അങ്ങാടിപ്പുറം മേൽപ്പാലം അപ്രോച്ച് റോഡിൽ കുഴിയും പൊടിയും നിറഞ്ഞ ദുരിതയാത്ര
Perinthalmanna RadioDate: 24-02-2026 അങ്ങാടിപ്പുറം: ദേശീയപാതയിൽ മേൽപ്പാലത്തിന് അടിയിലുള്ള അപ്രോച്ച് റോഡിന്റെ ശോച്യാവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കുന്നു. മേൽപ്പാലം നവീകരണത്തിന്റെ ഭാഗമായി അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ ഈ റോഡിലെ കുഴികളടച്ച് ടാറിളക്കിമാറ്റി മെറ്റൽ വിതറുകയുണ്ടായി. പിന്നീട് ടാറിട്ട് നവീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റം. പക്ഷേ, പുതിയ പരിഷ്കാരം ഉപേക്ഷിച്ചു. എന്നാൽ റോഡിൻ്റെ അവസ്ഥ ഏറെ ദുരിതമാവുകയും ചെയ്തു. ചെറിയൊരു വാഹനം പോയാൽ പോലും ഇവിടെ വലിയ തോതിൽ പൊടി പാറുന്നു. വാഹനങ്ങൾക്കാകട്ടെ കല്ലുകളിലൂടെ നടുവൊടിയും യാത്രയാണ്.കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ഏറെ ദുസ്സഹംതന്നെ. ഈ റോഡിനോട് ചേർന്ന് ഒരു പോളിക്ലിനിക്കും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചികിത്സാ കേന്ദ്രവും പ്രവർത്തിക്കുന്നു. റോഡിലെ പൊടി പ്രദേശ വാസികൾക്ക് നീണ്ടു നിൽക്കുന്ന ചുമയ്ക്കും ...




