പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മഴ പെയ്താൽ ദുരിതം
Perinthalmanna RadioDate: 24-07-2025-------------------------------------------പട്ടിക്കാട് ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിൻ കയറാൻ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മഴ പെയ്താൽ ദുരിതം. പ്ലാറ്റ്ഫോമിൽ മേൽക്കൂര ഇല്ലാത്തതാണ് കാരണം. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയതിനാൽ ട്രെയിനുകൾ സ്‌റ്റേഷൻ വെയ്‌റ്റിങ് ഹാൾ കഴിഞ്ഞ് 50 മീറ്റർ മുന്നോട്ട് പോയാണ് നിൽക്കുക. ഈ സമയത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നവർക്ക് സുരക്ഷിതമായി നിൽക്കാൻ വെയ്റ്റിങ് ഷെൽറ്ററോ മേൽക്കൂരയോ ഇല്ല.പ്ലാറ്റ്ഫോമിൽ ആകെയുള്ളത് 5 മീറ്റർ നീളമുള്ള 3 ഷെൽറ്റർ മാത്രമാണ്. ട്രെയിനിന്റെ മുൻഭാഗത്തുള്ളവർക്ക് 300 മീറ്റർ ട്രെയിൻ ഇറങ്ങി വരണം. പുറത്ത് പോകാൻ വെയ്റ്റിങ് ഹാളിലെ സൗകര്യക്കുറവും പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതും ആണ് കാരണം. നിത്യവും സ്‌റ്റേഷനിലെത്തുന്ന ട്രെയിൻ യാത്രക്കാർ കുറച്ചൊന്നുമല്ല കഷ്‌ടപ്പെടുന്നത്.പ്ലാറ്റ്ഫോമിന് മേൽക്...





