Tag: 230524

സ്‌കൂള്‍ തുറക്കാൻ 10 ദിവസം;  ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി
Local

സ്‌കൂള്‍ തുറക്കാൻ 10 ദിവസം;  ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി

Perinthalmanna RadioDate: 23-05-2024മലപ്പുറം: സ്‌കൂള്‍ തുറക്കാൻ 10 ദിവസം മാത്രം ശേഷിക്കേ ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീർക്കല്‍, സ്കൂള്‍ ബസ് ഡ്രൈവർമാരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, ശുചിത്വം ഉറപ്പാക്കല്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 31നുള്ളില്‍ ഉറപ്പാക്കണം. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ ക്ലാസുകള്‍ ആരംഭിക്കാനാവൂ. സ്‌കൂള്‍ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കണമെങ്കില്‍ അടിത്തറ മുതല്‍ മേല്‍ക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെടണം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേല്‍ക്കൂര, കതക്, ജനല്‍, തടിപ്പണികള്‍, ഫയർ ആൻഡ് സേഫ്റ്റി എല്ലാം പരി...
പെരിന്തൽമണ്ണയില്‍ ഇന്നലെ ലഭിച്ചത് 52 മില്ലി മീറ്റര്‍ മഴ
Local

പെരിന്തൽമണ്ണയില്‍ ഇന്നലെ ലഭിച്ചത് 52 മില്ലി മീറ്റര്‍ മഴ

Perinthalmanna RadioDate: 23-05-2024പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ. ഇന്നലെ (മെയ് 22) രാവിലെ എട്ടു മണി മുതല്‍ ഇന്ന് (മെയ് 23) രാവിലെ എട്ടു മണി വരെയുള്ള ശരാശരി കണക്കാണിത്. പൊന്നാനി- 195 മി.മീറ്റര്‍, നിലമ്പൂര്‍- 48 മി.മീറ്റര്‍,  മഞ്ചേരി- 65 മി.മീറ്റര്‍, അങ്ങാടിപ്പുറം- 46.6 മി.മീറ്റര്‍, പെരിന്തല്‍മണ്ണ- 52 മി.മീറ്റര്‍, കരിപ്പര്‍ വിമാനത്താവളം- 192.5 മി.മീറ്റര്‍ എന്നിവങ്ങനെയാണ് മഴ ലഭിച്ചത്. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ഓരോ വീടുകള്‍  ഭാഗികമായി തകര്‍ന്നു. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ സംഭവിച്ചു. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര എ.എല്‍.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഒമ്പതു കുടുംബങ്ങളില്‍ നിന്നായി 35 പേരാണ് ഇവിടെ താമസിക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക്...
രാത്രി ഷൊർണൂരിൽ എത്തുന്ന മെമു നിലമ്പൂരിലേക്ക് നീട്ടിയാൽ നിരവധി യാത്രക്കാർക്ക് പ്രയോജനം
Local

രാത്രി ഷൊർണൂരിൽ എത്തുന്ന മെമു നിലമ്പൂരിലേക്ക് നീട്ടിയാൽ നിരവധി യാത്രക്കാർക്ക് പ്രയോജനം

Perinthalmanna RadioDate: 23-05-2024പെരിന്തൽമണ്ണ: രാത്രി ഷൊർണൂരിൽ എത്തുന്ന എറണാകുളം – ഷൊർണൂർ മെമു എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടിയാൽ പ്രയോജനം ആയിരക്കണക്കിനു യാത്രക്കാർക്ക്. ഷൊർണൂരിൽ രാത്രി 8.40ന് എത്തുന്ന ഈ ട്രെയിനിനു പിറ്റേന്നു രാവിലെ 4.30നാണ് അടുത്ത യാത്ര. വെറുതേ കിടക്കുന്ന സമയത്ത് ഈ ട്രെയിൻ രാത്രി നിലമ്പൂരിലേക്കും പുലർച്ചെ തിരിച്ചും സർവീസ് നടത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ഇരുപത്തഞ്ചോളം ട്രെയിനുകളിലെ ആയിരക്കണക്കിനു യാത്രക്കാർക്കു കണക്‌ഷൻ ട്രെയിനായി പ്രയോജനപ്പെടും. നിലവിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടുന്നതു രാത്രി 8.10നാണ്. ഇതിനു ശേഷം ഷൊർണൂരിൽ എത്തുന്ന വിവിധ ട്രെയിനുകളിൽ വന്നിറങ്ങുന്ന ഒട്ടേറെ യാത്രക്കാർ നിലമ്പൂർ ഭാഗത്തേക്കു തുടർയാത്രയ്ക്കു സൗകര്യമില്ലാതെ വലയുകയാണ്.നിലമ്പൂരിലേക്ക് രാത്രി പോയാൽ..തിരുവനന്തപുരത്തു നിന്നെത്തുന്ന വന്ദേഭാരത് (8.30...
കാദറലി സ്പോർട്സ് ക്ലബ് മുൻകാല ഫുട്ബോൾ താരങ്ങളെ ആദരിക്കുന്നു
Local

കാദറലി സ്പോർട്സ് ക്ലബ് മുൻകാല ഫുട്ബോൾ താരങ്ങളെ ആദരിക്കുന്നു

Perinthalmanna RadioDate: 23-05-2024പെരിന്തൽമണ്ണ: മെയ് 25- ലോക ഫുട്ബോൾ ദിനത്തോട് അനുബന്ധിച്ച് കലാ - കായിക രംഗത്തും ,  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും  എന്നും മുൻപന്തിയിലുള്ള പെരിന്തൽമണ്ണയിലെ കാദർ ആൻ്റ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബ് പഴയ കാല 25- ളം ഫുട്ബോൾ താരങ്ങളെ ആദരിക്കുന്നു. കാലത്ത് 7:30ന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്പ്, സതീശൻ കൊച്ചിൻ കസ്റ്റംസ്, വത്സലൻ പാലക്കാട്, ദേവരാജൻ കോഴിക്കോട്, നിലമ്പൂർ മാനുപ്പ, അഹമ്മദ് കുട്ടി മലപ്പുറം, കെ വി അബൂട്ടി അരീക്കോട്, അഷറഫ് മമ്പാട്, തുടങ്ങി പഴയകാല ഫുട്ബോൾ താരമായ കൊല നാരായണൻ, യൂണിവേഴ്സിറ്റി താരമായ കെടി ഹൈദർ, റെയിൽവേ താരം ബാലൻ ചെർപ്പുളശ്ശേരി, റിട്ടയേർഡ് എസ്പി യു അബ്ദുൽ കരീം, ഉമ്മർ ...
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ മയിലിന് ദാരുണാന്ത്യം
Local

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ മയിലിന് ദാരുണാന്ത്യം

Perinthalmanna RadioDate: 23-05-2024അരക്കുപറമ്പ് : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ മയിലിന് ദാരുണാന്ത്യം. ആട്ടീരിപ്പാറയിലാണ് സംഭവം. നാട്ടുകാർ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർആർടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സർപ്പ റെസ്ക്യൂവർമാരായ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, ഗിരീഷ് കീഴാറ്റൂർ എന്നിവർ സ്ഥലത്തെത്തി മയിലിനെ പെരിന്തൽമണ്ണ മൃഗാശുപത്രിയിൽ എത്തിച്ചു. ഡോ. ശിവകുമാർ, ഡോ. മൃദുല എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഗുരുതരമായി പരുക്കേറ്റതിനാൽ രക്ഷിക്കാനായില്ല. മയിലിന്റെ ജഡം കരുവാരകുണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------...
അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെയുളള ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Local

അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെയുളള ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

Perinthalmanna RadioDate: 23-05-2024പെരിന്തൽമണ്ണ: തെക്കൻ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ഇത് തീവ്രന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇക്കുറി കാലവർഷം നേരത്തെ എത്തിയേക്കുമെന്നാണ് സൂചന.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇനിയൊരറിയിപ്പ് ഉണ്ടാവുംവരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീ...