Tag: 230226

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; പെരിന്തൽമണ്ണയിൽ 2,28,761 വോട്ടർമാർ <br>
Local

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; പെരിന്തൽമണ്ണയിൽ 2,28,761 വോട്ടർമാർ

Perinthalmanna RadioDate: 23-02-2026 പെരിന്തൽമണ്ണ: തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയ പൂർത്തിയായതിനു ശേഷം പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക പ്രകാരം പെരിന്തൽമണ്ണ മണ്ഡലത്തിൽ 2,28,761 വോട്ടർമാർ. എസ്.എസ്.ആറിനു ശേഷം മലപ്പുറം ജില്ലയിൽ ആകെ 36,15,970 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 18,10,627 പേർ പുരുഷന്മാരും 18,05,303 സ്ത്രീകളുമാണ്. ഇതിനു പുറമേ 40 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്താണ്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാൾ 10 ലക്ഷത്തോളം വോട്ടർമാർ ജില്ലയിൽ കൂടുതലുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തിരൂർ മണ്ഡലത്തിലാണ് (2,52,575). ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലും (1,99,217).*മറ്റു മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം:** കൊണ്ടോട്ടി (2,28,903), * നിലമ്പൂർ (2,35,956),*  വണ്ടൂർ (2,46,352),*  മഞ്ചേരി (2,27,351),*  മങ്കട (2,30,07...
പെരിന്തൽമണ്ണ തഹസിൽദാർ എ. വേണുഗോപാലിനെ സംസ്ഥാനത്തെ മികച്ച തഹസിൽദാറായി തിരഞ്ഞെടുത്തു<br>
Local

പെരിന്തൽമണ്ണ തഹസിൽദാർ എ. വേണുഗോപാലിനെ സംസ്ഥാനത്തെ മികച്ച തഹസിൽദാറായി തിരഞ്ഞെടുത്തു

Perinthalmanna RadioDate: 23-02-2026 പെരിന്തൽമണ്ണ: സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രിൻസിപ്പൽ തഹസിൽദാറായി പെരിന്തൽമണ്ണ തഹസിൽദാർ എ. വേണുഗോപാലിനെ റവന്യൂ വകുപ്പ് തിരഞ്ഞെടുത്തു. പെരിന്തൽമണ്ണ താലൂക്കിലെ റവന്യൂ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചതെന്നും പുരസ്കാരം പെരിന്തൽമണ്ണയിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.റവന്യൂ വകുപ്പിലെ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനം ലഭ്യമാക്കുന്ന ഓഫീസുകളെയും ഓഫീസർമാരെയും ആദരിക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് വേണുഗോപാൽ പുരസ്കാരത്തിന് അർഹനായത്. കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ഉണ്ടാക്കിയത് പെരിന്തൽമണ്ണ താലൂക്കാണ്. മികച്ച രീതിയിലുള്ള റവന്യൂ പിരിവ്, സമയബന്ധിതമായ പൊതുജനസേവനം, കെട്ടിടനികതി പിരിവ്, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്...
അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധി തുടങ്ങി <br>
Local

അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധി തുടങ്ങി

Perinthalmanna RadioDate: 23-02-2026 അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലുള്ള ദുരിതാശ്വാസ നിധി ആദ്യ സംഭാവനകൾ സ്വീകരിച്ചുകൊണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. നിരവധി വ്യക്തികളും ഗ്രാമ പഞ്ചായത്ത് മെമ്പർമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി കൊണ്ട് ഈ സംരംഭം ഗംഭീരമാക്കി.മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. ആപത് ഘട്ടങ്ങളിലും മാരക രോഗ വേളകളിലും സാമ്പത്തിക സഹായങ്ങൾ നൽകുവാനാണ് ദുരിതാശ്വാസ നിധി സമാഹരിക്കുന്നത്.1996 ൽ രൂപം കൊടുത്ത 20 വർഷം പഴക്കമുള്ള ചട്ടങ്ങളും നിയമങ്ങളുമാണ് തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരുടെ പേരിലുള്ള ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്നും ഇതു പൊളിച്ചഴുതണമെന്നും കാലികമായ ഭേദഗതികൾ വരുത്തണമെന്നും ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ, വൈസ് പ്രസിഡണ്ട് മുബീന തസ്നി, ഉമ്മർ അറക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
ഇടിഞ്ഞുതാഴ്ന്ന പാലക്കത്തടം – കരിമല റോഡിന്റെ വശം കെട്ടുന്നതിന് നടപടിയായില്ല<br>
Local

ഇടിഞ്ഞുതാഴ്ന്ന പാലക്കത്തടം – കരിമല റോഡിന്റെ വശം കെട്ടുന്നതിന് നടപടിയായില്ല

Perinthalmanna RadioDate: 23-02-2026 മങ്കട ∙ ആറു മാസം മുൻപ് കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്ന റോഡിന്റെ വശം കെട്ടുന്നതിനു നടപടിയായില്ല. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകാനാകാതെ പാലക്കത്തടം - കരിമല റോഡ്. മഴയിൽ 50 മീറ്ററോളം ഭാഗം റോഡിന്റെ വശം ബംഗ്ലദേശ് കോളനിക്കു സമീപത്തെ ചെങ്കുത്തായ സ്ഥലത്താണ് ഇടിഞ്ഞു താഴ്ന്നിരുന്നത്.റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞു താഴേക്കു പോകുകയും ബാക്കി ഭാഗം വിള്ളൽ വീഴുകയും ചെയ്തിരുന്നു. തുടർന്ന് വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങൾക്ക് ഇതുവഴി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കു ലംഘിച്ച് പലപ്പോഴും ഭാരം കയറ്റിയ വാഹനങ്ങൾ ഇത് വഴി കടന്നു പോകുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.20 അടിയിൽ അധികം താഴ്ചയിൽ നിന്നും കെട്ടിപ്പൊക്കണമെന്നതും മണ്ണുമാന്തി ഉൾപ്പെടെ യന്ത്ര സാമഗ്രികൾ ഇറക്കാനാകില്ലെന്നതും പണി നടത്തുന്നതിലെ വെല്ലുവിളിയാണ്. എങ്കിലും മാസങ്ങൾ എടുക്കുന്ന പ്രവൃത്തി മഴയ്ക്ക് മുൻപേ തുടങ്...