ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി
Perinthalmanna RadioDate: 24-01-2024അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റർ യോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ.പി തലത്തിൽ 51,515 അധ്യാപകരും യു.പി തലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാ...







