Tag: 230325

പെരിന്തല്‍മണ്ണ നഗരസഭയില്‍ ഡയപ്പര്‍ വാഹനം സജ്ജമായി
Local

പെരിന്തല്‍മണ്ണ നഗരസഭയില്‍ ഡയപ്പര്‍ വാഹനം സജ്ജമായി

Perinthalmanna RadioDate: 23-03-2025പെരിന്തല്‍മണ്ണ: നഗരസഭയില്‍ സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍ എന്നിവ ശേഖരിക്കുന്നതിന് ഏർപ്പെടുത്തിയ ഡയപ്പർ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർമാൻ പി. ഷാജി നിർവഹിച്ചു.വൈസ് ചെയർ പേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍മാരായ അമ്പിളി മനോജ്, അഡ്വ. ഷാൻസി, നെച്ചിയില്‍ മൻസൂർ, കൗണ്‍സിലർമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ഹെല്‍ത്ത് ഇൻസ്പെക്ടർ പി. ശിവൻ, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർമാർ, സിഡിഎസ് ചെയർ പേഴ്സണ്‍ വി.കെ. വിജയ, ഹരിതകർമ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.നിലവില്‍ നഗരസഭാ ഓഫീസ് പരിസരത്ത് സ്ഥാപിച്ച കിയോസ്കില്‍ സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍ ശേഖരിക്കുന്ന സംവിധാനമുണ്ട്. കൂടുതല്‍ കാര്യക്ഷമമായി സാനിറ്ററി മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കുന്നതിനാണ് വീടുകളിലെത്തുന്ന വാഹന സൗകര്യം നഗരസഭ സജ്ജമാക്കിയത്. കിലോക്ക് 50 രൂപ ...
ഡിജിറ്റൽ സാക്ഷരത നേ‌ടിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി ആലിപ്പറമ്പിനെ പ്രഖ്യാപിച്ചു
Local

ഡിജിറ്റൽ സാക്ഷരത നേ‌ടിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി ആലിപ്പറമ്പിനെ പ്രഖ്യാപിച്ചു

Perinthalmanna RadioDate: 23-03-2025പെരിന്തൽമണ്ണ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഇ–മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിൽ ജില്ലയിലെ ഡിജിറ്റൽ സാക്ഷരത നേ‌ടിയ ആദ്യ പഞ്ചായത്തായി ആലിപ്പറമ്പിനെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി.അഷ്‌റഫ് പ്രഖ്യാപനം നടത്തി. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്‌സൽ ആധ്യക്ഷ്യം വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ദീപ ജയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ മോൾ, സാക്ഷരതാ മിഷൻ അസി.കോ–ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, സ്ഥിരസമിതി അധ്യക്ഷരായ സി.എച്ച്.ഹമീദ്, സി.പി.ഹംസക്കുട്ടി, ജൂബില ലത്തീഫ്, അംഗങ്ങളായ ബാല സുബ്രഹ്‌മണ്യൻ, ലീന ശാന്തിനി, പി.പി.രാജേഷ്, സരോജാദേവി, വസന്ത, അമ്പിളി, കെ.മൊയ്‌തീൻകുട്ടി, പ്രേരക് റജീന, വി.കെ.ഈസ എന്നിവർ പ്രസംഗിച്ചു. പ്രായം കൂടിയ പഠിതാക്കളായ ബാലകൃഷ്‌ണൻ നായർ(73)...
സ്കൂളിലെ കത്തിക്കുത്ത്; മൂന്ന് വിദ്യാർഥികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി
Local

സ്കൂളിലെ കത്തിക്കുത്ത്; മൂന്ന് വിദ്യാർഥികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

Perinthalmanna RadioDate: 23-03-2025പെരിന്തൽമണ്ണ : എസ്എസ്എൽസി പരീക്ഷയ്ക്കുശേഷം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരിക്കേറ്റ കേസിൽ പ്രതികളായ മൂന്ന് വിദ്യാർഥികളെ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ മൂന്ന് പേരെയും പതിനാല് ദിവസത്തേക്കാണ് ജുവനൈൽ ഹോമിലേക്ക് മാറ്റിയത്. അവശേഷിക്കുന്ന എസ്എസ്എൽസി പരീക്ഷകൾ എഴുതാൻ ഇവിടെ സൗകര്യമൊരുക്കും. വെള്ളിയാഴ്ച പരീക്ഷയ്ക്കുശേഷം നടന്ന സംഘർഷത്തിൽ തലയ്ക്കും കൈയ്ക്കും മുറിവേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് വിദ്യാർഥികളും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർഥിയും വീടുകളിലേക്ക് മടങ്ങി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannarad...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM റംസാന്‍ – 22
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM റംസാന്‍ – 22

      Perinthalmanna RadioDate: 23-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:14 AM▪️ളുഹ്‌ർ: 12:35 PM▪️അസർ: 03:52 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:50 PMറംസാൻ സന്ദേശം"കഴിഞ്ഞു പോയ കാലങ്ങളിലെ തെറ്റുകൾ തിരുത്താൻ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ മാസമാണ് റമളാൻ"...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങൾ
Local

കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങൾ

Perinthalmanna RadioDate: 23-03-2025പെരിന്തൽമണ്ണ:  ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങൾ. പെരിന്തൽമണ്ണ -  വളാഞ്ചേരി സംസ്ഥാന പാതയിൽ കൊളത്തൂർ സ്‌റ്റേഷൻ ജംക്‌ഷനിൽ കെട്ടി‌ടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞു വീണു. ഈ സമയം ഇവിടെ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം വഴിമാറി. പുലാമന്തോളിൽ തൂതപ്പുഴയോരത്ത് വർഷങ്ങളായി പ്രവർത്തന രഹിതമായി ദ്രവിച്ചു നിന്ന പഞ്ചായത്തിന്റെ ഇൻസിനറേറ്റർ നിലംപൊത്തി. സംഭവം നടന്ന ഉടൻ വാർഡംഗം കെ.ടി.അഷ്‌കർ, റോയൽസ് ക്ലബ് പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. 2001 ൽ സ്ഥാപിച്ച ഇൻസിനറേറ്റർ മലിനീകരണ ഭീഷണിയെ തുടർന്ന് പരിസരവാസികളുടെ എതിർപ്പ് മൂലവും സാങ്കേതിക തകരാറു മൂലവുമാണ് പ്രവർത്തനം സ്‌തംഭിച്ചത്. പുലാമന്തോൾ തിരുത്തിൽ മരങ്ങൾ പൊട്ടിവീണ് വൈദ്യുതി കാൽ മുറിഞ്ഞു. വടക്കൻ പാലൂരിൽ തെങ്ങ് വീടിന് മുകളിലേക്ക് വീണ് ന...
പെരിന്തൽമണ്ണയിൽ ഇന്നും നാളെയും  ജലവിതരണം തടസ്സപ്പെടും
Local

പെരിന്തൽമണ്ണയിൽ ഇന്നും നാളെയും  ജലവിതരണം തടസ്സപ്പെടും

Perinthalmanna RadioDate: 23-03-2025പെരിന്തൽമണ്ണ: കേരള വാട്ടർ അതോറിറ്റി പിഎച്ച് സെക്ഷൻ പെരിന്തൽമണ്ണ ഓഫീസിന് കീഴിലുള്ള കട്ടുപ്പാറ റോ വാട്ടർ പമ്പ് ഹൗസിൽ എച്ച്. ടി ബ്രേക്കർ തകരാറിൽ ആയതിനാൽ അറ്റകുറ്റ പ്രവൃത്തി ചെയ്യുന്നതിനായി പമ്പിങ് താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ആയത് കൊണ്ട് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലേക്കും അങ്ങാടിപ്പുറം, പുലാമന്തോൾ, ഏലംകുളം എന്നീ പഞ്ചായത്തുകളിലേക്കും ഇന്നും നാളെയും (മാർച്ച് 23,24 തിയ്യതികളിൽ) ജല വിതരണം തടസപ്പെടുന്നതാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3...