Tag: 231124

പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷൻ നവീകരണം അപ്രായോഗികമെന്ന് വ്യാപാരികൾ
Local

പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷൻ നവീകരണം അപ്രായോഗികമെന്ന് വ്യാപാരികൾ

Perinthalmanna RadioDate: 23-11-2024പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷൻ വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ പെരിന്തൽമണ്ണ നഗരത്തിലെ 300-ലേറെ വ്യാപാരികൾക്ക് സ്ഥാപനം ഒഴിവാക്കേണ്ടി വരുമെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ. കിഫ്ബി വഴി 57.78 കോടി ചെലവഴിച്ച് ജങ്ഷൻ നവീകരിക്കുമ്പോൾ കോഴിക്കോട്, ഊട്ടി, പട്ടാമ്പി, മണ്ണാർക്കാട് റോഡുകളിലെ നൂറുകണക്കിനു വ്യാപാരികൾ വഴിയാധാരമാകും. പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് ഒരാടംപാലം ബൈപ്പാസ് ആണ് പരിഹാരം. വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോയാൽ നിയമത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------...
പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച; സമാന കവർച്ചാ ശ്രമം 16 വർഷം മുൻപും
Local

പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച; സമാന കവർച്ചാ ശ്രമം 16 വർഷം മുൻപും

Perinthalmanna RadioDate: 23-11-2024പെരിന്തൽമണ്ണ:  വ്യാഴാഴ്‌ച രാത്രിയിൽ പെരിന്തൽമണ്ണയിൽ നടന്ന സ്വർണക്കവർച്ചയ്‌ക്ക് സമാനമായി പെരിന്തൽമണ്ണയിൽ 16 വർഷം മുൻപാണ് മറ്റൊരു കവർച്ചാശ്രമം നടന്നത്. ഊട്ടി റോഡിലെ തന്നെ മറ്റൊരു ജ്വല്ലറിയെ കേന്ദ്രീകരിച്ചായിരുന്നു അത്. ജ്വല്ലറി പൂട്ടി ഉടമസ്ഥർ കാറിൽ പോകുന്ന സമയത്ത് പട്ടാമ്പി റോഡിൽ ഇപ്പോൾ കവർച്ച നടന്നതിന്റെ 500 മീറ്റർ അകലെയായി ചോലോംകുന്ന് വളവിലായിരുന്നു അന്ന് കവർച്ചാ ശ്രമം നടന്നത്. ടെംബോ ജീപ്പ് മുന്നിൽ നിർത്തി വഴി തടയുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങിയവർ കാറിന്റെ അടുത്തെത്തി ഡോർ തുറന്ന് ജ്വല്ലറി ഉടമയുടെ മുഖത്തിടിച്ച് പാതി വാഹനത്തിനുള്ളിൽ കയറിയ നിലയിൽ പരിശോധന നടത്തി. കറുത്ത വാഹനമായിരുന്നു. സൈഡിലുണ്ടായിരുന്ന കറുത്ത ബാഗ് സംഘത്തിന്റെ കണ്ണിൽ പെട്ടില്ല. അപ്പോഴേക്കും തുരുതുരെ എത്തിയ വാഹനങ്ങളുടെ വെളിച്ചം കണ്ടതോടെ സംഘം ചാടിയിറങ്ങി വന്ന വാഹനത്തിൽ രക്ഷപ്...
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 4,04,619 വോട്ടുകൾക്ക് വിജയിച്ചു
Local

വയനാട്ടിൽ പ്രിയങ്ക ഗാന്ധി 4,04,619 വോട്ടുകൾക്ക് വിജയിച്ചു

Perinthalmanna RadioDate: 23-11-2024വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 4,04,619 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.  2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറി കടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരി പക്ഷങ്ങളിൽ രണ്ടാമത്തേത്.2009-ൽ രൂപീകൃതമായ മണ്ഡലം. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ൽ രാഹുൽ ഗാന്ധിയുടെ വരവോടയാണ്. 2024-ൽ രാഹുൽ ഗാന്ധിയുടെ പിൻവാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപ തിരഞ്ഞെടുപ്പിനും കളമൊരുങ്ങി. രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാൻ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി. അവസരങ്ങൾ നിരവധി ഉണ്ടായിട്ടും പാർലമെന്ററി രാഷ്ട്രീയത്തോട് മുഖം തിരിച്ച പ്രിയങ്ക വയനാട്ടിൽ വന്നു...
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടുകൾക്ക് വിജയിച്ചു
Local

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടുകൾക്ക് വിജയിച്ചു

Perinthalmanna RadioDate: 23-11-2024പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് പ്രവചിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം.വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണ കുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ട് മുതൽ രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.അതേസമയം, ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന് സമ്പൂർണ നിരാശയാണ് പാലക്കാട്ടെ ഫലം. ഒരു ഘട്ടത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിലിന് വെല്ലു വിളിയുയർത്താൻ സരിന് സാധിച്ചില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എ...
ചേലക്കരയിൽ യു ആർ പ്രദീപ് 12,122 വോട്ടുകൾക്ക് വിജയിച്ചു
Local

ചേലക്കരയിൽ യു ആർ പ്രദീപ് 12,122 വോട്ടുകൾക്ക് വിജയിച്ചു

Perinthalmanna RadioDate: 23-11-2024തൃശൂർ: ചേലക്കര നിയമസഭ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി യു.ആർ. പ്രദീപ് ജയിച്ചുകയറിയപ്പോൾ ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാറിനും ഏറെ ആശ്വാസം. കഴിഞ്ഞ തവണത്തെ കെ. രാധാകൃഷ്ണന്‍റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും.12,122 വോട്ടിനാണ് യു.ആർ. പ്രദീപ് രണ്ടാംവണയും ചേലക്കരയുടെ എം.എൽ.എയായത്. അതേസമയം, ലോക്സഭയിലെ തോൽവിയുടെ ക്ഷീണം നിയമസഭയിൽ മാറ്റാമെന്നുള്ള യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ പ്രതീക്ഷകളാണ് അസ്തമിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ മണ്ഡലത്തിലുൾപ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. സ്ഥാനാർഥിനിർണയം മുതൽ ...
വയനാട്ടിൽ പ്രിയങ്കാ തരംഗം; പാലക്കാട്ട് ബിജെപി കോട്ട തകർത്ത് രാഹുൽ, ചേലക്കരയിൽ എൽഡിഎഫ് തേരോട്ടം
Local

വയനാട്ടിൽ പ്രിയങ്കാ തരംഗം; പാലക്കാട്ട് ബിജെപി കോട്ട തകർത്ത് രാഹുൽ, ചേലക്കരയിൽ എൽഡിഎഫ് തേരോട്ടം

Perinthalmanna RadioDate: 23-11-2024വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ ചേലോടെ യു ആർ പ്രദീപ്, പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്.ഇപ്പോള്‍ (രാവിലെ 11:30) ന് പുറത്ത് വരുന്ന ഫല സൂചനകൾ പ്രകാരംവയനാട്:-പ്രിയങ്ക ഗാന്ധി (UDF) 2,90,457 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിൽ (UDF) 5026 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.ചേലക്കര:-യു ആർ പ്രദീപ് (LDF) 10,291 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------...
ചങ്കിടിപ്പോടെ മുന്നണികൾ; വോട്ടെണ്ണല്‍ ആരംഭിച്ചു
Local

ചങ്കിടിപ്പോടെ മുന്നണികൾ; വോട്ടെണ്ണല്‍ ആരംഭിച്ചു

Perinthalmanna RadioDate: 23-11-2024രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ നിമിഷങ്ങള്‍ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ചേലക്കരയിലും വയനാട്ടിലും സ്ട്രോങ് റൂമുകള്‍ തുറന്ന്കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. എട്ടരയോടെ ആദ്യഫല സൂചനകൾ വന്നു തുടങ്ങും.മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എൽഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്. ചേലക്കര നിലനിർത്തുക എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാൽ സർക്കാർ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരു...