Tag: 240326

റമസാൻ മാസത്തിൽ അടച്ചിട്ട ഹോട്ടലുകൾ തുറക്കുന്നത് ഇനിയും വൈകിയേക്കും<br>
Local

റമസാൻ മാസത്തിൽ അടച്ചിട്ട ഹോട്ടലുകൾ തുറക്കുന്നത് ഇനിയും വൈകിയേക്കും

Perinthalmanna RadioDate: 24-03-2026 മലപ്പുറം: റമസാൻ മാസത്തിൽ അടച്ചിടാറുള്ള ഹോട്ടലുകൾ പാചക വാതക സിലിണ്ടർ ക്ഷാമം കാരണം തുറക്കുന്നത് ഇനിയും വൈകിയേക്കും. പെരുന്നാളും 6 നോമ്പും കഴിഞ്ഞ് സാധാരണ റമസാനിന് ഒരാഴ്ച കൂടി പിന്നിട്ടാണ് പല ഹോട്ടലുകളും തുറക്കാറുള്ളത്. ഇത്തവണ അതിലും വൈകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒരു എണ്ണക്കമ്പനി മാത്രം വാണിജ്യ സിലിണ്ടറുകളിലെ 10% ഹോട്ടലുകളടക്കമുള്ളവയ്ക്ക് നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഏജൻസികൾക്ക് സിലിണ്ടർ ലഭിക്കാത്തതു മൂലം അതു പൂർണമായും നടപ്പാകുന്നില്ലെന്ന് വിവരമുണ്ട്. ഇത് 20% ആക്കിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതേ സമയം ചില സ്വകാര്യ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടർ വിതരണം തുടരുന്നുണ്ട്. 17 കിലോഗ്രാമിന്റെ പുതിയൊരു തരം സിലിണ്ടറിനായി വലിയ വിലയ്ക്ക് പ്രീമിയം മാതൃകയിൽ നൽകാൻ ബുക്കിങ് ആരംഭിച്ചതായും വിവരമുണ്ട്.അതേ സമയം 5 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടർ കിട്ടാത്ത...
അങ്ങാടിപ്പുറം പൂരം പുറപ്പാട് ; നാളെ ഉച്ചവരെ പ്രാദേശിക അവധി<br>
Local

അങ്ങാടിപ്പുറം പൂരം പുറപ്പാട് ; നാളെ ഉച്ചവരെ പ്രാദേശിക അവധി

Perinthalmanna RadioDate: 24-03-2026 അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ച് പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൂരം പുറപ്പാട് ദിവസമായ നാളെ മാര്‍ച്ച് 25ന് ഉച്ചവരെ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരം തീരുമാനിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല. ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*---------------------------------------------- *പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs--------------------------------------...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ<br>
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ

Perinthalmanna RadioDate: 24-03-2026 അങ്ങാടിപ്പുറം: വള്ളുവനാട്ടിലെ മഹാപൂരത്തിന് ബുധനാഴ്‌ച പുറപ്പാട്. ഇനി പതിനൊന്നു ദിവസം അങ്ങാടിപ്പുറത്ത് ഉത്സവത്തിൻ്റെ നിറവ്. പൂരത്തിന്റെ ഭാഗമാകാൻ നാടും നഗരവും ഒരുങ്ങി. പുറപ്പാടുദിവസം രാവിലെ നാലുമുതൽ ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.രാവിലെ പത്തിന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചട ങ്ങുകൾക്ക് തുടക്കം. തുടർന്ന് കൂത്തുപുറപ്പാട്. മാതൃശാലയിൽ പ്രത്യേക പുറപ്പാട് പൂജയ്ക്കുശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹത്തിടമ്പ് കോലത്തിൽ വെച്ച് പുറത്തേക്ക് ആനയിക്കും. വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും ഉറഞ്ഞു തുള്ളുന്ന കോമരങ്ങളുടെയും അകമ്പടിയോടെ പൂരം ആറാട്ടിനായി കൊട്ടിപ്പുറപ്പെടും. രാവിലെയും രാത്രിയുമുള്ള ആറാട്ടെഴുന്നള്ളിപ്പുകളാണ് പുരത്തിൻ്റെ പ്രധാന ചടങ്ങ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടുമുണ്ട്.ആറാട്ടിനുശേഷം 11-ന് കൊട്ടിക്ക...