Tag: 230924

മേൽപാലത്തിന് സമീപത്തെ കുഴികൾ അടച്ചതോടെ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് കുറഞ്ഞു
Local

മേൽപാലത്തിന് സമീപത്തെ കുഴികൾ അടച്ചതോടെ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് കുറഞ്ഞു

Perinthalmanna RadioDate: 23-09-2024അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിലേയും മേൽപാലത്തിന് സമീപത്തേയും കുഴികൾ അടച്ചതോടെ  അങ്ങാടിപ്പുറത്തിന് ആശ്വാസം. ഇന്ന് അങ്ങാടിപ്പുറത്ത് കാര്യമായ  ഗതാഗതക്കുരുക്ക് ഇല്ല.ഗതാഗത കുരുക്കിന് ആക്കം കൂട്ടിയിരുന്ന അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ കഴിഞ്ഞ ദിവസവും മേൽപാലത്തിൽ ഉണ്ടായിരുന്ന കുഴികൾ ഇന്നലെയും  അടച്ചതോടെയാണ് ഗതാഗത കുരുക്ക് കുറയാന്‍ കാരണമായത്. സ്ക്കൂളുകൾ ഓണം അവധിക്ക് ശേഷം തുറന്ന ദിവസമായിട്ട് പോലും അങ്ങാടിപ്പുറത്ത് ഇന്ന് ഗതാഗത കുരുക്ക് ഉണ്ടായിരുന്നില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ...
പട്ടിക്കാട് മൊബൈൽ ഫോൺ കവർച്ച; പ്രതി പിടിയിലായത് 24 മണിക്കൂറിനുള്ളിൽ
Local

പട്ടിക്കാട് മൊബൈൽ ഫോൺ കവർച്ച; പ്രതി പിടിയിലായത് 24 മണിക്കൂറിനുള്ളിൽ

Perinthalmanna RadioDate: 23-09-2024പെരിന്തൽമണ്ണ∙ പട്ടിക്കാട് ചുങ്കം ജക്‌ഷനിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 4 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതിയായ മുഹമ്മദ് സലീമിനെ പിടികൂടാൻ സഹായിച്ചത് പൊലീസിന്റെ പഴുതടച്ച അന്വേഷണം. കവർച്ച നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴേക്കും പ്രതിയെ പൊലീസ് വലയിലാക്കി.നഷ്ടപ്പെട്ട മുഴുവൻ മൊബൈൽ ഫോണുകളും മോഷണത്തിന് ഉപയോഗിച്ച സാമഗ്രികളും കണ്ടെടുക്കാനായി. പരാതി ലഭിച്ചതോടെ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പല ഭാഗങ്ങളിൽ അന്വേഷണം നടത്തി. സംശയമുള്ള ആളുകളെ നിരീക്ഷിച്ചു. പ്രതികൾ മോഷണം കഴിഞ്ഞു പോയ ഭാഗങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും അൻപതോളം വാഹനങ്ങളും പരിശോധിച്ചു. 25 വാഹനങ്ങൾ ലിസ്റ്റ് ചെയ്ത് ആർടിഒ സൈറ്റ് വഴിയും പരിശോധന നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ശനിയാഴ്ച രാത്രിയാണ് പ്രതി നിൽക്കുന്ന സ്ഥലം കണ്ടെത്താനായത്. പിന്നീട് പ്രതികൾ സഞ്ചരിച്...
ഏഴുകണ്ണിപ്പാലത്തിന് സമീപം റെയിൽവേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു
Local

ഏഴുകണ്ണിപ്പാലത്തിന് സമീപം റെയിൽവേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു

Perinthalmanna RadioDate: 23-09-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്കിനു പരിഹാരമായി ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലത്തിനു സമീപം റെയിൽവേ അടിപ്പാത അനുവദിക്കണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കുമൂലം പൊതുജനങ്ങളും വ്യാപാരികളും വാഹനയാത്രക്കാരും വളരെ ദുരിതത്തിലാണ്. ഈ അടിപ്പാത യാഥാർഥ്യമായാൽ രണ്ടു പട്ടണങ്ങളിലെയും ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നും ആംബുലൻസുകൾക്കടക്കം കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നും യോഗം വിലയിരുത്തി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ...
രാജ്യറാണി, കോട്ടയം എക്സ്പ്രസ് ട്രെയിനുകളിൽ വൻതിരക്ക്
Local

രാജ്യറാണി, കോട്ടയം എക്സ്പ്രസ് ട്രെയിനുകളിൽ വൻതിരക്ക്

Perinthalmanna RadioDate: 23-09-2024പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ രാജ്യറാണി, കോട്ടയം എക്സ്പ്രസ് ട്രെയിനുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻതിരക്ക്. ഓണാവധി കഴിഞ്ഞുള്ള യാത്രക്കാരുടെ മടങ്ങിപ്പോക്കാണ് തിരക്ക് രൂക്ഷമാക്കിയത്.4 ദിവസമായി ഏറെ പാടുപെട്ടാണ് വിവിധ സ്‌റ്റേഷനുകളിൽ നിന്ന് യാത്രക്കാർ കയറിപ്പറ്റിയത്. ഇന്നലെ വൈകിട്ട് കോട്ടയം എക്സ്പ്രസിൽ 14 കോച്ചുകളുണ്ടായിട്ടും കയറാൻ കഴിയാതെ ചില യാത്രക്കാർ മടങ്ങി. നിലമ്പൂരിൽനിന്ന് വിട്ടാൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് കോട്ടയം ട്രെയിനിന് സ്‌റ്റോപ്പുള്ളത്.കഴിഞ്ഞ ദിവസങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തിരക്കു മൂലം രാജ്യറാണിയിൽ കയറാനാകില്ലെന്ന ആശങ്കയിൽ ഒട്ടേറെ യാത്രക്കാർ നിലമ്പൂരിൽനിന്ന് രാത്രി 8ന് പുറപ്പെട്ട പാസഞ്ചർ ട്രെയിനിലാണ് ഷൊർണൂരിലെത്തിയത്.ചിലർ തൃശൂരിലെത്തി പൂങ്കുന്നം ഇറങ്ങി തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള എക്...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ടാറിങ്; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ടാറിങ്; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Perinthalmanna RadioDate: 23-09-2024അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു മുകളിൽ റോഡ് അറ്റകുറ്റപ്പണി നടത്തി. ഇതുകാരണം പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. വാഹനങ്ങൾ ഒരു വശത്തിലൂടെ മാത്രം കടത്തിവിട്ടതിനാൽ ദേശീയപാത ഗതാഗതക്കുരുക്കിൽ അമർന്നു. പെരിന്തൽമണ്ണ ഭാഗത്ത് ബൈപ്പാസ് വരെയും അങ്ങാടിപ്പുറം ഭാഗത്ത് ഒാരാടംപാലത്തിനപ്പുറവും കുരുക്ക് നീണ്ടു. അഞ്ച് കിലോമീറ്ററോളം നീളത്തിലാണ് വാഹനങ്ങളുടെ നിരയുണ്ടായത്.ആംബുലൻസുകളും കുരുക്കിൽപ്പെട്ടത് രോഗികൾക്ക് പ്രയാസമായി. പെരിന്തൽമണ്ണയിൽ ബൈപ്പാസ് റോഡിലും അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിലും കുരുക്ക് രൂക്ഷമായിരുന്നു. അതിനിടയ്ക്ക് ചില വാഹനങ്ങൾ തെറ്റായ ദിശയിലൂടെ നിര തെറ്റിച്ച് മുന്നോട്ടെടുത്തത് ഗതാഗതം സ്തംഭിപ്പിച്ചു. റോഡ് മുഴുവൻ വാഹനങ്ങൾ കൈയടക്കിയതിനാൽ കാൽനടയാത്രയും ദുഷ്‌കരമായി.പൊതുവെ ഞായറാഴ്ച വാഹനങ്ങൾ കുറവാ...