Tag: 231224

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 23-12-2024ഇന്നത്തെ മത്സര ഫലം:-സബാൻ കോട്ടക്കൽ-0⃣എഫ്.സി കൊണ്ടോട്ടി-0⃣----------------------------------------------നാളത്തെ 24-12-24 മത്സരം:-▪️കെ.എം.ജി മാവൂർ▪️ഹണ്ടേഴ്‌സ് കൂത്തുപറമ്പ്...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഊട്ടിയിൽ വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്താന്‍ സാധ്യത
Local

ഊട്ടിയിൽ വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

Perinthalmanna RadioDate: 23-12-2024ഊട്ടി:  അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മഞ്ഞു വീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ കഠിനമായ വെയിലും രാത്രിയിൽ അതി ശൈത്യവുമാണ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളും എത്തി തുടങ്ങി. രാത്രിയിൽ 4 മുതൽ 5 ഡിഗ്രി വരെയാണ് താപനില. വരും ദിവസങ്ങളിൽ ഇത് പൂജ്യത്തിൽ എത്താനാണ് സാധ്യത. നവംബർ പകുതിയോടെ തുടങ്ങേണ്ട മഞ്ഞു വീഴ്ച കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ വൈകിയാണ് തുടങ്ങിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------...
കേരളത്തില്‍ പോക്‌സോ കേസുകളില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറം
Local

കേരളത്തില്‍ പോക്‌സോ കേസുകളില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറം

Perinthalmanna RadioDate: 23-12-2024 -----------------------------------------------  This News Sponsored by---------------------------------------------  ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസര...
മൂർക്കനാട്ടെ സ്വന്തം ഫാക്ടറിയിൽ നിന്ന് മിൽമ പാൽപ്പൊടി വരുന്നൂ
Local

മൂർക്കനാട്ടെ സ്വന്തം ഫാക്ടറിയിൽ നിന്ന് മിൽമ പാൽപ്പൊടി വരുന്നൂ

Perinthalmanna RadioDate: 23-12-2024മലപ്പുറം: പാൽപ്പൊടി നിർമാണ ഫാക്ടറിയുമായി മിൽമ മലബാർ യൂണിയൻ. മങ്കട, മൂർക്കനാട് 12.4 ഏക്കറിൽ ഡയറി പ്ലാന്റിനോടു ചേർന്നാണ് 131.3 കോടി രൂപ ചെലവിൽ മലപ്പുറം ഡെയറിയും പാൽപ്പൊടി ഫാക്ടറിയും നിർമിച്ചതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മിൽമയുടെ ഏക പാൽപ്പൊടി ഫാക്ടറിയാണിത്. ഡെയറിയും ഫാക്ടറിയും നാളെ  വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.131.3 കോടി രൂപയിൽ 15 കോടി സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ വിഹിതമാണ്. 32.72 കോടി നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്ന് കിട്ടി. ബാക്കി മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമാണ്.കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതികവിദ്യയോടുകൂടി പ്രവർത്തിക്കുന്നതുമാണ് മിൽമ പാൽപ്പൊടി നിർമാണ ഫാക്ടറി. 10 ടണ്ണാണ് ഉത്പാദന ക്ഷമത. ദിവസം ഒരു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാം. പാലിൽ നിന്ന് കൂടുതൽ കാ...
പെട്രോളിനും ഡീസലിനും 5 രൂപ വരെ ഡിസ്കൗണ്ടുമായി സ്വകാര്യ പമ്പുകൾ; പൊതുമേഖലാ കമ്പനികൾ എന്നു കുറയ്ക്കും?
Local

പെട്രോളിനും ഡീസലിനും 5 രൂപ വരെ ഡിസ്കൗണ്ടുമായി സ്വകാര്യ പമ്പുകൾ; പൊതുമേഖലാ കമ്പനികൾ എന്നു കുറയ്ക്കും?

Perinthalmanna RadioDate: 23-12-2024സ്വകാര്യ എണ്ണവിതരണ കമ്പനികൾ പെട്രോളിനും ഡീസലിനും ലീറ്ററിന് 5 രൂപവരെ ഡിസ്കൗണ്ട് ഓഫർ ലഭ്യമാക്കി തുടങ്ങിയതോടെ വെട്ടിലായി പൊതു മേഖലാ എണ്ണ വിതരണക്കമ്പനികൾ. രാജ്യത്ത് പലയിടത്തും സ്വകാര്യ കമ്പനികളുടെ ഓഫർമൂലം പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകളുടെ വിപണി വിഹിതം ഇടിഞ്ഞുവെന്ന് പമ്പുടമകൾ പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ‌) എന്നിവയും ലീറ്ററിന് 5 രൂപവരെ അടിയന്തരമായി കുറയ്ക്കണമെന്ന സമ്മർദവുമായി പമ്പുടമകൾ രംഗത്തെത്തിയിട്ടുണ്ട്.സ്വകാര്യ കമ്പനികളായ റിലയൻസ്-ബിപി, നയാര എന്നിവയാണ് പെട്രോളിനും ഡീസലിനും ലീറ്ററിന് 3- 5 രൂപ ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചത്. ‘ഹാപ്പി അവേഴ്സ് ഡിസ്കൗണ്ട്’ എന്ന പേരിൽ ഇവ ഡിസ്കൗണ്ട് ഓഫർ ആരംഭിച്ചതോടെ, രാജ്യത്ത് പലയിടത്തും വിപണിവിഹിതത്തിൽ 5...
അങ്ങാടിപ്പുറം പഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു
Local

അങ്ങാടിപ്പുറം പഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

Perinthalmanna RadioDate: 23-12-2024അങ്ങാടിപ്പുറം: 2024-25 സംരംഭക വര്‍ഷം 3.0 ന്‍റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തും പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംരംഭകസഭ അങ്ങാടിപ്പുറം എം.പി നാരായണമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ചു.76 സംരംഭകര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ ഉദ്ഘാടനം ചെയ്തു. അംഗം ശിഹാബുദീന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് ഇഡിഇ പി. മൃദുല്‍ രവി, ഉപജില്ലാ വ്യവസായ ഓഫീസര്‍ എ. സുനില്‍, വിവിധ ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളെ പ്രതിനിധീകരിച്ച്‌ ശ്രീനിവാസ്, അഷ്കര്‍ അലി, രവി, സ്മിത എന്നിവര്‍ പ്രസംഗിച്ചു.കനറാ ബാങ്ക്, എച്ച്‌ഡിഎഫ്സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ പരിപാടിയില്‍ സ്കീമുകള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ വച്ച്‌ 16 ലോണ്‍ അപേക്ഷകളി...
സമസ്തക്ക് കീഴിലുള്ള എല്ലാ മദ്റസകള്‍ക്കും നാളെ അവധി
Local

സമസ്തക്ക് കീഴിലുള്ള എല്ലാ മദ്റസകള്‍ക്കും നാളെ അവധി

Perinthalmanna RadioDate: 23-12-2024ചേളാരി: എച്ച്.എസ്.എം. സ്കോളര്‍ഷിപ്പ് പരീക്ഷ നടക്കുന്നതിനാല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ മദ്റസകള്‍ക്കും നാളെ (ഡിസംബര്‍ 24ന്) അവധിയായിരിക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...