Tag: 230324

പാലക്കാ‌‌ടിനെ പിന്നിലാക്കി മലപ്പുറം ജില്ലയിലെ ചൂട്
Local

പാലക്കാ‌‌ടിനെ പിന്നിലാക്കി മലപ്പുറം ജില്ലയിലെ ചൂട്

Perinthalmanna RadioDate: 23-03-2024പെരിന്തൽമണ്ണ: പാലക്കാ‌‌ടിനെ പിന്നിലാക്കി മലപ്പുറത്തെ ചൂട്. കേരളത്തിലെ ജില്ലകൾ വേർത്തിരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയ ഗ്രാഫിൽ പാലക്കാടിനേക്കാൾ ചൂട് മലപ്പുറത്താണെന്നണ് രേഖപ്പെടുത്തിയത്. പാലക്കാട് 38.5 ഡിഗ്ര സെൽഷ്യസാണെങ്കിൽ മലപ്പുറത്ത് 39 ഡിഗ്രി സെൽഷ്യസാണ് താപനില. 21ന് തയാറാക്കിയ ഗ്രാഫിലാണ് മലപ്പുറം മുന്നിൽ.  ഇത്തവണ വേനലിന്റെ തുടക്കത്തിൽതന്നെ ജില്ലയിൽ അത്യുഷ്ണമാണ് അനുഭവപ്പെട്ടത്. മലയോര മേഖലയിൽ മിക്ക ദിവസങ്ങളിലും 38 ഡിഗ്രിയാണ് താപനില. ഇതിനിടിയിൽ നാൽപതിലേക്കും താപനില ഉയർന്നിട്ടുണ്ട്. കേരളത്തിൽ രണ്ട് ഡിഗ്രി മുതൽ 4 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------...
വളാഞ്ചേരി- അങ്ങാടിപ്പുറം റോഡ്; 12 കോടി രൂപയുടെ ടെൻഡർ തെരഞ്ഞെടുപ്പിന് ശേഷം
Local

വളാഞ്ചേരി- അങ്ങാടിപ്പുറം റോഡ്; 12 കോടി രൂപയുടെ ടെൻഡർ തെരഞ്ഞെടുപ്പിന് ശേഷം

Perinthalmanna RadioDate: 23-03-2024അങ്ങാടിപ്പുറം: പാടേ തകർന്ന വളാഞ്ചേരി- അങ്ങാടിപ്പുറം റോഡില്‍ അവസാനം അനുവദിച്ച 12 കോടി രൂപയുടെ ടെൻഡർ നടപടികള്‍ തെരഞ്ഞെടുപ്പിന് ശേഷം നടക്കും.ആകെ 13 കിലോമീറ്റർ ഭാഗത്ത് ശേഷിക്കുന്ന ഭാഗത്തേക്കാണ് ആഴ്ചകള്‍ മുമ്പ് ആദ്യം ഏഴു കോടിയുടെയും തൊട്ടുപിറകെ അഞ്ചു കോടിയുടെയും രണ്ടു പദ്ധതികള്‍ക്ക് ഭരണാനുമതിയായത്.തകർന്ന റോഡ് പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു വർഷമായി നാട്ടുകാർ മുറവിളി കൂട്ടുന്നുണ്ട്. ടെൻഡർ നടത്തി പ്രവൃത്തി ആരംഭിക്കാൻ മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ നിലവില്‍ അനുവദിച്ച റണ്ണിങ് കോണ്‍ട്രാക്ടർ പ്രവൃത്തിയായി 97 ലക്ഷത്തിന്റെ കുഴിയടക്കല്‍ ഈ ഭാഗത്ത് രണ്ടു ദിവസത്തിന് ശേഷം തുടങ്ങും. വെങ്ങാട് മുതല്‍ പാലച്ചോട് വരെയാണ് ഈ പ്രവൃത്തി. രണ്ടു വർഷം മുമ്പ് അങ്ങാടിപ്പുറം മുതല്‍ പുത്തനങ്ങാടി പള്ളിപ്പടി വരെ നവീകരിക്കാൻ മൂന്നു കോടി രൂപ അനുവദിച്ച്‌ 1.4 കി.മീ ഭാഗം...
പട്ടിക്കാട് റെയിൽവേ ഗേറ്റിൽ ഇനി മുതൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം
Local

പട്ടിക്കാട് റെയിൽവേ ഗേറ്റിൽ ഇനി മുതൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

Perinthalmanna RadioDate: 23-03-2024 പട്ടിക്കാട്: ചരക്ക് വാഹനങ്ങൾക്ക് പട്ടിക്കാട് റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ നടപടിയായി. പെരിന്തൽമണ്ണ - നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിന് ഇരുവശവും കവാടങ്ങൾ നിർമിച്ചാണ് ഗതാഗതം നിയന്ത്രിക്കുക. ഇനി മുതൽ 4.67 മീറ്ററിൽ അധികം ഉയരത്തിലുള്ള ചരക്കുകളുമായി ഇതു വഴി ഗതാഗതം അസാധ്യമാകും.ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തി നടന്നു വരികയാണ്. റോഡ് മുറിച്ചു പോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കവാടം നിർമിക്കുന്നത്. നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിലെ പട്ടിക്കാട്, മേലാറ്റൂർ, ചെറുകര, ഏലംകുളം, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറുശ്ശി, വാണിയമ്പലം, നിലമ്പൂർ-കാളികാവ് റോഡ്, തുടങ്ങിയ റെയിൽവേ ക്രോസിങ് ഗേറ്റ്കളിലെല്ലാം 4.67 മീറ്റർ ഉയരത്തിൽ ഹൈറ്റ് ഗാരേജ് നിർമിച്ചിട്ടുണ്ട്. ഇനി വലിയ വാഹനങ്ങൾ നാലര മീറ്ററിന് മുകളിൽ ഉയരം ഉള്ള ചരക്ക് ലോറി...
ഇന്ന് രാത്രി ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗിക്കരുത്! ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം
Local

ഇന്ന് രാത്രി ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗിക്കരുത്! ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം

Perinthalmanna RadioDate: 23-03-2024സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടി. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ മന്ത്രി ആവശ്യപ്പെട്ടു. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും രക്ഷ നേടാനുള്ള സംരഭത്തില്‍ പങ്കാളികളാവുകയെന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു.ആഗോള താപനത്തിനെതിരെ കേരളത്തില്‍ എല്ലാ വര്‍ഷവും ഭൗമ മണിക്കൂര്‍ ആചരിക്കാറുണ്ട്. ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറാണ് ഈ സംരഭം ആരംഭിച്ചത്. 190ല്‍പരം ലോകരാഷ്ട്രങ്ങള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് അവസാന ശനിയാഴ്ച ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുക്കള്‍ അണച്ച് സംരംഭത്തില്‍ പങ്കുചേരുന്നു.വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വ...
പൂപ്പലത്ത് കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു
Local

പൂപ്പലത്ത് കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു

Perinthalmanna RadioDate: 23-03-2024പെരിന്തൽമണ്ണ: ആൾമറയില്ലാത്തതും 20 അടിയിലേറെ ആഴമുള്ളതുമായ കിണറ്റിൽ പോത്ത് വീണു. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വാഴയിൽ ഇസാഫിന്റെ കിണറ്റിലാണ് പൂപ്പലം വയങ്ങോടൻ ആഷിഫിന്റെ പോത്ത് വീണത്. ഒന്നരവയസ്സ് പ്രായവും മുന്നൂറ് കിലോയോളം തൂക്കവുമുള്ള പോത്താണ്. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും സിവിൽ ഡിഫൻസ്, ട്രോമാകെയർ വൊളന്റിയർമാരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഫയർ ഓഫീസർ സുജിത്ത് കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ കയറും ഹോസും ഉപയോഗിച്ച് പോത്തിനെ വരുതിയിലാക്കി. തുടർന്ന് വലിച്ചുകയറ്റുകയായിരുന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയം അസി. ഓഫീസർ പി. സജുവിന്റെ നേതൃത്വത്തിൽ സേനാ ജീവനക്കാരായ രാജേഷ്, രഞ്ജിത്ത്, മനോജ്, ഷിജു, സുബ്രഹ്മണ്യൻ, ശിവദാസൻ, അനീഷ്, ട്രോമാകെയർ വൊളന്റിയർമാരായ ജിൻഷാദ് പൂപ്പലം...
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഏഴാം പൂരം ഇന്ന്
Local

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഏഴാം പൂരം ഇന്ന്

Perinthalmanna RadioDate: 23-03-2024അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഏഴാംപൂരം ശനിയാഴ്ച ആഘോഷിക്കും. മീനമാസത്തിലെ മകീര്യം നാളിൽ തുടങ്ങുന്ന പൂരാഘോഷത്തിൽ പൂരം നക്ഷത്രം വരുന്നത് ഏഴാംപൂരത്തിനാണ്. ഭഗവതിക്ക് ഉത്സവബലിയാണ് ഈ ദിവസത്തെ വിശേഷാൽ ചടങ്ങ്. ഉച്ചക്ക് 12.30-നാണ് ഉത്സവബലി. ശിവന്റെ ഭൂതഗണങ്ങളുടെയും എല്ലാ ദേവീദേവൻമാരുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. എല്ലാ ബലിക്കല്ലുകളിലും പ്രത്യേക ബലിപൂജകൾ നടക്കും.വെള്ളിയാഴ്ച ആറാംപൂരത്തിന് രാവിലെ ലീലാ സുരേഷ്‌ സംഘം, ആയിരനാഴി ശിവദം തിരുവാതിരക്കളി സംഘം, പെരിന്തൽമണ്ണ അഗ്രിമ കൈകൊട്ടിക്കളി സംഘം എന്നിവരുടെ തിരുവാതിരക്കളി നടന്നു. രാവിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ആറാട്ട് നടന്നു. ശിവന്റെ ഉത്സവബലിയായിരുന്നു ആറാംപൂരദിവസത്തെ പ്രധാന താന്ത്രികചടങ്ങ്. ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച ശിവന്റെ ഉത്സവബലി മൂന്നു മണിക്കൂറിലധികം നീണ്ടു. വൈകീട്ട് പതിവു പരി...