Tag: 240425

അങ്ങാടിപ്പുറത്ത് വൻ കഞ്ചാവ് വേട്ട; ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
Local

അങ്ങാടിപ്പുറത്ത് വൻ കഞ്ചാവ് വേട്ട; ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

Perinthalmanna RadioDate: 24-04-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പൊലീസ് അങ്ങാടിപ്പുറത്ത് നടത്തിയ പരിശോധനയിൽ ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കോട്ടക്കൽ എടരിക്കോട് പറമ്പിലങ്ങാടി സ്വദേശിയായ റാഷിദ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാറിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊതികളാണ് പൊലീസ് പിടിച്ചെടുത്തത്.പെരിന്തൽമണ്ണയിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന വാഹനത്തെ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം പൊലീസ് അതി സാഹസികമായി തടഞ്ഞു നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കേരളത്തിൽ ചൂട് ഇനിയും ഉയരും; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്
Local

കേരളത്തിൽ ചൂട് ഇനിയും ഉയരും; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

Perinthalmanna RadioDate: 24-04-2025സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നുമുതൽ ഏപ്രിൽ 26വരെ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഏപ്രിൽ 28ന് വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക...
ജില്ലയിലെ 3 റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിറങ്ങി ഇ– സ്കൂട്ടറിൽ യാത്ര തുടരാം
Local

ജില്ലയിലെ 3 റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിറങ്ങി ഇ– സ്കൂട്ടറിൽ യാത്ര തുടരാം

Perinthalmanna RadioDate: 24-04-2025മലപ്പുറം: ട്രെയിനിൽ വന്നിറങ്ങി ലക്ഷ്യ സ്ഥാനത്തു പോയി വരാൻ ഇനി മറ്റു വാഹനങ്ങൾക്കായി കാത്തിരിക്കേണ്ട. ആധാർ കാർഡും ലൈസൻസുമുണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനിൽ വാടകയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ലഭിക്കും. പദ്ധതി ജില്ലയിലെ 3 സ്റ്റേഷനുകളിൽ നടപ്പാക്കാനൊരുങ്ങുകയാണു റെയിൽവേ. തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിലാണ് ട്രെയിൻ യാത്രക്കാർക്ക് ഇ സ്കൂട്ടർ നൽകുന്ന പദ്ധതി വരുന്നത്. സംരംഭകർക്ക് കരാർ നൽകിയാണ് പദ്ധതി നടത്തുന്നത്. ഇതിനുവേണ്ട സ്ഥലം സ്റ്റേഷനുകളിൽ റെയിൽവേ അനുവദിക്കും. സ്കൂട്ടറുകളും മറ്റു സൗകര്യങ്ങളും സംരംഭകർ തന്നെയാണ് ഒരുക്കേണ്ടത്. ട്രെയിനിറങ്ങി വരുന്നവർ ലൈസൻസും ആധാർ കാർഡും നൽകിയാൽ സ്കൂട്ടർ ലഭിക്കും. മണിക്കൂർ നിരക്കിലായിരിക്കും വാടക ഈടാക്കുന്നത്. കൂടുതൽ ദിവസങ്ങൾ വേണമെങ്കിൽ വാടകയുടെ കാര്യത്തിലും ഇളവുണ്ടാകും.സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും സ്ഥലത്തെത...
ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ പ്രവേശനമില്ല
Local

ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ പ്രവേശനമില്ല

Perinthalmanna RadioDate: 24-04-2025ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവര്‍ക്കിനി സര്‍വീസ് റോഡ് തന്നെ രക്ഷ.നിലവില്‍ എക്‌സ്പ്രസ് ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സര്‍വീസ് റോഡിലൂടെയാണ് യാത്ര. എന്നാല്‍ കേരളത്തില്‍ ബൈപ്പാസുകളില്‍ ഉള്‍പ്പെടെ പല സ്ഥലത്തും സര്‍വീസ് റോഡില്ല. അത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി വീണ്ടും സര്‍വീസ് റോഡിലേക്ക് കടക്കണം. എന്നാല്‍, പാലങ്ങളില്‍ സര്‍വീസ് റോഡില്ല. പുഴ കടക്കാന്‍ വേറെ വഴിയുമില്ല. അതിനാല്‍ അവിടെ ഇരുചക്ര വാഹനങ്ങളെയും അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്.അതേ സമയം 60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സര്‍വീസ് റോഡാണ്. ഇരുചക്ര വാഹനം ഉള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതു വശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നില...
എറണാകുളം- ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാൻ നടപടി വേണം
Local

എറണാകുളം- ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാൻ നടപടി വേണം

Perinthalmanna RadioDate: 24-04-2025പെരിന്തൽമണ്ണ : എറണാകുളം- ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്ന കാര്യത്തിൽ റെയിൽവേ ബോർഡ് അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ബിഡിജെഎസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ നടപടികളെല്ലാം പൂർത്തിയാക്കി റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ് നിലവിൽ വിഷയം ഉള്ളത്. ഷൊർണൂരിൽനിന്നും നിലമ്പൂരിൽ നിന്നുമായി ഇരുപത്തഞ്ചോളം ദീർഘദൂര കണക്‌ഷനുകൾ ലഭിക്കുന്ന സർവീസാണിത്.തിരുവനന്തപുരം–നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസ് ട്രെയിനിന്റെ പേര് ശ്രീനാരായണ ഗുരുദേവന്റെ പേരിൽ പുനർ നാമകരണം ചെയ്യണം. കോയമ്പത്തൂരിൽ നിന്നും ഷൊർണൂർ ജംക്‌ഷൻ വരെ വന്നു നിൽക്കുന്ന മെമു സർവീസ് നിലമ്പൂർ വരെ നീട്ടിയാൽ പകൽ സമയത്ത് ഷൊർണൂർ- നിലമ്പൂർ ലൈനിലുള്ള 6 മണിക്കൂർ ഇടവേള ഇല്ലാതാക്കാനാവും. നിലമ്പൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് നേരിട്ട് യാത്ര ചെയ്യാവുന്ന ഒരു ട്രെയിൻ ലഭിക്കുകയും തുടർ യാത്രയ്ക്ക് വേണാട് ...
പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ സൗകര്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യം
Local

പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ സൗകര്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Perinthalmanna RadioDate: 24-04-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഫയർ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്ന് മർച്ചന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്നലെ പുലർച്ചെ നഗരത്തിലെ ടാലന്‍റ് ബുക്ക് സ്റ്റാളിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ പ്രയത്നിച്ച ഫയർ സ്റ്റേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരെ അസോസിയേഷൻ അഭിനന്ദിച്ചു. തീ അണക്കാൻ ആവശ്യമായ വെള്ളം നല്‍കിയ മൗലാന ഹോസ്പിറ്റല്‍ ഉടമ റഷീദിനെയും യോഗം അഭിനന്ദിച്ചു.അതേസമയം പെരിന്തല്‍മണ്ണ ഫയർ യൂണിറ്റില്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ ഇല്ലാത്തതും ജലലഭ്യത കുറവും നേരിട്ടു. അതിനാല്‍ ഫയർ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്നും മൂന്നു യൂണിറ്റുകള്‍ മാത്രം പ്രവർത്തിക്കുന്ന പെരിന്തല്‍മണ്ണ ഫയർ സ്റ്റേഷനില്‍ മതിയായ സാമഗ്രികളും ജീവനക്കാരും ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.അപകടങ്ങള്‍ ഉണ്ടായാല്‍ മറ്റ് യൂണിറ്റു...