Tag: 230725

എം പരിവാഹന്റെ മറവില്‍ തട്ടിപ്പ്; കേരളത്തില്‍ നിന്ന്‌ തട്ടിയത് 45 ലക്ഷം രൂപ

Local

എം പരിവാഹന്റെ മറവില്‍ തട്ടിപ്പ്; കേരളത്തില്‍ നിന്ന്‌ തട്ടിയത് 45 ലക്ഷം രൂപ

Perinthalmanna RadioDate: 23-07-2025എംപരിവാഹൻ ആപ്ലിക്കേഷന്റെ പേരില്‍ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ.ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്ന് 575 പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റിയില്‍ മാത്രം 96 പരാതികളുണ്ട്. പണം നഷ്ടപ്പെട്ടവർ ഇതിലും കൂടാമെന്നാണ് പോലീസ് കരുതുന്നത്.എംപരിവാഹൻ ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്ത 'ടു ഫാക്ടർ ഓതന്റിക്കേഷൻ' പ്രവർത്തനസജ്ജമാക്കാത്തവരുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ സന്ദേശമയച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വാഹന ഉടമകളുടെ ഫോണ്‍ നമ്ബരുകള്‍ പ്രതികളുടെ കൈവശമുണ്ടായിരുന്നു.വാട്സാപ്പില്‍ എംപരിവാഹൻ ആപ്ലിക്കേഷനില്‍ നിന്നാണെന്ന വ്യാജേന ഗതാഗത നിയമലംഘനം നടത്തിയതിന്റെ പിഴ അടയ്ക്കണമെന്നു പറഞ്ഞ് സന്ദേശം നല്‍കിയായിരുന്നു തട്ടിപ്പ്. പലരും എന്താണെന്നറിയാൻ ഇവർ നല്‍ക...
മങ്കടയിലും പരിസരത്തും വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ

Local

മങ്കടയിലും പരിസരത്തും വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ

Perinthalmanna RadioDate: 23-07-2025മങ്കട: മങ്കടയിലും പരിസരത്തും വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം ഉച്ചക്ക് ചേരിയം പല്ലാട്ട് - ഇരിങ്ങാട്ടു പറമ്പ് ഭാഗത്ത് ജനവാസ മേഖലയിൽ വാഹനവുമായി പോവുകയായിരുന്ന ഇറച്ചിവെട്ട് തൊഴിലാളിയാണ് പുലിയെ കണ്ടതായി പറഞ്ഞത്, തിങ്കളാഴ്ച രാത്രി ചോഴിപ്പടി- കുട്ടപ്പാല റോഡിലും പുലി റോഡിന് കുറുകെ ചാടുന്നത് കണ്ടതായി നാട്ടുകാരൻ പറയുന്നു. കഴിഞ്ഞ ആഴ്‌ചകളിലായി പെരുമ്പറമ്പ്, കരിമല എന്നീ സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.പ്രദേശത്തെ വനമേഖല കൂടിയായ ചേരിയം മലയിലും മലയുമായി ബന്ധപ്പെട്ട കൂട്ടിൽ, ചേരിയം, പെരുമ്പറമ്പ് മേഖലകളിലെ കുന്നുകളിലും കാടുപിടിച്ച പ്രദേശങ്ങളിൽ പുലി സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. പുലിയുടെ കാലടികളും കണ്ടെത്തിയിരുന്നു.ചേരിയം മലയുടെ പടിഞ്ഞാറ് ഭാഗമായ കുരങ്ങൻ ചോല, കിഴക്കു ഭാഗമായ പൂക്കോടൻ മലയുടെ ഭാഗങ്ങൾ എന്നീ പ്രദേശ...
കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴക്ക് സാധ്യത

Local

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 23-07-2025കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2025 ജൂലൈ 23 മുതൽ 27വരെയാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ , കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജൂലൈ 23 മുതൽ ജൂലൈ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 24 മുതൽ 27വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട 'വിഫ' ചുഴലിക്കാറ്റ് ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാന...
തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Local

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 23-07-2025മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയില്‍ 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷൻമാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്.2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കല്‍ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടില്‍ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയില്‍ പുതുതായി 57,640 പേരെ ചേർക്ക...
ജില്ലാ ആശുപത്രിയിലെ ഇടി‍ഞ്ഞു വീഴാറായ കെട്ടിടം പൊളിക്കൽ സാങ്കേതിക കുരുക്കിൽ

Local

ജില്ലാ ആശുപത്രിയിലെ ഇടി‍ഞ്ഞു വീഴാറായ കെട്ടിടം പൊളിക്കൽ സാങ്കേതിക കുരുക്കിൽ

Perinthalmanna RadioDate: 23-07-2025പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ സുരക്ഷാ കാരണങ്ങളാൽ വർഷങ്ങൾക്ക് മുൻപ് അടച്ചിട്ട ഇടി‍ഞ്ഞു വീഴാറായ കെട്ടിടം പൊളിക്കൽ സാങ്കേതിക കുരുക്കിൽ.ആശുപത്രിയിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നായ മെഡിക്കൽ വാർഡിന്റെ കാര്യത്തിലാണ് അധികൃതർ അലംഭാവം കാട്ടുന്നത്. ഈ വാർഡിലേക്ക് രോഗികളെ പ്രവേശിപ്പിക്കുന്നത് 2022 ജൂണിൽ നിർത്തിയതാണ്. വാർഡ് പൊളിച്ചു നീക്കുന്നതിന് 4 തവണ ലേലം നടത്തി. മൂല്യനിർണയത്തിൽ നിശ്ചയിച്ച വില ലഭിക്കാത്തതിനെ തുടർന്ന് നാലാം തവണ ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് ലേലം ഉറപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം ആശുപത്രി അധികൃതർ ഡിഎസ്എച്ചിന് ഈ ഫയൽ അംഗീകാരത്തിനായി കൈമാറി. എന്നാൽ വീണ്ടും പിഡബ്ലിയുഡി എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി പുനർ മൂല്യനിർണയം ന‌ടത്താനാണ് ഡിഎസ്എച്ച് നിർദേശിച്ചത്. അതേ സമയം കെട്ടിടത്തിന്റെ തൊട്ടടുത്ത് തന്നെ കുട്ടികളെ ഉൾപ്പെടെ പ...