കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഞായറാഴ്ച മുതൽ തുറക്കുന്നു
Perinthalmanna RadioDate: 24-05-2024പെരിന്തൽമണ്ണ: കാട്ടുതീ ഭീഷണി മൂലം അടച്ചിട്ടിരുന്ന മലപ്പുറത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി26-05-2024 (ഞായർ ) മുതൽ തുറക്കുന്നു. ശക്തമായ വേനൽ മഴ ലഭ്യമായി കാട്ടുതീ ഭീഷണി അകന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ 8 മണി മുതൽ വൈകുന്നേരം5 മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇക്കോ ടൂറിസം ജീവനക്കാരുടെ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിച്ചു വേണം സഞ്ചാരികൾ സന്ദർശനം നടത്തേണ്ടതെന്നു ബഹു നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്...







