Tag: 230424

ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ വൈകീട്ട് 6 മുതൽ മദ്യവിൽപ്പന ശാലകൾ അടച്ചിടും
Local

ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ വൈകീട്ട് 6 മുതൽ മദ്യവിൽപ്പന ശാലകൾ അടച്ചിടും

Perinthalmanna RadioDate: 23-04-2024ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ ബുധനാഴ്ച മുതൽ അടച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26-ന് വൈകീട്ട് ആറുവരെയാണ് വിൽപ്പനശാലകൾ അടച്ചിടുക. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി ആയിരിക്കും. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഒരാഴ്‌ചയ്‌ക്കകം മഴ പെയ്‌തില്ലെങ്കി‍ൽ തൂതപ്പുഴയിൽ നിന്നുള്ള ശുദ്ധജലം മുടങ്ങും
Local

ഒരാഴ്‌ചയ്‌ക്കകം മഴ പെയ്‌തില്ലെങ്കി‍ൽ തൂതപ്പുഴയിൽ നിന്നുള്ള ശുദ്ധജലം മുടങ്ങും

Perinthalmanna RadioDate: 23-04-2024പെരിന്തൽമണ്ണ: ഒരാഴ്‌ചയ്‌ക്കകം കാര്യമായി മഴ പെയ്‌തില്ലെങ്കിൽ തൂതപ്പുഴയിലെ ശുദ്ധജല പദ്ധതികളിൽ നിന്നുള്ള ജലവിതരണം നിലയ്‌ക്കുമെന്ന് അധികൃതർ.രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് പലയിടത്തും അനുഭവപ്പെടുന്നത്. വറ്റാത്ത കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ജലഅതോറിറ്റിയുടെയും ചെറുകിട ശുദ്ധജല പദ്ധതികൾ വഴിയുള്ള പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ആഴ്‌ചയിൽ ഒന്നും രണ്ടും തവണവെള്ളം എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.അതേസമയം ഉയർന്ന ചില മേഖലകളിലേക്ക് പൈപ്പുവെള്ളം എത്താത്ത പ്രതിസന്ധിയുമുണ്ട്. തൂതപ്പുഴയിലെ നീരൊഴുക്ക് വളരെ കുറവാണ്. കാഞ്ഞിരപ്പുഴയിൽ നിന്നുള്ള നീരൊഴുക്ക് പൂർണമായി നിലച്ച നിലയിലാണ്. കാഞ്ഞിരപ്പുഴ ഡാമിൽ വെള്ളം കിട്ടിയാലും മതി. അങ്ങനെ വന്നാൽ ഡാം കനാലിലേക്ക് തുറക്കുന്നതോടെ പുഴയിൽ വെള്ളമെത്തും. കട്ടുപ്പാറയിലും മൂർക്കനാടും മുതുകുർശിയിലുമൊക്കെ തടയണയിൽ ഒരാഴ്‌ചയ്‌ക്കുള്ള വെള്ളമേയുള്ളൂ....
ലോക്സഭാ തെരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി
Local

ലോക്സഭാ തെരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

Perinthalmanna RadioDate: 23-04-2024ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി.യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്. 30ാം തിയതി വരെയാണ് സര്‍വീസ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍:1) 19.46 ബംഗളൂരു - കോഴിക്കോട് (കുട്ട മാനന്തവാടി വഴി)2) 20:16 ബംഗളൂരു - കോഴിക്കോട്(കുട്ട മാനന്തവാടി വഴി)3) 21.15 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)4) 20.45 ബംഗളൂരു - മലപ്പുറം(കുട്ട, മാനന്തവാടി വഴ...
രാമൻചാടി ഇറിഗേഷൻ പദ്ധതിയിൽ വെള്ളമില്ല; ഏക്കർ കണക്കിന് കൃഷി പ്രതിസന്ധിയിൽ
Local

രാമൻചാടി ഇറിഗേഷൻ പദ്ധതിയിൽ വെള്ളമില്ല; ഏക്കർ കണക്കിന് കൃഷി പ്രതിസന്ധിയിൽ

Perinthalmanna RadioDate: 23-04-2024പെരിന്തൽമണ്ണ : കുന്തിപ്പുഴയെ ആശ്രയിച്ച് ജലസേചനം നടത്തിയിരുന്ന ഏലംകുളം രാമൻചാടി ഇറിഗേഷൻ പദ്ധതിയിൽ വെള്ളം ഇല്ലാത്തതിനാൽ ഏക്കർ കണക്കിന് കൃഷി പ്രതിസന്ധിയിൽ. ഇറിഗേഷൻ പദ്ധതിയിൽ വെള്ളം പ്രതീക്ഷിച്ച് കൃഷി ഇറക്കിയവരാണ് പ്രതിസന്ധിയിലായത്. മുമ്പില്ലാത്ത വിധത്തിലാണ് പുഴ ഉണങ്ങി വരണ്ടത്. കടുത്ത വേനലിൽ ഉത്ഭവ സ്ഥാനത്ത് കാഞ്ഞിരപ്പുഴ ഡാം ചീർപ്പിട്ട് അടച്ചതോടെ താഴേക്ക് വെള്ളം ഒഴുകാതായി. ഏലംകുളം പഞ്ചായത്തിലെ ഏഴു വാർഡുകളിൽ ശരാശരി 625 ഹെക്ട‌ർ കൃഷി ഭൂമിയിലേക്കായാണ് രാമൻചാടി ഇറിഗേഷൻ പദ്ധതി.1984 ലാണ് പദ്ധതി ആരംഭിച്ചത്. രാമൻചാടി കയത്തിൽ നിന്ന് വെള്ളം കൊണ്ടു പോവാൻ കനാലുകൾ നിർമിച്ചിട്ടുണ്ട്. ഇവക്ക് സമീപം അഞ്ച് ചെറുകിട കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. കനാലിൽ നീരൊഴുക്ക് നിലച്ചതോടെ കുടിവെള്ള പദ്ധതികളിൽ വെള്ളമില്ലാതെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്.കയത്തിൽ നിന്ന് വെള്ളം പമ്പിങ് നടത്താൻ 1...