ഹജ്ജ് യാത്രക്ക് കരിപ്പൂരിലെ അമിതനിരക്കിൽ ആശങ്കയൊഴിയാതെ തീർഥാടകർ
Perinthalmanna RadioDate: 24-02-2024കൊണ്ടോട്ടി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി ഹജ്ജിന് പുറപ്പെടുന്നവർ അധികനിരക്ക് നൽകേണ്ടിവരുമെന്ന ആശങ്ക ഒഴിയുന്നില്ല. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുമായി താരതമ്യംചെയ്യുമ്പോൾ 80,000-ലേറെ രൂപയാണ് ഓരോ തീർഥാടകനും കരിപ്പൂരിൽ അധികം കൊടുക്കേണ്ടിവരുന്നത്. ഇതിൽ 40,000 രൂപ കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി കേരളത്തിലെ എം.പി.മാരെ അറിയിച്ചതൊഴിച്ചാൽ ഇപ്പോഴും നിരക്കിൽ വ്യക്തത വന്നിട്ടില്ല. ഒരു കുടുംബത്തിൽനിന്ന് ഒന്നിലേറെപ്പേർ ചേർന്നാണ് ഹജ്ജിന് പോകുന്നത്. അഞ്ചുപേർക്കുവരെ ഒരു കവർ നമ്പറിൽ പോകാം. കരിപ്പൂർ തിരഞ്ഞെടുത്തതുകൊണ്ടുമാത്രം വൻതുകയാണ് ഇവർക്ക് നഷ്ടപ്പെടുന്നത്.കേരളത്തിൽനിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട 16,762 പേരിൽ 9,742 പേരും കരിപ്പൂർ ആണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തത്. ഒന്നാംഗഡുവായി 81,800 രൂപ എല്ലാവരും അടച്ചു. മൂന്നാംഗഡു തുക അടയ്ക്കുമ്പോഴാണ്...






