മങ്കട കരിമലയിൽ അപകടം പതിയിരിക്കുന്നു; റോഡിലേക്ക് മണ്ണിടിഞ്ഞത് മാറ്റിയില്ല
Perinthalmanna RadioDate: 23-08-2024മങ്കട : കനത്ത മഴയിൽ റോഡിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കാത്തത് അപകടങ്ങളുണ്ടാക്കുന്നു. പാലക്കതടം-കരിമല-വലമ്പൂർ റോഡിൽ മഴയിൽ മണ്ണിടിഞ്ഞുവീണതാണ് അപകടഭീഷണിയാകുന്നത്. തടസ്സമുണ്ടായ ഭാഗത്തെ മണ്ണും മറ്റു അവശിഷ്ടങ്ങളും നീക്കാത്തതിനാൽ റോഡിൽ അപകടങ്ങളും പതിവായി. കഴിഞ്ഞ മാസം 30-നാണ് കനത്ത മഴയും കാറ്റും ഉണ്ടായതിനെത്തുടർന്ന് കരിമല-വലമ്പൂർ റോഡരികിലെ ഉയർന്ന ഭാഗത്തെ മരങ്ങൾ കടപുഴകി വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണത്. മങ്കട ട്രോമാകെയറും പെരിന്തൽമണ്ണ സിവിൽ ഡിഫൻസ് ടീമും ചേർന്ന് ഉടൻതന്നെ മരങ്ങൾ മുറിച്ചുമാറ്റി റോഡ് ഒരു വശം ഗതാഗതയോഗ്യമാക്കിയിരുന്നു. റോഡിന് മധ്യഭാഗം വരെ വീണ മണ്ണ് മാറ്റി തടസ്സങ്ങൾ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല.റോഡിന് പകുതി ഭാഗം വരെ ഇപ്പോഴും മണ്ണും കല്ലും മറ്റു അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുകയാണ്. വലമ്പൂർ ഭാഗത്തുനിന്നുള്ള കയറ്റവും വളവും തിരിഞ്ഞുവരുന്ന ഭാഗത്താ...






