മഴക്കാലമായാല്‍ ചളിക്കുളമായി മങ്കടയിലെ കളിക്കളം
Perinthalmanna RadioDate: 23-06-2025മങ്കട: മഴക്കാലമായാല്‍ മങ്കടയിലെ മൈതാനത്ത് കളി നടക്കില്ല. പുല്ല് മുളച്ചും വെള്ളം കെട്ടിനിന്നും കളിസ്ഥലം ചെളിക്കുളം ആകുന്നതാണ് അവസ്ഥ. വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് പരിഹാരമായാണ് നാല് വർഷം മുമ്ബ് ലക്ഷങ്ങള്‍ മുടക്കി ഓട നിർമിച്ച് വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനമൊരുക്കിയത്. ഫലം നിരാശ മാത്രം.നവീകരണ പ്രവൃത്തി നടത്തിയിട്ടും മഴപെയ്താല്‍ മങ്കട ഗവ. ഹൈസ്‌കൂള്‍ മൈതാനം ചെളിക്കുളമായി മാറുന്ന അവസ്ഥയാണ് ഇപ്പോഴും. ഉയർന്ന ഭാഗത്തുള്ള ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള സ്‌കൂള്‍ കോമ്ബൗണ്ടില്‍നിന്ന് മഴവെള്ളം ഇപ്പോഴും ഗ്രൗണ്ടിലേക്ക് ഒലിച്ചെത്തുന്നുണ്ട്. ഇതുകാരണം ഗ്രൗണ്ടില്‍ ചെളി കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനങ്ങളില്ല. കൂടാതെ ഗ്രൗണ്ടില്‍നിന്നും ഉറവ പൊട്ടി ഒഴുകുന്നുമുണ്ട്.ഗ്രൗണ്ടിന്റെ നടുത്തളം വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഒരടിയെങ്ക...





