Tag: 240126

വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

Local

വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

Perinthalmanna RadioDate: 24-01-2026 സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.പുതിയ ഭേദഗതി പ്രകാരം വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും, പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും, കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും, ആർസി ഉടമയായിരിക്കും എല്ലാ നിയമനടപടികളും നേരിടേണ്ടി വരിക. കർശനമായ ഭേദഗതികളാണ് ഇത്തവണത്തെ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രം വരുത്തിയിരിക്കുന്നത്. ഇത് കേരളത്തിലും നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. നിലവിൽ പിഴയുള്ളവർക്ക് 45 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതിന് ശേഷവും പിഴയൊടുക്കാത്തവരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും.ബ്ലാക്ക് ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് സേവനങ്ങളൊന...
പെരിന്തൽമണ്ണയിലേക്കില്ല; കെ.ടി ജലീൽ പൊന്നാനിയിലേക്ക്

Local

പെരിന്തൽമണ്ണയിലേക്കില്ല; കെ.ടി ജലീൽ പൊന്നാനിയിലേക്ക്

Perinthalmanna RadioDate: 24-01-2026 പെരിന്തൽമണ്ണ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നും കെ.ടി ജലീൽ മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. പെരിന്തൽമണ്ണയിലെ നിലവിലെ എംഎൽഎ നജീബ് കാന്തപുരത്തിന് എതിരെ ജലീൽ പെരിന്തൽമണ്ണയിൽ ജനവിധി തേടുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അദ്ദേഹം നേരത്തെ തന്നെ തള്ളിയിരുന്നു. മത്സര രംഗത്തേക്ക് തിരിച്ചെത്താൻ സന്നദ്ധത അറിയിച്ച ജലീൽ സിറ്റിംഗ് സീറ്റായ തവനൂരിന് പകരം സമീപത്തെ മണ്ഡലമായ പൊന്നാനി മണ്ഡലത്തിനാണ് മുൻഗണന നൽകുന്നത്.മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ കെ.ടി ജലീല്‍ വിജയിച്ച മണ്ഡലമാണ് തവനൂർ. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞിരുന്നു. കോണ്‍ഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം സീറ്റുകളില്‍ ഒന്നുമാണ് തവനൂർ. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയും നാലാം തവണയും എത്തുമ...
കോട്ടയം- നിലമ്പൂർ എക്‌സ്പ്രസിന്റെ സമയക്രമത്തിൽ നേരിയ വ്യത്യാസം

Local

കോട്ടയം- നിലമ്പൂർ എക്‌സ്പ്രസിന്റെ സമയക്രമത്തിൽ നേരിയ വ്യത്യാസം

Perinthalmanna RadioDate: 24-01-2026 പെരിന്തൽമണ്ണ: കോട്ടയം- നിലമ്പൂർ എക്‌സ്പ്രസ് ട്രെയിനിന് ഷൊർണൂർ–നിലമ്പൂർ പാതയിൽ 26 മുതൽ കൂടുതൽ സ്‌റ്റോപ്പുകൾ ആകുന്നതോടെ സമയക്രമത്തിൽ ചെറിയ വ്യത്യാസം. തുവ്വൂരിലും വല്ലപ്പൂഴയിലുമാണ് പുതിയ സ്‌റ്റോപ്പുകൾ. 3.15ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന നിലമ്പൂർ–കോട്ടയം എക്‌സ്പ്രസ് 3.39ന് തുവ്വൂർ, 3.46ന് മേലാറ്റൂർ, 3.54ന് പട്ടിക്കാട്, 4.01ന് അങ്ങാടിപ്പുറം 4.18ന് വല്ലപ്പുഴ എന്നിങ്ങനെയാണ് പുതിയ സമയക്രമം. കോട്ടയത്തു നിന്നെത്തി രാവിലെ 10.10ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് 10.21ന് വല്ലപ്പുഴ, 10.26ന് കുലുക്കല്ലൂർ, 11.12ന് തുവ്വൂർ എന്നിങ്ങനെയാണ് ക്രമീകരണം വരുത്തിയത്. മറ്റു സമയങ്ങളിൽ മാറ്റമില്ല.കോവിഡ് കാലത്തിന് മുൻപ് പാസഞ്ചർ ട്രെയിൻ ആയി ഓടിയിരുന്ന കോട്ടയം എക്‌സ്പ്രസ് ട്രെയിനിന് പാതയിലെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും സ്‌റ്റോപ് ഉണ്ടായിരുന്നതാണ്. എന്നാൽ...
അങ്ങാടിപ്പുറത്ത് പാടശേഖരങ്ങളിൽ കുമിൾരോഗം; കർഷകർക്ക് നഷ്ട പരിഹാരത്തിനായി നിവേദനം നൽകി

Local

അങ്ങാടിപ്പുറത്ത് പാടശേഖരങ്ങളിൽ കുമിൾരോഗം; കർഷകർക്ക് നഷ്ട പരിഹാരത്തിനായി നിവേദനം നൽകി

Perinthalmanna RadioDate: 24-01-2026 അങ്ങാടിപ്പുറം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 30 ഏക്കറോളം പാടശേഖരങ്ങളിൽ കുമിൾരോഗത്താൽ നെൽകൃഷി നശിച്ചതിനാൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ. കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകി.രോഗവ്യാപനം തടയണമെന്നും ഭാവിയിൽ രോഗബാധ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. രോഗ വ്യാപനത്താൽ കർഷകർ നേരിടുന്ന പ്രയാസങ്ങളെ മുൻനിർത്തി കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയെ കണ്ട് എം.എൽ.എ. നേരിട്ട് നിവേദനം നൽകിയത്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് അടിയന്തര പരിഹാരം ഉറപ്പു നൽകി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------...
ഒരാടംപാലം – വൈലോങ്ങര ബൈപാസ്; ഭൂമി വിട്ടുനൽകിയവർക്ക് തുക 2 ദിവസത്തിനകം

Local

ഒരാടംപാലം – വൈലോങ്ങര ബൈപാസ്; ഭൂമി വിട്ടുനൽകിയവർക്ക് തുക 2 ദിവസത്തിനകം

Perinthalmanna RadioDate: 24-01-2026 അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറം ജംക്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഒരാടംപാലം - വൈലോങ്ങര ബൈപാസിന് ഭൂമി വിട്ടു കൊടുത്തവർക്ക് രണ്ട് ദിവസത്തിനകം നഷ്ട പരിഹാരത്തുക നൽകുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ. 3.24 കോടി രൂപയാണ് ഭൂമിയുടെ വിലയായി വിതരണം ചെയ്യുന്നത്. നിലവിലെ ഒരാടംപാലം - വൈലോങ്ങര റോഡ് വീതി കൂട്ടിയാണ് ബൈപാസായി വിപുലീകരിക്കുന്നത്. 1.0597 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് പഴയ വീതി കുറഞ്ഞ റോഡിനോട് കുട്ടിച്ചേർക്കുന്നത്.ബൈപാസ് വരുന്നതോടെ മലപ്പുറം, മഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം തളി ജംക്‌ഷനിൽ എത്താതെ ബൈപാസ് വഴി കോട്ടയ്ക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തേക്ക് പോകാൻ കഴിയും.കോട്ടയ്ക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന ജംക്‌ഷനിൽ വരാതെ മലപ്പുറം, മഞ്ചേരി ഭാഗത്തേക്കും പോകാം.മലപ്പുറം, മഞ്ചേരി ഭാഗത്തു നിന്ന...