Tag: 240324

മിനിമം ചാർജ് കുറഞ്ഞിട്ടും ട്രെയിനിൽ ടിക്കറ്റില്ലായാത്ര കൂടി
Local

മിനിമം ചാർജ് കുറഞ്ഞിട്ടും ട്രെയിനിൽ ടിക്കറ്റില്ലായാത്ര കൂടി

Perinthalmanna RadioDate: 24-03-2024 പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ പാസഞ്ചർ ട്രെയിനുകളുടെ മിനിമം ചാർജ് 10 രൂപയാക്കി കുറച്ചെങ്കിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം കൂടി. ഇതോടെ റെയിൽവേ അധികൃതർ കർശന പരിശോധന തുടങ്ങി.ടിക്കറ്റെടുക്കാൻ സമയം കിട്ടാത്തതുമൂലം ഓടിക്കയറുന്നവരും മനഃപൂർവം ടിക്കറ്റെടുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.ഷൊർണൂരിൽനിന്നുള്ള ടിക്കറ്റ് ചെക്കിങ് സ്‌ക്വാഡും പാലക്കാട്ടുനിന്നുള്ള സ്‌പെഷൽ സ്‌ക്വാഡുമാണ് റൂട്ടിൽ പരിശോധന കർശനമാക്കിയത്. ഈ റൂട്ടിൽ ടിടിഇയുടെയും ടിസിയുടെയും പരിശോധന സജീവമാണ്. ആർപിഎഫും ജാഗ്രത പുലർത്തുന്നുണ്ട്. പാസഞ്ചർ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ പിടികൂടിയാൽ കുറഞ്ഞത് 250 രൂപ ഫൈനായി ഈടാക്കും. കൂടാതെ ട്രെയിൻ പുറപ്പെട്ട സ്ഥലത്തുനിന്നുള്ള യാത്രക്കൂലിയും നൽകേണ്ടി വരും. സീസൺ ടിക്കറ്റ് പുതുക്കാത്തവരും തീയതി കഴിഞ്ഞത് ശ്രദ്ധിക്കാത്തവരും പിടിയിലാവുന...
പട്ടിക്കാട് റെയിൽവേ ഗേറ്റിലെ ഹൈറ്റ് ഗേജിൽ ചരക്ക് ലോറി ഇടിച്ചു
Local

പട്ടിക്കാട് റെയിൽവേ ഗേറ്റിലെ ഹൈറ്റ് ഗേജിൽ ചരക്ക് ലോറി ഇടിച്ചു

Perinthalmanna RadioDate: 24-03-2024പെരിന്തൽമണ്ണ: ഷൊർണൂർ – നിലമ്പൂർ റെയിൽവേ പാതയിലെ റെയിൽവേ ലെവൽ ക്രോസുകളിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പട്ടിക്കാട് റെയിൽവേ ഗേറ്റിലെ ഹൈറ്റ് ഗേജിൽ ചരക്ക് ലോറി ഇടിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഹൈറ്റ് ഗേജിനേക്കാൾ ഉയരത്തിൽ ചരക്കുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഹൈറ്റ് ഗേജിന് മുകളിൽ ലോറിയിലെ ലോഡ് തട്ടി ഹൈറ്റ് ഗേജ് ചെരിയുകയായിരുന്നു.റെയിൽവേ ലൈൻ വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് 4.67 മീറ്ററിന് മുകളിൽ ഉയരം ഉള്ള വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തിയത്.പട്ടിക്കാട്, മേലാറ്റൂർ, ചെറുകര, ഏലംകുളം, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറുശ്ശി, വാണിയമ്പലം, നിലമ്പൂർ–കാളികാവ് റോഡ് എന്നീ റെയിൽവേ ഗേറ്റുകളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഇവിടങ്ങളിൽ 4.67 മീറ്റർ ഉയരത്തിൽ ഹൈറ്റ് ഗാരിജ് നിർമിച്ചി...
കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ
Local

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

Perinthalmanna RadioDate: 24-03-2024മലപ്പുറം: ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്. കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്. 30 കിലോ അയലയ്ക്ക് 4,500രൂപ, മത്ത...
ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് വിതരണം ഉടൻ പുനഃരാരംഭിക്കും
Local

ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് വിതരണം ഉടൻ പുനഃരാരംഭിക്കും

Perinthalmanna RadioDate: 24-03-2024സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് വിതരണം ഉടൻ പുനഃരാരംഭിക്കും. തപാൽ വകുപ്പുമായി ധാരണയായതോടെയാണ് വിതരണം തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങുക. 26,500 ഡ്രൈവിങ് ലൈസൻസ്, 28,000 ആർസി ബുക്ക് എന്നിവ തപാൽ വകുപ്പിന് കൈമാറിയിട്ടുണ്ട്. ആറ് മാസങ്ങൾക്ക് ശേഷമാണ് ആർ.സി, ഡ്രൈവിങ് ലൈസൻസ് വിതരണം തുടങ്ങുന്നത്. തപാൽ വകുപ്പുമായി ബി.എൻ.പി.എൽ കരാറായതിനാൽ കൊടുക്കാനുള്ള തുക നൽകിയിട്ടില്ല. ഈ മാസം അവസാനത്തോടെ നൽകേണ്ട ഒന്നരക്കോടി കൈമാറും.വലിയ സംഖ്യ കുടിശ്ശികയായതോടെ 2023 നവംബറിലാണ് സംസ്ഥാനത്ത് ആർ.സി ലൈസൻസ് വിതരണം തപാൽ വകുപ്പ് നിർത്തിയത്. ആർ.സി, ലൈസൻസ് വിതരണം നടത്തിയ വകയിൽ 2.84 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് നൽകാനുള്ളത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നൽകിയ സേവനത്തിന് പണം നൽകിയില്ലെന്നാണ് തപാൽ വകുപ്പ് പറഞ്ഞിരുന്നത്. വിതരണം നിർത്തുന്നതായി അറിയിച്ച് തപാൽ വകുപ്പ് എം.വി.ഡിക്ക് കത്ത് നൽകുക...
രാത്രി ഏഴര കഴിഞ്ഞാൽ പിന്നെ പെരിന്തൽമണ്ണയിൽ നിന്ന് ബസ് യാത്ര കഠിനം
Local

രാത്രി ഏഴര കഴിഞ്ഞാൽ പിന്നെ പെരിന്തൽമണ്ണയിൽ നിന്ന് ബസ് യാത്ര കഠിനം

Perinthalmanna RadioDate: 24-03-2024 പെരിന്തൽമണ്ണ: വൈകിട്ട് ഏഴര കഴിഞ്ഞാൽ പിന്നെ പെരിന്തൽമണ്ണയിൽ നിന്ന് ബസ് യാത്ര കഠിനം. വിവിധ ഭാഗങ്ങളിലേക്ക് ബസില്ലെന്ന് മാത്രമല്ല, ഉള്ള ബസുകൾ ബസ് സ്‌റ്റാൻഡിൽ കയറുകയുമില്ല. ബസുകൾ തേടി ടൗണിൽ നാലു റോഡുകളിലും യാത്രക്കാർ പരക്കം പായുന്നത് സ്ഥിരം കാഴ്‌ച.പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിൽ രാത്രി പെർമിറ്റുള്ള ബസുകളുണ്ടെങ്കിലും ഏഴു കഴിഞ്ഞാൽ പല സർവീസുകളും മുടക്കും. പല തവണ ഈ വിഷയത്തിൽ പരാതി നൽകിയതായും താലൂക്ക് വികസന സമിതിയിൽ ഉൾപ്പെടെ ഉന്നയിച്ചതായും യാത്രക്കാരനായ ഹംസ പാലൂർ പറയുന്നു.പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിൽ രാത്രി 7.10 ന് ശേഷം ബസില്ല. മറ്റ് ചില ബസുകൾക്ക് രാത്രി പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്നില്ല. അതിനു ശേഷം കൊളത്തൂർ വരെ പോകുന്ന ചില ബസുകളുണ്ട്. എന്നാൽ ഇവയിൽ ഏത് ഓടും ഏത് ഓടില്ലെന്ന് പറയാനാകില്ല.ഈ ബസുകൾ ബസ് സ്‌റ്റാൻഡിൽ കയറില്ല. ടൗണിലെവിടെ നിന്നെങ്കിലും യാത്ര തുട...