ഹജ്ജ് മടക്കയാത്ര നാളെ മുതൽ; ആദ്യമെത്തുക കരിപ്പൂർ വഴി പോയവർ
Perinthalmanna RadioDate: 24-06-2025സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോയവരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ ആരംഭിക്കും. കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ച തീർഥാടകരാണ് ആദ്യം നാട്ടിലെത്തുക. കൊച്ചിയിൽ നിന്ന് പോയവരുടെ മടക്കയാത്ര വ്യാഴാഴ്ച രാത്രി 12.15നും കണ്ണൂരിൽ നിന്ന് യാത്ര തിരിച്ച തീർത്ഥാടകർ ജൂൺ 30നു ശേഷവുമാണ് തിരിച്ചെത്തുന്നത്. സംസ്ഥാന ഹജ്ജ്' കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി ആകെ 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോയത്. ഇതിൽ 16,040 പേർ കേരളത്തിൽ നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.കരിപ്പൂർ വഴി 5339 തീർത്ഥാടകരും കൊച്ചി വഴി 6388 തീർത്ഥാടകരും കണ്ണൂരിൽനിന്ന് 4755 തീർത്ഥാടകർ എന്നിങ്ങനെയാണ് കേരളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ടത്. മടക്കയാത്രക്കായി കരിപ്പൂരിൽ നിന്ന് 31ഉം കൊച്ചിയിൽ നിന്ന് 23 ഉം കണ്ണൂരിൽ നിന്ന് 28ഉ...





