രണ്ടു മാസത്തികം രാജ്യറാണിക്ക് രണ്ട് അധിക കോച്ചുകൾ അനുവദിക്കും
Perinthalmanna RadioDate: 23-08-2025 അങ്ങാടിപ്പുറം: തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിനു രണ്ടു മാസത്തിനകം രണ്ടു കോച്ചുകൾ അധികം അനുവദിക്കുമെന്നു പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ മധുകർ റാവത്ത്. റിപ്പോർട്ട് സമർപ്പിച്ചതായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നിലമ്പൂർ-മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം അറിയിച്ചു.ഷൊർണൂർ- നിലമ്പൂർ പാതയിൽ ഇന്ന് ഓടിത്തുടങ്ങുന്ന മെമു ട്രെയിനിന്റെ സമയക്രമം മാറ്റണമെന്ന് എം എൽഎയും ഭാരവാഹികളും ആവശ്യപ്പെട്ടു. പുറപ്പെടൽ 9.15ന് ആക്കിയാൽ ജനശതാബ്ദി, യശ്വന്ത്പൂർ, രാജധാനി, മരുസാഗർ എക്സ്പ്രസുകളിലെത്തുന്നവർക്ക് നിലമ്പൂരിലേക്ക് കണക്‌ഷൻ കിട്ടും. നിലമ്പൂരിൽനിന്നു പുലർച്ചെ 3.20ന് പുറപ്പെടണമെന്നും ആവശ്യമുണ്ട്. ആവശ്യം പരിഗണിക്കാമെന്നു ഡിആർഎം പറഞ്ഞു. ---------------------------------------------®Perinthalmanna Radioവാർ...





