Tag: 230224

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ
Local

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ

Perinthalmanna RadioDate: 23-02-20242024 ലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 4 മുതൽ 25 വരെയാണ് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.എൽ.സി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി അറിയച്ചു. എസ്.എസ്.എൽ.സിക്ക് കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,27,105 വിദ്യാർഥികൾ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.രജിസ്‌ട്രേഷൻ, ഹാൾ ടിക്കറ്റ് വിതരണം, ചീഫ് സൂപ്രണ്ട്/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ചീഫ് സൂപ്രണ്ടുമാർ, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ എന്നിവരുടെ മേഖലാ യോഗങ്ങൾ, ഗൾഫ്, ലക്ഷദ്വീപ് മേഖലയിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം, ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം, ഉത്തരക്കടലാസ് വിതരണം, എസ്.എസ്.എൽ.സി ഐ.റ്റി പരീക്ഷ പൂർത്തീകരിച്ചു. മോഡൽ പരീക...
ജില്ലയിൽ പുരപ്പുറം തരുന്നത് 5,174 കിലോവാട്ട് വൈദ്യുതി
Local

ജില്ലയിൽ പുരപ്പുറം തരുന്നത് 5,174 കിലോവാട്ട് വൈദ്യുതി

Perinthalmanna RadioDate: 23-02-2024മലപ്പുറം: സംസ്ഥാനത്ത് വേനൽച്ചൂടിനൊപ്പം വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ വൈദ്യുതി നിയന്ത്രണമടക്കം ഏർപ്പെടുത്തിയേക്കാമെന്ന സാഹചര്യമുണ്ട്. എന്നാൽ ഈ ആശങ്കകളൊന്നും കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിലെ ഗുണഭോക്താക്കൾക്കില്ല. ജില്ലയിലെ 1,​312 പുരപ്പുറങ്ങളിൽ നിന്നായി 5,​174 കിലോവാട്ട് സോളാർ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 3,227 വീടുകളിലായി 14,565 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകൾ വിതരണം ചെയ്യുന്നതിൽ കെ.എസ്.ഇ.ബി നേരത്തെ കാലതാമസം വരുത്തിയത് പദ്ധതിയുടെ വേഗം കുറച്ചിരുന്നു. ഇതു പരിഹരിക്കപ്പെടുകയും വേനലിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയ‌രുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വേഗം കൂട്ടാനാണ് അധികൃതരുടെ തീരുമാനം.ചില്...
സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്തെന്ന് മന്ത്രി കെ രാജൻ
Local

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്തെന്ന് മന്ത്രി കെ രാജൻ

Perinthalmanna RadioDate: 23-02-2024സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.8 ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 32 നദികളിൽ നടത്തിയ ഓഡിറ്റിംഗിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ള നദികൾ.ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ചിൽ മണൽ വാരൽ തുടങ്ങും.200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം.കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാദ്ധ്യതയില്ല.കളക്ടർ അദ്ധ്യക്ഷനാവുന്ന ജ...
രാജ്യറാണി എക്സ്‌പ്രസ്സിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യം പരിഗണിഗണിക്കും
Local

രാജ്യറാണി എക്സ്‌പ്രസ്സിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യം പരിഗണിഗണിക്കും

Perinthalmanna RadioDate: 23-02-2024അങ്ങാടിപ്പുറം : നിലവിൽ 14 കോച്ചുകൾ ഉള്ള രാജ്യറാണി എക്സ്‌പ്രസ്സിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യം പ്ലാറ്റ്‌ഫോമിൽ നീളംകൂട്ടൽ പൂർത്തീകരിക്കുന്നമുറയ്ക്ക് പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് പാലക്കാട്ട് ചേർന്ന റെയിൽവെ ഡിവിഷനിലെ എം.പി.മാരുടെ യോഗത്തിൽ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യെ അറിയിച്ചു. എന്നാൽ ഈ വണ്ടി തിരുവനന്തപുരത്തേക്ക് നീട്ടുന്നകാര്യം ടെർമിനൽ തിരക്കുകാരണം നിലവിൽ സാധ്യമല്ലെന്നും മറുപടി ലഭിച്ചു.നിലമ്പൂർ-ഷൊർണൂർ ലൈനിലെ വേങ്ങൂരിൽ നിർദ്ദേശിക്കപ്പെട്ട അണ്ടർ പാസ് അംബർലാ പദ്ധതിയിൽ ഉൾപ്പെടുത്തി 2024-ൽത്തന്നെ അനുമതിനൽകും. പട്ടിക്കാട് റെയിൽവേ ഗേറ്റിൽ മേൽപ്പാലത്തിന് അനുമതിയായിട്ടുണ്ടെന്നും നിലമ്പൂർ-കോട്ടയം തീവണ്ടിക്ക് മേലാറ്റൂർ, ചെറുകര, പട്ടിക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പ്ലാറ്റ്‌ഫോം നീളംകൂട്ടിയാൽ പരിഗണി...
പുലിഭീതി നിലനിൽക്കുന്ന മുള്ള്യാകുർശ്ശിയിൽ വനം വകുപ്പ് കെണി സ്ഥാപിച്ചു
Local

പുലിഭീതി നിലനിൽക്കുന്ന മുള്ള്യാകുർശ്ശിയിൽ വനം വകുപ്പ് കെണി സ്ഥാപിച്ചു

Perinthalmanna RadioDate: 23-02-2024പട്ടിക്കാട് : പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശ്ശി മേൽമുറിയിൽ വനം വകുപ്പ് കെണി സ്ഥാപിച്ചു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ധനിഖ് ലാലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെണി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പുലി പിടിച്ച ആടിന്റെ അവശിഷ്ടം കണ്ടെടുത്ത പ്രദേശത്താണ് കെണി സ്ഥാപിച്ചിട്ടുള്ളത്. ഇരയായി ആടിനെയും കെണിയിൽ വെച്ചിട്ടുണ്ട്. ദിവസങ്ങൾക്കിടെ രണ്ട് ആടുകളെയാണ് മുള്ള്യാകുർശ്ശി മേഖലയിൽ നിന്ന് പുലി കൊണ്ടുപോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശവാസികൾ ഭീതിയിലുമായിരുന്നു.നാട്ടുകാരുടെ ഭീതിയകറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. കൂട് സ്ഥാപിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രാജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാര...
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
Local

പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

Perinthalmanna RadioDate: 23-02-2024പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ടൗണിന് സമീപം ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. പട്ടാമ്പി റോഡും ചെർപ്പുളശ്ശേരി റോഡും ചേരുന്ന ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് കരികയറ്റി വന്ന ലോറിയാണ് വ്യാഴാഴ്ച രാത്രി 10.30ഓടെ അപകടത്തിൽ പെട്ടത്. ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കുണ്ട്. ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ രാത്രിയിൽ പൊലീസും ട്രോമ കെയർ വളണ്ടിയർമാരും എത്തി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JFl6Cge5q6nBts9kivlIus-----------...