Tag: 240824

കരുണ വറ്റാത്ത കരങ്ങളുമായി ട്രോമാ കെയർ പ്രവർത്തകർ
Local

കരുണ വറ്റാത്ത കരങ്ങളുമായി ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 24-08-2024പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ എംഇഎസ് സ്കൂളിന് സമീപം ദിവസങ്ങളോളമായി രണ്ട് കാലുകളിലും കേബിൾ കുടുങ്ങിയ നിലയിൽ നൊമ്പരക്കാഴ്ചയായി നടന്നിരുന്ന തെരുവ് നായക്ക് ആശ്വാസ കരങ്ങളുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പ്രദേശവാസികൾ അറിയിച്ചത് പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്തെത്തിയത് യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, ഫവാസ് മങ്കട,ഗിരീഷ് കീഴാറ്റൂർ,വാഹിദ അബു,ഫാറൂഖ് പൂപ്പലം എന്നിവർ സ്ഥലത്തെത്തിയാണ്  നെറ്റ് ഉപയോഗിച്ച് നായയെ പിടികൂടി കേബിൾ കട്ട് ചെയ്തത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്ക...
വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
Local

വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 24-08-2024കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത  48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.തെക്കൻ ഗുജറാത്ത്‌ തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപെട്ടു. തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഓഗസ്റ്റ് 26ഓടെ പടിഞ്ഞാറൻ മധ്യപ്രദേശിന്‌ മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനും സാധ്യത....................................
അഴുക്കുചാലിലേക്ക് മാലിന്യമൊഴുക്കൽ; പിടികൂടാനിറങ്ങി ജനപ്രതിനിധി
Local

അഴുക്കുചാലിലേക്ക് മാലിന്യമൊഴുക്കൽ; പിടികൂടാനിറങ്ങി ജനപ്രതിനിധി

Perinthalmanna RadioDate: 24-08-2024താഴേക്കോട്∙ കരിങ്കല്ലത്താണി ടൗണിലും പരിസരത്തും റോഡിന്റെ ഇരു വശങ്ങളിലുമുള്ള  അഴുക്കുചാലിലേക്കു ശുചിമുറി മാലിന്യമുൾപ്പെടെ തള്ളുന്നവരെ പിടിക്കാൻ നേരിട്ടിറങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. പരാതി ലഭിച്ചതിനെത്തുടർന്ന് അഴുക്കുചാലിനു മുകളിലെ സ്ലാബുകൾ നീക്കി പരിശോധിക്കാനാണു വൈസ് പ്രസിഡന്റ് പിലാക്കൽ മൊയ്തുപ്പു രംഗത്തിറങ്ങിയത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ.രാജേഷ്, ക്ലാർക്ക് പി.സലിം, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഫിലോമിന തുടങ്ങിയവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.കുറ്റക്കാരെന്നു കണ്ടെത്തിയ 4 കെട്ടിടം ഉടമകൾക്ക് 90,000 രൂപ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു................................................കൂടുതൽ വാ...
അങ്ങാടിപ്പുറം മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് വീണ്ടും അപകടം
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് വീണ്ടും അപകടം

Perinthalmanna RadioDate: 24-08-2024അങ്ങാടിപ്പുറം: പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ  വാഹനമിടിച്ച് വീണ്ടും അപകടം. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വന്ന കാറാണ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. നാല് വരിയായി കടന്ന് പോകുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടയ്ക്കിടയ്ക്ക് അപകടത്തിൽ പെടുന്നത്. നിരന്ന  റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനം ഡ്രൈവർമാർ പെട്ടെന്ന് മേൽപ്പാലം കാണുന്നതിനിടെ വാഹനം വെട്ടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇവിടെ മിക്ക അപകടങ്ങളും നടക്കുന്നതെങ്കിലും പരന്നു കിടക്കുന്ന റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളാണ് ഇവിടെ മിക്കതും അപകടത്തിൽ പെടുന്നത്. രാത്രി സമയത്ത് പ്രദേശത്ത് അനുഭവപ്പെടുന്...
ജില്ലയില്‍ ഈ വര്‍ഷം 1,761 വാഹനാപകടങ്ങൾ
Local

ജില്ലയില്‍ ഈ വര്‍ഷം 1,761 വാഹനാപകടങ്ങൾ

Perinthalmanna RadioDate: 24-08-2024മലപ്പുറം: നിയമങ്ങള്‍ ശക്തമാക്കിയിട്ടും ജില്ലയില്‍ വാഹനാപകടങ്ങള്‍ വർദ്ധിക്കുന്നുവെന്ന് കണക്കുകള്‍. ഈ വർഷം ജൂലായ് 26 വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 1,761 കേസുകളെന്ന് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 152 പേർ മരിക്കുകയും 1,966 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 3,256 ആയിരുന്നു. 2022, 2021 വർഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 2992, 2152 എന്നിങ്ങനെയായിരുന്നു.അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച്‌ വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ അവഗണിക്കുക, തെറ്റായ ദിശയില്‍ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞാല്‍ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തില്‍ പെടുന്...
ഗ്രാമീണ റൂട്ടുകൾ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് ജനകീയസദസ്സ്
Local

ഗ്രാമീണ റൂട്ടുകൾ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് ജനകീയസദസ്സ്

Perinthalmanna RadioDate: 24-08-2024പെരിന്തൽമണ്ണ : താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റൂട്ടുകൾ നിർദേശിച്ച് മോട്ടോർവാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയസദസ്സ്. പുതിയ റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് 60 നിവേദനങ്ങളാണ് ആകെ ലഭിച്ചത്. ഇതിൽ ഇരുപതിലേറെ പുതിയ റൂട്ടുകളാണ് തദ്ദേശസ്ഥാപന മേധാവികളും പൊതുജനങ്ങളും വ്യക്തികളും സംഘടനകളും കൂട്ടായ്‌മകളും സമർപ്പിച്ചത്.ഇവ സൂക്ഷ്മമായി പരിശോധിച്ച് സ്‌കെച്ച് ഉൾപ്പെടെയുള്ളവയും പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ അംഗീകാരവും വാങ്ങി സർക്കാരിലേക്ക് സമർപ്പിക്കും. പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാകുമെന്ന് ജനകീയസദസ്സ് ഉദ്ഘാടനംചെയ്ത നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. ഗ്രാമീണമേഖലകളിലെ റൂട്ടുകൾ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നത് പൊതുജനത്തിന് കൂടുതൽ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു...