Tag: 240825

മാസപ്പിറവി കണ്ടു; നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച<br>
Local

മാസപ്പിറവി കണ്ടു; നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച

Perinthalmanna RadioDate: 24-08-2025 കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍  നാളെ (25/08/2025 തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സെപ്തംബർ 5നും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ  തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുത്തനെ കൂട്ടി<br>
Local

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുത്തനെ കൂട്ടി

Perinthalmanna RadioDate: 24-08-2025 വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്. ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000 രൂപയുമാക്കി.കഴിഞ്ഞ ബജറ്റില്‍ പഴയവാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാനസർക്കാർ നല്‍കിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400-ല്‍നിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടോമറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വരുമ്ബോള്‍ ടെസ്റ്റിങ് ഫീസും നല്‍കേണ്ടിവരും. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനും ചെലവിടേണ്ട തുകകൂടി കണക്കാക്കുമ്ബോള്‍ വാഹനത്തിന്റെ വിപണിമൂല്യത്തെക്കാള്‍ ചെലവുവരും.കേന്ദ്രസർക്കാ...
മണ്ണാർമലയിൽ ഇന്നും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു<br>
Local

മണ്ണാർമലയിൽ ഇന്നും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു

Perinthalmanna RadioDate: 24-08-2025 മണ്ണാർമല:  മണ്ണാർമലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയോടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലാണ് പുലിയുടെ ചലനം വ്യക്തമായത്. ആടിനെ വെച്ച കെണിയിലേക്ക് നോക്കാതെ അതേ സ്ഥലത്ത് ഇന്ന് പുലി വീണ്ടും പ്രത്യക്ഷപ്പെട്ടു. പുലർച്ചെ 3:36ന് റോഡിന്റെ ഭാഗത്തേക്ക് ഇറങ്ങി വരുന്നതും, 3:44ന് തിരികെ കയറി പോകുന്നതും, പിന്നെ 3:50ന് വീണ്ടും താഴോട്ട് ഇറങ്ങുന്നതുമായ മൂന്ന് ദൃശ്യങ്ങളാണ് ഇന്ന് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്.മണ്ണാർമലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ കഴിഞ്ഞ പ്രാവശ്യം പതിഞ്ഞ ദൃശ്യങ്ങളിൽ പെൺപുലിയെന്ന് സംശയമുണ്ട്. ഇതോടെ പ്രദേശത്ത് ഒന്നിലധികം പുലികൾ സഞ്ചരിക്കുന്നുവെന്ന ആശങ്കയും ശക്തമാണ്. മണ്ണാർമലയിൽ പുലിയുടെ സാന്നിധ്യം ശക്തമായി തുടരുമ്പോഴും അപകടങ്ങൾ ഉണ്ടാകുന്നതിന...
ഷൊർണൂ‌ർ- നിലമ്പൂർ രാത്രികാല മെമു സർവീസ് ആരംഭിച്ചു<br>
Local

ഷൊർണൂ‌ർ- നിലമ്പൂർ രാത്രികാല മെമു സർവീസ് ആരംഭിച്ചു

Perinthalmanna RadioDate: 24-08-2025 അങ്ങാടിപ്പുറം: നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ രാത്രിയാത്ര പ്രശ്നത്തിനു പരിഹാരമായി. നിലമ്പൂരിലേക്കുള്ള മെമു ഷൊർണൂരിൽ നിന്നു കുതിച്ചുതുടങ്ങി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ രാത്രി 8.40ന് എട്ടു റേക്കുകളും എണ്ണൂറിലധികം യാത്രക്കാരുമായി ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്.കേന്ദ്രസർക്കാർ കേരളത്തിലെ റെയിൽവേ വികസനം വേഗത്തിലാക്കുന്നുവെന്നും കേരളത്തിലെ ആദ്യത്തെ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ ഇന്ന് വികസനത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം, തൃശൂർ മേഖലയിൽ നിന്ന് രാത്രി നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇനി എക്സിക്യൂട്ടീവ് ട്രെയിനിനെ ആശ്രയിക്കാതെ മെമുവിൽ കയറി നിലമ്പൂരിലെത്താം. ഉദ്ഘാടന ദിവസമായ ഇന്നലെ മാത്രം 06326 എന്ന നമ്പറുള്ള മെമു ട്രെയിനാണു സർവീസ് നടത്തിയത്. എന്നാൽ ഇന്നു മുതൽ 66325, 66326 എന്നീ നമ്പറുകളിലുള്ള ...