Tag: 240225

റംസാനെ വരവേൽക്കാൻ  പള്ളികളും വിശ്വാസികളും ഒരുങ്ങി
Local

റംസാനെ വരവേൽക്കാൻ  പള്ളികളും വിശ്വാസികളും ഒരുങ്ങി

Perinthalmanna RadioDate: 24-02-2025പെരിന്തൽമണ്ണ: റംസാനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇസ്‍ലാംമത വിശ്വാസികൾ. പള്ളികളും വീടുകളും വൃത്തിയാക്കി ഒരുമാസത്തെ വ്രതവിശുദ്ധി ആചരിക്കാൻ വലിയ തയ്യാറെടുപ്പുകളാണ് വിശ്വാസികൾ നടത്തുന്നത്. അറ്റകുറ്റപ്പണികൾ ചെയ്തും സൗകര്യങ്ങൾ വർധിപ്പിച്ചും മോടിപിടിപ്പിച്ചും പള്ളികൾ ഒരുങ്ങി കഴിഞ്ഞു. റംസാനിലെ വിശേഷ പ്രാർഥനകൾക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുകയാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ ലക്ഷ്യം. തറാവീഹ് നമസ്‌കാരത്തിനു നേതൃത്വം നൽകാൻ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ഇമാമുമാരെ കണ്ടെത്താനുള്ള ശ്രമവും ചില കമ്മിറ്റികൾ നടത്തുന്നുണ്ട്.പ്രത്യേക പ്രഭാഷണ സദസ്സുകളും പള്ളികൾ കേന്ദ്രീകരിച്ചു നടത്താറുണ്ട്. മുസ്‍ലിം ഭവനങ്ങളിലും തകൃതിയായ ഒരുക്കങ്ങളാണു നടക്കുന്നത്. മുസ്‍ലിം സംഘടനകളും പാർട്ടികളും റിലീഫ് പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. മിക്ക സംഘടനകൾക്കും സ്വന്തമായ റിലീഫ് വിഭ...
സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു
Local

സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു

Perinthalmanna RadioDate: 24-02-2025സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2024-ല്‍ കേരളത്തില്‍ 19,626 വാഹനങ്ങള്‍ അധികമായി രജിസ്റ്റർ ചെയ്തു. 2025-ല്‍ ഇതുവരെ 1.10 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കു പ്രകാരം 2023-ല്‍ 7.59 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തെ 87 ട്രാൻസ്പോർട്ട് ഓഫീസുകളില്‍ രജിസ്റ്റർ ചെയ്തത്. 2024-ല്‍ ഇത് 7.78 ലക്ഷമായി. 2.59 ശതമാനമാണ് ഉയർന്നത്.കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തത് 2022-ലായിരുന്നു. കോവിഡ് ഭീതിയകന്നുതുടങ്ങിയ വർഷം 7.84 ലക്ഷം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. 2023-ല്‍ വാഹന രജിസ്ട്രേഷനില്‍ ഇടിവുണ്ടായി.രാജ്യത്തുതന്നെ കഴിഞ്ഞവർഷം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതിലെ വരുമാനത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം...
ഏഴ് ദിവസത്തിനുള്ളിൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയും
Local

ഏഴ് ദിവസത്തിനുള്ളിൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയും

Perinthalmanna RadioDate: 24-02-2025പിഴ ചുമത്തി ഏഴു ദിവസത്തിനുള്ളിൽ വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 2000 രൂപ പിഴ 250 രൂപയായി കുറയ്ക്കാം. പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്.വാഹനം പരിശോധിക്കുന്ന സമയത്ത് പുക പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴുദിവസത്തെ സാവകാശം അനുവദിക്കണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ പരിശോധന നടത്തി ഹാജരാക്കിയാലുംമതി. പുകപരിശോധന ഓൺലൈനായതിനാൽ സർട്ടിഫിക്കറ്റ് 'വാഹൻ' വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ കുറയ്ക്കാൻ ആവശ്യപ്പെടാം.പരിശോധനാ വേളയിൽ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് 250 രൂപയായി പിഴ ചുരുക്കും. ഏഴു ദിവസത്തിനുള്ളിലും പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ 2000 രൂപ പിഴ ന...
ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യം ഉണ്ടായിട്ടും രോഗികൾ പ്രയോജനപ്പെടുത്തുന്നില്ല
Local

ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യം ഉണ്ടായിട്ടും രോഗികൾ പ്രയോജനപ്പെടുത്തുന്നില്ല

Perinthalmanna RadioDate: 24-02-2025പെരിന്തൽമണ്ണ: ഇ-ഹെൽത്ത്  പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ 60 ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടായിട്ടും ആളുകൾ പ്രയോജനപ്പെടുത്തുന്നില്ല. മഞ്ചേരി മെഡിക്കൽ കോളേജ്,​ തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾ,​ മലപ്പുറം, തിരൂരങ്ങാടി, വണ്ടൂർ,​ കൊണ്ടോട്ടി താലൂക്ക് ആശുപത്രികൾ,​ പൊന്നാനി വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ മിക്ക പ്രധാന ആശുപത്രികളിലും ഓൺലൈൻ ഒ.പി ടിക്കറ്റ് സൗകര്യമുണ്ട്. 14 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഇ-ഹെൽത്ത് സംവിധാനമൊരുക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഇതോടെ ആശുപത്രികളുടെ എണ്ണം 74 ആയി ഉയരും.സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് മലപ്പുറം. ജില്ലയിൽ 35 ലക്ഷത്തോളം പേർ ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ലഭിച്ച യു.എച്ച്.ഐ.ഡി ന...