മികവിന്റെ തിളക്കത്തിൽ പെരിന്തൽമണ്ണ ട്രോമാകെയർ
Perinthalmanna RadioDate: 22-10-2025 പെരിന്തൽമണ്ണ : 1992-ൽ മലപ്പുറം- മഞ്ചേരി റൂട്ടിൽ പാണായിയിൽ വെച്ച് ജീപ്പും ബസും കൂട്ടിയിടിച്ച് ആറു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തയാളായിരുന്നു അന്ന് വിദ്യാർഥിയായിരുന്ന കെ.പി. പ്രതീഷ്. ഈ സാമൂഹികപ്രവർത്തകന്റെ ചിന്തയിൽനിന്ന് രൂപംകൊണ്ട മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ ഭാഗമായ പെരിന്തൽമണ്ണ ട്രോമാകെയർ ഈ വർഷം 293 ദിവസങ്ങൾകൊണ്ട് 520-ഓളം പ്രവർത്തനങ്ങളുമായി മികവിന്റെ തിളക്കത്തിലാണ്. അപകടസമയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി 1,20,000-ത്തിലധികം ആളുകൾക്ക് ട്രോമാകെയർ ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ നഷാ മുക്ത അഭയാനിന്റെ ജില്ലാ നോഡൽ ഏജൻസി അംഗീകാരവും നേടാനായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹികനീതി വകുപ്പും ട്രോമാകെയറും സംയുക്തമായി കെയർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർ, വയ...





