സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിന് ഒരുങ്ങി ഊട്ടി
Perinthalmanna RadioDate: 24-03-2025തെക്കേ ഇന്ത്യയിലെ ഏറ്റവുംവലിയ പുഷ്പോത്സവത്തിന് ഊട്ടിയിൽ മേയ് 16-ന് തുടക്കമാകും. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ 127-ാമത് പുഷ്പമേളയാണ് ഈ വർഷം നടക്കുന്നത്.വെജിറ്റബിൾ ഷോ മേയ് മൂന്നിനും നാലിനുംനീലഗിരി ജില്ലയിലെ കോത്തഗിരി നെഹ്റു പാർക്കിൽ മേളയുടെ തുടക്കംകുറിച്ച് മേയ് മൂന്ന്, നാല് തീയതികളിൽ 13-ാമത് വെജിറ്റബിൾ ഷോ നടത്തും. കോത്തഗിരിയിലും ഊട്ടിയിലും വിളയുന്ന പ്രധാന പച്ചക്കറി ഇനങ്ങൾ, അവയുടെ വിത്തുകൾ, ചെടികൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ടാകും.സുഗന്ധദ്രവ്യമേള 11-ന്ഗൂഡല്ലൂരിൽ മേയ് ഒൻപതു മുതൽ 11 വരെ സുഗന്ധദ്രവ്യങ്ങളുടെ പ്രദർശന, വിപണനമേള നടക്കും.റോസ് ഷോ ഒൻപതുമുതൽഒൻപത് മുതൽ 12 വരെ ഊട്ടിയിലെ റോസാപ്പൂക്കളുടെ ഗാർഡനിൽ റോസ് ഷോയും നടത്തും.ഊട്ടി ഫ്ളവർഷോഊട്ടിയിലെ ഗവ. ബോട്ടാണിക്കൽ ഗാർഡനിൽ മേയ് 16 മുതൽ 21 വരെ നടത്തുന്ന പ്രദർശനവും വില്പനയുമാണി...






