നാടിളക്കി കൊട്ടിക്കലാശം; പരസ്യ പ്രചാരണം അവസാനിച്ചു
Perinthalmanna RadioDate: 24-04-2024ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്‍റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ. മണ്ഡലങ്ങളിൽ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്‍റേതാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.മലപ്പുറത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. സി.പി.എം പതാകയുമായി സർക്കിളിന് മുകളിൽ കയറിയ ഐ.എസ്.എൽ താരം മഷ്ഹൂർ ഷെരീഫിനെ പൊലീസ് താഴെയിറക്കി. പ്രവർത്തകരോട് പിന്തിരിയാൻ എൽ.ഡി.എഫ് സ്ഥാനാർഥി വസീഫ് ആഹ്വാനം ചെയ്തു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...





