ഉടമകളിൽ നിന്ന് സെസ് പിരിക്കാൻ ഒരുങ്ങി സർക്കാർ

Perinthalmanna RadioDate: 23-01-2025മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകളിൽ നിന്നു പ്രതിമാസം ഒരു രൂപ സെസ് പിരിക്കാൻ ഒരുങ്ങി സർക്കാർ. റേഷൻ വ്യപാരി ക്ഷേമനിധിയിലേക്കു പണം കണ്ടെത്താനാണിത്. ഒരു വർഷം കൊണ്ട് 5 കോടി രൂപ വരെ സമാഹരിക്കാനാകുമെന്നാണു വിലയിരുത്തൽ. ഇതു സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ കമ്മിഷണർ നൽകിയ റിപ്പോർട്ട് വകുപ്പ് അംഗീകരിച്ചിരുന്നു. ഇപ്പോൾ ധനവകുപ്പും പച്ചക്കൊടി കാട്ടി. ഇനി മുഖ്യമന്ത്രിയുടെ അനുമതി കൂടി ലഭിച്ചാൽ ഏപ്രിൽ മുതൽ സെസ് നടപ്പാകും.ക്ഷേമനിധി നിലവിൽ വന്നു 25 കൊല്ലമായെങ്കിലും ഇതു വരെ സർക്കാർ വിഹിതമില്ല. വ്യാപാരികളിൽ നിന്നു ലഭിക്കുന്ന 200 രൂപ പ്രതിമാസ വിഹിതം ഉപയോഗിച്ചു പെൻഷനും ചികിത്സാസഹായവും മറ്റ് ആനുകൂല്യങ്ങളും നൽകാനാവുന്നില്ല. ക്ഷേമനിധി ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ചെലവിനും പണം കണ്ടെത്തുന്നതും വ്യാപാരികളുടെ നിന്നുള്ള വിഹിതം ഉപയോഗിച്ചാണ്. ......................
പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ പ്രവർത്തിച്ചതോടെ  ഗതാഗതകുരുക്ക് രൂക്ഷമായി
Local

പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ പ്രവർത്തിച്ചതോടെ  ഗതാഗതകുരുക്ക് രൂക്ഷമായി

Perinthalmanna RadioDate: 23-01-2025പെരിന്തൽമണ്ണ: ഗതാഗത കുരുക്ക് രൂക്ഷമായ പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ അവസ്ഥ കൂടുതൽ ദുഷ്കരമാക്കി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ. ഗതാഗത നിയന്ത്രണത്തിനു ട്രാഫിക് ലൈറ്റുകൾ ആവശ്യമാണെങ്കിലും പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകൾ തെളിഞ്ഞ ശേഷമാണ് കുരുക്ക് വർധിച്ചത്. ഇന്ന് രാവിലെ മുതലാണ് ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ച് തുടങ്ങിയത്. പെരിന്തൽമണ്ണയിൽ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുന്നോട്ട് നീങ്ങാതെ ഏറെനേരം റോഡിൽ സിഗ്നൽ കാത്ത് കിടന്നു. ഇന്നലെ വരെ  ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിച്ചിരുന്നത് ട്രാഫിക് പോലീസ് ആയിരുന്നു. ഓരോ റോഡിലേയും തിരക്കിന് അനുസരിച്ചായിരുന്നു  ട്രാഫിക് പോലീസ് വാഹനങ്ങളെ കടത്തി വിട്ടിരുന്നത്. ബൈപ്പാസ് റോഡിൽ നിന്നും അങ്ങാടിപ്പുറം ഭാഗത്തേക്കും പെരിന്തൽമണ്ണ ടൗണിൽ നിന്നും അങ്ങാടിപ്പുറം ഭാഗത്തേക്...
റേഷൻ സ്തംഭനത്തിലേക്ക് സംസ്ഥാനം; സ്റ്റോക്കില്ലാതെ ഭൂരിഭാഗം കടകളും
Local

റേഷൻ സ്തംഭനത്തിലേക്ക് സംസ്ഥാനം; സ്റ്റോക്കില്ലാതെ ഭൂരിഭാഗം കടകളും

Perinthalmanna RadioDate: 23-01-2025റേഷൻ വിതരണ കരാറുകാരുടെ സമരം മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ പതിനാലായിരത്തിൽ പരം കടകളിൽ മിക്കതിലും സാധനങ്ങളില്ല. പകുതിയോളം കാർഡ് ഉടമകൾക്ക് ജനുവരിയിലെ റേഷൻ വിതരണം ചെയ്യാനുമായിട്ടില്ല. 27 മുതൽ വ്യാപാരികൾ കൂടി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ലക്ഷക്കണക്കിനു കാർഡ് ഉടമകൾക്കു ഈ മാസത്തെ റേഷൻ നഷ്ടപ്പെടാം.ആകെ 94.82 ലക്ഷം കാർഡ് ഉടമകളിൽ 46.76 ലക്ഷം (49.31%) പേരാണ് ഇതുവരെ ജനുവരിയിലെ റേഷൻ വാങ്ങിയത്. വ്യാപാരി സംഘടനകളെല്ലാം 27 മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ചതിനാൽ ഇനി 5 പ്രവൃത്തിദിനങ്ങൾ മാത്രമാണ് വിതരണത്തിന് ശേഷിക്കുന്നത്. ഗോഡൗണുകളിൽ നിന്നു കടകളിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് ഡിസംബർ വരെ 3 മാസത്തെ ബിൽ തുകയും മുൻകാല കുടിശികയും ഉൾപ്പെടെ നൽകാനുള്ള 71 കോടിയിലേറെ രൂപ ആവശ്യപ്പെട്ടാണ് ഇവർ ഈ മാസം ആദ്യം പണിമുടക്ക് ആരംഭിച്ചത്. ഒരു മാസത്തെ തുക ...
പുലാമന്തോൾ – ഒലിപ്പുഴ സംസ്ഥാനപാത; നവീകരണം വീണ്ടും നിലച്ചു
Local

പുലാമന്തോൾ – ഒലിപ്പുഴ സംസ്ഥാനപാത; നവീകരണം വീണ്ടും നിലച്ചു

Perinthalmanna RadioDate: 23-01-2025മേലാറ്റൂർ : പുലാമന്തോൾ-ഒലിപ്പുഴ സംസ്ഥാനപാതയുടെ മേലാറ്റൂർ-ഒലിപ്പുഴ ഭാഗത്ത് പുനരാരംഭിച്ച നവീകരണപ്രവൃത്തി വീണ്ടും നിലച്ചു. നിലവിൽ റോഡിൽ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പണികളും അടിയന്തരമായി നിർത്തിവെക്കാനും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാതൊരുവിധ പ്രവൃത്തികളും ചെയ്യരുതെന്നും റോഡ്, ഹൈവേ അതോറിറ്റിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് അധികൃതർ കരാർ കമ്പനിക്ക് കത്ത്‌ നൽകി. ഇതോടെയാണ് പണി മുടങ്ങിയതെന്ന് മേലാറ്റൂർ ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.വർഷങ്ങളായി സ്തംഭിച്ചു കിടന്നിരുന്ന നവീകരണം ജനകീയ സമിതിയുടെ പ്രതിഷേധത്തെത്തുടർന്ന് 14-നാണ് പുനരാരംഭിച്ചത്. മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെയുള്ള നാലു കിലോമീറ്റർ പാതയുടെ ഒരു വശം അവിടവിടങ്ങളിലായി റബ്ബറൈസ് ചെയ്ത്‌ രണ്ടു മൂന്നു ദിവസം പണി നടന്നു. പിന്നീട് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവെന്ന് പറഞ്ഞ് പണി നിർത്തി വെച്ചു. ഇപ്പോൾ അധ...