Tag: 230425

കോഴിക്കോട്‌- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത: പുതുക്കിയ പദ്ധതിരേഖ ഉടൻ
Local

കോഴിക്കോട്‌- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത: പുതുക്കിയ പദ്ധതിരേഖ ഉടൻ

Perinthalmanna RadioDate: 23-04-2025കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാതയുടെ പുതുക്കിയ പദ്ധതി രൂപരേഖ ഉടൻ സമർപ്പിക്കും. ഇതിന്‌ അംഗീകാരം ലഭിച്ചാൽ നിർമാണം ആരംഭിക്കും. കാൽനട യാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ട്‌. ഇരുചക്ര വാഹനങ്ങൾ കൂടി ഒഴിവാക്കിയുള്ള രൂപരേഖ നൽകാനാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.ആദ്യ രൂപരേഖയിൽ വിവിധയിടങ്ങളിൽ റോഡുകൾ കൂടിച്ചേരുന്നുണ്ട്‌. പുതിയതിൽ പാതകൾ ചേരുന്നത്‌ കുറവാണ്‌. ഇത് അംഗീകരിക്കുന്നതോടെ നാല്ചക്ര, ഹെവി വാഹനങ്ങൾക്കു മാത്രമാകും പ്രവേശനം. പരമാവധി വേഗം 100 കിലോമീറ്ററാക്കി നിജപ്പെടുത്തി. പദ്ധതിക്ക്‌ അനുവദിച്ച തുകയിലും ആനുപാതിക മാറ്റം വരുത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആദ്യം അനുവദിച്ച 10,818 കോടിയിൽ 4000 കോടി രൂപ ഭൂമി ഏറ്റെടുക്കാനും 6818 കോടി രൂപ നിർമാണങ്ങൾക്കുമാണ്.വനം– വന്യജീവി സൗഹൃദമായാണ് പാതയൊരുങ്ങുക. ആകെ ഏറ്റെടുക്കേണ്ടത് 1,320 ഏക്...
താഴേക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമായി
Local

താഴേക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമായി

Perinthalmanna RadioDate: 23-04-2025പെരിന്തൽമണ്ണ : താഴേക്കോട് ഗ്രാമപ്പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ആരോഗ്യപരമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നിർമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും. സംസ്ഥാന സർക്കാരിന്റെ ‘ആർദ്രം മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് എല്ലാ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. കായിക-വഖഫ് മന്ത്രി വി. അബ്ദുറഹ്‌മാൻ പുതിയ കെട്ടിടം നാടിന് സമർപ്പിക്കും.നാട്ടുകാരുടെ സഹകരണത്തോടു കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി വളരെക്കാലംമുൻപ്‌ വാങ്ങിയ ഒരു ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 2020-ൽ എംഎൽഎ ആയിരുന്ന മഞ്ഞളാംകുഴി അലി എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്ന്‌ അനുവദിച്ച 50 ലക്ഷം രൂപയും താഴെക്കോട് പഞ്ചായത്ത് വകയിരുത്തിയ 36 ലക്ഷവുംചേർത്ത് ആകെ 86 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. രാവിലെ 10 മണിക്...
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
Local

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 23-04-2025സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (ഏപ്രില്‍ 24) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
നിലമ്പൂർ പാതയിൽ രാത്രികാല മെമു; ട്രയൽ റണ്ണിനു ശേഷം മെല്ലെപ്പോക്ക്
Local

നിലമ്പൂർ പാതയിൽ രാത്രികാല മെമു; ട്രയൽ റണ്ണിനു ശേഷം മെല്ലെപ്പോക്ക്

Perinthalmanna RadioDate: 23-04-2025പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ റെയിൽവേ ബോർഡിന് മെല്ലെപ്പോക്ക്. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി വിജയകരമായി ട്രയൽ റൺ നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുകൂല റിപ്പോർട്ട് നൽകിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും പദ്ധതി ബോർഡ് പരിഗണിച്ച മട്ടില്ല. പാതയിലെ രാത്രികാല യാത്രാ ദുരിതത്തിനു പരിഹാരമാകുന്നതിനൊപ്പം ഒട്ടേറെ ദീർഘദൂര ട്രെയിനുകൾക്ക് കണക്‌ഷൻ ലഭ്യമാക്കാനും വഴിയൊരുക്കുന്നതാണ് എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള നിർദേശം.മെമു ആരംഭിക്കുന്നതോടെ രാത്രിയിൽ ഷൊർണൂരിൽ വന്നിറങ്ങുന്നവർക്ക് നിലമ്പൂരിലേക്ക് ട്രെയിൻ കണക്‌ഷൻ ലഭിക്കുന്നില്ലെന്ന പരാതിക്കു പരിഹാരമാകും. വിവിധ ദീർഘദൂര ട്രെയിനുകൾക്ക് കണക്‌ഷൻ ലഭിക്കാനുള്ള അധിക സൗകര്യവുമുണ്ടാകും. വിനോദ സഞ്ചാരത്തിനും ഗുണം ചെയ്യും.മെമു സർവീ...
പെരിന്തൽമണ്ണയിൽ വൻ തീപിടിത്തം: ടാലൻ്റ് ബുക്ക് ഹൗസ് പൂർണ്ണമായും കത്തിനശിച്ചു
Local

പെരിന്തൽമണ്ണയിൽ വൻ തീപിടിത്തം: ടാലൻ്റ് ബുക്ക് ഹൗസ് പൂർണ്ണമായും കത്തിനശിച്ചു

Perinthalmanna RadioDate: 23-04-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് എതിർ വശത്തുള്ള ടാലൻ്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ വിവരം ലഭിച്ച ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയതോടെ തീയുടെ വ്യാപനം തടയാൻ കഴിഞ്ഞു. രാവിലെ 6 മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കപ്പെട്ടത്. തീപിടുത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആളപായം ഒന്നുമില്ല. തീപിടുത്തത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...