മൂന്ന് വർഷത്തിനിടെ മുൻഗണനാ റേഷൻ കാർഡ് നഷ്ടമായത് 2.57 ലക്ഷം കുടുംബങ്ങൾക്ക്
Perinthalmanna RadioDate: 23-10-2024മലപ്പുറം: മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡ് നഷ്ടമായത് 2,57,222 കുടുംബങ്ങൾക്ക്. മുൻഗണനാ കാർഡിന് അർഹരല്ലാത്തതിനാൽ 66 ശതമാനം പേരും സ്വമേധയാ പൊതു വിഭാഗത്തിലേക്ക് മാറി.ഈ സർക്കാർ അധികാരമേറ്റശേഷം ഇപ്രകാരം 1,70,576 കുടുംബങ്ങളാണ് സ്വമേധയാ മുൻഗണനാ കാർഡുകൾ സറണ്ടർ ചെയ്തത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനർഹരെന്ന് കണ്ടെത്തി 76,179 കാർഡുകളും ഒഴിവാക്കി. 10,467 കാർഡുകൾ പരാതിയുടെ അടിസ്ഥാനത്തിലും പൊതുവിഭാഗത്തിലേക്ക് മാറ്റി.കാസർകോട് ജില്ലയിലാണ് കൂടുതൽ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് നഷ്ടമായത്. അവിടെ 77,807 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതിൽ 60,572 കാർഡുടമകളും സ്വയംമാറുകയായിരുന്നു. 14,150 കാർഡുകൾ പരിശേധനയിലും കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ 3,085 കാർഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി.മലപ്പുറം (31,978), പാലക്കാട് (18,367) ജില്ലകളാണ് തൊട്...




