Tag: 231223

കെഎച്ച്എസ്ടിയു പെരിന്തൽമണ്ണ സബ്ജില്ല സമ്മേളനം നടത്തി
Local

കെഎച്ച്എസ്ടിയു പെരിന്തൽമണ്ണ സബ്ജില്ല സമ്മേളനം നടത്തി

Perinthalmanna RadioDate: 23-12-2023പെരിന്തൽമണ്ണ: കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ (കെ എച്ച് എസ് ടി യു ) പെരിന്തൽമണ്ണ സബ് ജില്ലാ സമ്മേളനം നടത്തി. പെരിന്തൽമണ്ണ ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനം കെഎച്ച്എസ്ടിയു സംസ്ഥാന സെക്രട്ടറി സിഎഎൻ ഷിബിലി ഉദ്‌ഘാടനം ചെയ്തു. മാനവികമാകണം ഇന്ത്യാ - സുരക്ഷിതമാവണം കേരളം- കരുതലാവണം വിദ്യാഭ്യാസം എന്ന സമ്മേളന പ്രമേയത്തിൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ പി സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. സബ്ജില്ല പ്രസിഡന്റ് വി പി മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി അസീസ് കട്ടുപ്പാറ, സിടി നൗഷാദ് അലി, കെ ശംസുദ്ധീൻ, സി അബ്ദുൽ മജീദ്, വി സി  മുഹമ്മദ് നസീൽ, വി  ഇസ്ഹാഖ്, റഫീഖ് കെ, എ കെ റബീഅത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സി പി അൻവർ സ്വാഗതവും കെ  മുഹമ്മദ് നന്ദിയും പറഞ്ഞു.................................
ഒടമല മഖാം നേർച്ചക്ക് ജനുവരി 15ന് തുടക്കമാകും
Local

ഒടമല മഖാം നേർച്ചക്ക് ജനുവരി 15ന് തുടക്കമാകും

Perinthalmanna RadioDate: 23-12-2023പെരിന്തൽമണ്ണ: ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ ആണ്ടു നേര്‍ച്ചയ്ക്ക് ജനുവരി  15ന് തുടക്കമാകും. 15ന് രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  പ്രസിഡന്റ്  സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റുന്നതോടെ നാലു മാസം നീണ്ടു നില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. നേർച്ചയോട് അനുബന്ധിച്ച് ജനുവരി 16ന് എഎം  നൗഷാദ് ബാഖവി ചിറയിൻകീഴ്, 17ന് അൻവർ മുഹ് യുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും. മെയ് രണ്ടാം വാരത്തിൽ പ്രാർത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് നേർച്ച സമാപിക്കുകയെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു..........................................
ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം മാർച്ചിനു മുമ്പ് പൂർത്തിയാക്കുമെന്ന് ഡിആർഎം
Local

ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം മാർച്ചിനു മുമ്പ് പൂർത്തിയാക്കുമെന്ന് ഡിആർഎം

Perinthalmanna RadioDate: 23-12-2023മലപ്പുറം: 2024 മാർച്ചിനു മുൻപായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം പൂർത്തിയാക്കുമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന സ്റ്റേഷനുകളിലെ ജോലികൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി നവീകരണ ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക ട്രെയിനിൽ എത്തിയ സംഘം കുറ്റിപ്പുറം, തിരൂർ സ്റ്റേഷനുകൾ സന്ദർശിച്ചു. കുറ്റിപ്പുറത്തെ ലിഫ്റ്റ് സംവിധാനം സംഘം പരിശോധിച്ചു. കുറ്റിപ്പുറം രണ്ടാം പ്ലാറ്റ്ഫോമിലെ മേൽക്കൂര നിർമാണ ജോലികളും പാർക്കിങ് സ്ഥലത്തിന്റെ വികസനവും വിലയിരുത്തി. നിർമാണ സാമഗ്രികളുടെ ഗുണമേന്മയും സംഘം പരിശോധിച്ചു. എഡിആർഎം എസ്.ജയകൃഷ്ണൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.വി.ശ്രീകുമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു..................................
റേഷൻ കടകളിലൂടെ ഇന്ന് മുതൽ 10 രൂപയ്ക്ക് കുപ്പിവെള്ളം
Local

റേഷൻ കടകളിലൂടെ ഇന്ന് മുതൽ 10 രൂപയ്ക്ക് കുപ്പിവെള്ളം

Perinthalmanna RadioDate: 23-12-2023സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കുന്ന ‘സുജലം’ പദ്ധതിക്ക് ഇന്നു തുടക്കമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജലവിഭവ വകുപ്പുമായി സഹകരിച്ചുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റെസ്റ്റ് ഹൗസ് ഹാളിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ അധീനതയിൽ ഉൽപാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ ബ്രാൻഡിലെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷൻകടകൾ വഴി വിൽപന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞ...
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം
Local

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം

Perinthalmanna RadioDate: 23-12-2023മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും.യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാ‍ർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മ...
പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ; നഷ്ടപരിഹാര വിതരണം  1000 കോടി കവിഞ്ഞു
Local

പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ; നഷ്ടപരിഹാര വിതരണം  1000 കോടി കവിഞ്ഞു

Perinthalmanna RadioDate: 23-12-2023പാലക്കാട് - കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ദേശീയ പാതക്ക് വേണ്ടി  മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമികളുടെയും കുഴിക്കൂര്‍ ചമയങ്ങളുടെയും നഷ്ട പരിഹാരമായി ഇതിനകം 1005,02,16,505/- രൂപ വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ദേശീയ പാത (എന്‍.എച്ച് 966- ഗ്രീന്‍ ഫീല്‍ഡ്) സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കി നഷ്ട പരിഹാരം വിതരണം ചെയ്തു വരുന്നത്.സെപ്റ്റംബര്‍ അഞ്ചിനാണ് ജില്ലയില്‍ നഷ്ട പരിഹാര വിതരണം ആരംഭിച്ചത്. ദേശീയ പാത വികസനത്തിനുള്ള പ്രാഥമിക വിജ്ഞാപനം 2022 ജൂണ്‍ ഒന്നിനാണ് പുറപ്പെടുവിച്ചത്. ആദ്യ ഘട്ട അന്തിമ വിജ്ഞാപനം 2023 ഫെബ്രുവരി 13 ന് പുറപ്പെടുവിച്ചു. 238 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ ആകെ ഏറ്റെടുക്കേണ്ടത്. ആതില്‍ 10.21 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഭ...