പരിയാപുരം- ചീരട്ടാമല റോഡിൽ സംരക്ഷണ ഭിത്തി കെട്ടുന്നു
Perinthalmanna RadioDate: 24-09-2024അങ്ങാടിപ്പുറം ∙ സ്ഥിരം അപകട മേഖലയായ പരിയാപുരം ചീരട്ടാമല ചെറുകര റോഡിൽ സംരക്ഷണ ഭിത്തി കെട്ടുന്നു. 25 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 45 മീറ്റർ വരുന്ന ഭാഗത്താണ് സുരക്ഷാഭിത്തി നിർമിക്കുക.പരിയാപുരം ക്രിസ്‌ത്യൻ പള്ളിക്ക് സമീപത്തെ പ്രവൃത്തി ഇന്നലെ തുടങ്ങി. മുൻപ് ടാങ്കർ ലോറി മറിഞ്ഞ് വലിയ തോതിൽ ഇന്ധനച്ചോർച്ച ഉണ്ടായത് ഇവിടെയാണ്. ഇതേത്തുടർന്ന് ഒട്ടേറെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായിരുന്നു. ഇതിന്റെ കെടുതികൾ ഇനിയും പൂർണമായി വിട്ടകന്നിട്ടില്ല. ഇതിനു മുൻപും ശേഷവുമായി ഒട്ടേറെ അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്.പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലെ ചെറുകരയിൽ നിന്ന് കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തേക്കുള്ള എളുപ്പ മാർഗമാണിത്.ഗൂഗിൾ മാപ്പിൽ നിർദേശിക്കുന്നതും ഈ വഴിയായതിനാൽ രാത്രികാലത്തുൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇവിട...






