Tag: 230326

മങ്കടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാറി; ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിന് ഇടത് പിന്തുണ<br>
Local

മങ്കടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാറി; ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിന് ഇടത് പിന്തുണ

Perinthalmanna RadioDate: 23-03-2026 മലപ്പുറം: മങ്കട നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പി. അലവി മത്സരരംഗത്തുനിന്ന് പിന്മാറും.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് മങ്കടയിൽ ഇത്തരമൊരു രാഷ്ട്രീയ നീക്കം നടന്നത്. കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി പത്രിക സമർപ്പിക്കുകയും ഇടതുമുന്നണിയുടെ പിന്തുണ തേടുകയുമായിരുന്നു. മങ്കടയിൽ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് എ. വിജയരാഘവൻ വ്യക്തമാക്കി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്ന കാര്യം എം.പി. അലവി സ്ഥിരീകരിച്ചു.മങ്കടയിൽ ഇടതുപക്ഷം വിജയിക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് അലവി പ്രതികരിച്ച...
ഗാര്‍ഹിക എല്‍പിജിയുടെ അളവ്  10 കിലോ ആക്കി കുറക്കാൻ നീക്കം <br>
Local

ഗാര്‍ഹിക എല്‍പിജിയുടെ അളവ്  10 കിലോ ആക്കി കുറക്കാൻ നീക്കം

Perinthalmanna RadioDate: 23-03-2026 പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍. നിലവിലെ 14.2 കിലോ വരുന്ന എല്‍പിജി സിലണ്ടറുകളില്‍ 10 കിലോ നിറച്ച് വിതരണത്തിന് എത്തിക്കാനാണ് ശ്രമം. പരിമിതമായ സ്റ്റോക്കുകള്‍ക്കിടയിലും കൂടുതല്‍ പേരിലേക്ക് സിലിണ്ടറുകള്‍ എത്തിക്കാം എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. 14.2 കിലോയുടെ സിലിണ്ടര്‍ ഒരു കുടുംബത്തിന് ശരാശരി 35-40 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. 10 കിലോയാക്കി ചുരുക്കുമ്പോഴും സിലിണ്ടറിന്‍റെ ഉപയോഗം ഒരു മാസത്തേക്ക് ലഭിക്കും. ലഭ്യമായ ഗ്യാസിനെ തുല്യമായ വിതരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അളവ് കുറയ്ക്കുകയാണെങ്കില്‍ ഇത് സിലിണ്ടറിന് മുകളില്‍ ലേബല്‍ ചെയ്ത് വിലയിലും കുറവ് വരുത്തും. കമ്പനികള്‍ ബോട്ടിലിങ് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി നിയമപരമായ അനുമതികള്‍ വ...
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും <br>
Local

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 23-03-2026 സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രാവിലെ 11 മണി മുതൽ മൂന്നു മണിവരെ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക നൽകാം. നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരം ഉണ്ടാകും.ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 341 സ്ഥാനാർഥികളിൽ നിന്നായി 607 നാമനിർദേശ പത്രികകൾ ലഭിച്ചു.പ്രതിപക്ഷ നേതാവും പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ 11. 30ന് പറവൂർ അഡീഷണൽ തഹസീൽദാർക്കാണ് പത്രിക സമർപ്പിക്കുക. കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നൽകും.സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, ശക്തിവേൽ എന്നിവർ രാവിലെ 11ന് പറവൂർ രാജീവ് ഭവനിൽ എത്തി തുക കൈമാറും.വിവാദങ്ങൾക്കിടെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാ...
ജൂബിലി റോഡ് നവീകരണം ഇഴയുന്നു; ദുരിതമൊഴിയാതെ നാട്ടുകാർ<br>
Local

ജൂബിലി റോഡ് നവീകരണം ഇഴയുന്നു; ദുരിതമൊഴിയാതെ നാട്ടുകാർ

Perinthalmanna RadioDate: 23-03-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന ബൈപ്പാസ് റോഡുകളിലൊന്നായ ജൂബിലി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. പദ്ധതി പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. റോഡിലെ ഓടകളുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ബി.എം.ബി.സി. (BMBC) പ്രവൃത്തികൾ ആരംഭിക്കാൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. മഴക്കാലം തുടങ്ങുന്നതിന് മുൻപ് പണി പൂർത്തിയാക്കിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.മാസങ്ങളായി തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണം പ്രദേശവാസികൾ കനത്ത പൊടിശല്യമാണ് അനുഭവിക്കുന്നത്. റോഡ് കീറിപ്പൊളിച്ചിട്ടിരിക്കുന്നത് കാരണം പലർക്കും സ്വന്തം വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്കുള്ള...