Tag: 230126

പുതിയ തൂതപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കൽ പൂർത്തിയായി<br>
Local

പുതിയ തൂതപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കൽ പൂർത്തിയായി

Perinthalmanna RadioDate: 23-01-2026 പെരിന്തൽമണ്ണ: തൂതപ്പാലത്തിനു സമാന്തരമായി ആറു തൂണുകളുടെ നിർമാണം പൂർത്തിയായ പുതിയ പാലത്തിൽ 18 ഗർഡറുകൾ സ്ഥാപിച്ചു. തൂതപ്പുഴയുടെ ഇരുഭാഗത്തും പാലം ബന്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കോൺക്രീറ്റ് പ്രവൃത്തികളാണ്  ഇപ്പോൾ പുരോഗമിക്കുന്നത്. തൂതപ്പുഴയ്ക്കു കുറുകെ 10 മീറ്റർ വീതിയിലും  140 മീറ്റർ നീളത്തിലുമുള്ള പുതിയ പാലത്തിന്റെ തൂണുകളിൽ ഗർഡറുകളെല്ലാം സ്ഥാപിച്ചുകഴിഞ്ഞതോടെ  പാലം നിർമാണത്തിലെ പ്രധാന ഘട്ടം അവസാനിച്ചു.മാസങ്ങൾക്കു മുൻപ് തയാറാക്കിയ ഗർഡറുകൾ വലിയ ക്രെയിൻ ഉപയോഗിച്ചാണ് തൂണുകളിൽ സ്ഥാപിച്ചത്. പുഴയുടെ ഇരുവശത്തും റോഡുമായി പുതിയ പാലത്തെ ബന്ധിപ്പിക്കുന്നതിനുള്ള കോൺക്രീറ്റ് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കഴിയുന്നതോടെ പ്രധാന സ്ലാബ് പ്രവൃത്തികൾ തുടങ്ങും. മഴക്കാലത്തിനു മുൻപ് പാലം പണി പൂർത്തീകരിച്ച് നാടിനു സമർപ്പിക്കുകയാണു ലക്ഷ്യം.മുണ്ടൂർ–തൂത റോഡിനെ...
കോട്ടയം–നിലമ്പൂർ എക്‌സ്പ്രസിന് തുവ്വൂരിലും വല്ലപ്പുഴയിലും സ്‌റ്റോപ്പുകൾ അനുവദിച്ചു<br>
Local

കോട്ടയം–നിലമ്പൂർ എക്‌സ്പ്രസിന് തുവ്വൂരിലും വല്ലപ്പുഴയിലും സ്‌റ്റോപ്പുകൾ അനുവദിച്ചു

Perinthalmanna RadioDate: 23-01-2026 പെരിന്തൽമണ്ണ:  കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് ട്രെയിനിന് ഷൊർണൂർ–നിലമ്പൂർ പാതയിൽ തുവ്വൂരിലും വല്ലപ്പുഴയിലും കൂടി സ്‌റ്റോപ്പായി. റിപ്പബ്ലിക് ദിനം മുതൽ പുതിയ സ്‌റ്റോപ്പുകൾ നിലവിൽ വരും. 3.15ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ–കോട്ടയം എക്‌സ്പ്രസ് 3.39ന് തുവ്വൂരിലും 4.18ന് വല്ലപ്പുഴയിലും എത്തും. കോട്ടയത്തു നിന്നെത്തി രാവിലെ 10.10ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് 10.21 ന് വല്ലപ്പുഴയിലും 11.12ന് തുവ്വൂരിലും എത്തും.റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഒടുവിൽ അംഗീകാരം. കോട്ടയം - നിലമ്പൂർ - കോട്ടയം എക്സ്പ്രസ് ട്രെയിനിന് തുവ്വൂർ, വല്ലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കോവിഡ് കാലത്തിന് മുൻപ് പാസഞ്ചർ ട്രെയിൻ ആയി ഓടിയിരുന്ന കോട്ടയം എക്‌സ്പ്രസ് ട്രെയിനിന് പാതയി...
മനഴി ബസ് സ്റ്റാൻഡിന് മുന്നിലെ വൺവേ; കോടതി നിർദേശം നടപ്പായില്ല<br>
Local

മനഴി ബസ് സ്റ്റാൻഡിന് മുന്നിലെ വൺവേ; കോടതി നിർദേശം നടപ്പായില്ല

Perinthalmanna RadioDate: 23-01-2026 പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയ  പാതയിൽ പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിലെ മനഴി ബസ് സ്റ്റാൻഡിന് മുന്നിലെ വൺവേ സമ്പ്രദായത്തിന്റെ കാര്യത്തിൽ ഹൈക്കോടതി നിർദേശം 3 മാസം പിന്നിട്ടിട്ടും നടപ്പായില്ല. വാഹനത്തിരക്കേറിയ ഈ ഭാഗത്ത് ഗതാഗത നിയമ ലംഘനങ്ങൾ വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. ദേശീയ പാത അതോറിറ്റി ഇവിടെ വൺവേ സമ്പ്രദായത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ഇതുമൂലം ഇവിടെ വാഹനാപകടങ്ങൾക്കും ഇടയാകുന്നുണ്ട്. മനഴി സ്റ്റാൻഡിന്റെ മുൻപിൽ രണ്ട് വശത്തേക്കും ക്യാമറ വയ്ക്കണമെന്നും അതുവരെ പൊലീസിനെ നിയോഗിച്ച് വൺവേ ലംഘിക്കുന്നവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------...
റെയിൽവേ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല; വികസനം കാത്ത് പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ<br>
Local

റെയിൽവേ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല; വികസനം കാത്ത് പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ

Perinthalmanna RadioDate: 23-01-2026 പട്ടിക്കാട് : യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ കൂടുതൽ സൗകര്യങ്ങൾ തേടുകയാണ് ഷൊർണൂർ–നിലമ്പൂർ പാതയിലെ പട്ടിക്കാട് റെയിൽവേ സ്‌‌റ്റേഷൻ.യുപിഎ സർക്കാരിന്റെ കാലത്ത് പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ ആദർശ് സ്‌റ്റേഷനായി ഉയർത്തി. 2010 ജൂൺ 16 ന് അന്നത്തെ കേന്ദ്ര റെയിൽവേ സഹമന്ത്രി ഇ.അഹമ്മദ് ആണ് പുനർ നിർമാണം നടത്തിയ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്‌തത്.അങ്ങാടിപ്പുറം കഴിഞ്ഞാൽ പാതയിൽ കൂടുതൽ യാത്രക്കാരുള്ളത് പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിലാണ്. ഇവിടെ രാജ്യറാണി ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും സ്‌റ്റോപ്പുണ്ട്.18 ബോഗികൾക്ക് നിർത്താവുന്ന റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ ഉണ്ടെങ്കിലും മേൽക്കൂരയില്ല.യാത്രക്കാർക്ക് വെയിലും മഴയും സഹിച്ച് വേണം ഇവി‌ടെ ട്രെയിനിൽ കയറാൻ. നിലവിൽ 4 പേർക്ക് വീതം ഇരിക്കാവുന്ന 3 വെയ്‌റ്റിങ് ഷെഡ്ഡുകളാണ് പ്ലാറ്റ്ഫോമിൽ ഉള്ളത്.പ്ലാറ്റ്ഫോമിൽ മേൽക്കൂരയു...