Tag: 240925

ബെവ്കോയിൽ തിരിച്ചെത്തിയത് 1.33 ലക്ഷം പ്ലാസ്റ്റിക് മദ്യക്കുപ്പികൾ<br>
Local

ബെവ്കോയിൽ തിരിച്ചെത്തിയത് 1.33 ലക്ഷം പ്ലാസ്റ്റിക് മദ്യക്കുപ്പികൾ

Perinthalmanna RadioDate: 24-09-2025 ബെവ്‌കോ വില്പനശാലകളിൽ തിരികെ ലഭിച്ചത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികൾ. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുൻപാണ് പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കാൻ ബെവ്‌കോ തുടങ്ങിയത്. ഇവ തിരിച്ചുനൽകുന്ന ഉപഭോക്താക്കൾക്ക് 20 രൂപ വീതം ലഭിക്കുന്ന പദ്ധതി തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ബെവ്കോ വില്പനശാലകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കിയത്.തിരുവനന്തപുരത്ത് 74,448 (1640 കിലോഗ്രാം) എണ്ണവും കണ്ണൂരിൽ 58,969 (1475.70) എണ്ണവുമാണ് തിരികെ ലഭിച്ചത്. 3,097 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികൾ രണ്ടു ജില്ലകളിൽനിന്നായി ക്ലീൻ കേരള കമ്പനി ഏറ്റെടുത്തു.വില്പനശാലകളിൽനിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ പ്രത്യേക ക്യൂആർ കോഡ് പതിപ്പിക്കും. മദ്യവിലയ്ക്കുപുറമേ 20 രൂപ ഡിപ്പോസിറ്റ് തുകയായി ഈടാക്കുകയും അതിനുള്ള പ്രത്യേക രസീത് നൽകുകയും ചെയ്യും. ഉപയോഗശേഷം മദ്യക്...
തിരൂർക്കാട്ടെ പുലിഭീതി അകറ്റണമെന്ന് നാട്ടുകാർ
Local

തിരൂർക്കാട്ടെ പുലിഭീതി അകറ്റണമെന്ന് നാട്ടുകാർ

Perinthalmanna RadioDate: 24-09-2025 അങ്ങാടിപ്പുറം: കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് തിരൂർക്കാട് പ്രദേശം പുലി ഭീതിയിൽ. വൈകുന്നേരം ആകുന്നതോടെ നെല്ലിക്ക പറമ്പ് പ്രദേശത്തും പരിസരങ്ങളിലും ജനം പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പള്ളിയിൽ പോവുകയായിരുന്ന പത്താം ക്ലാസുകാരനും അതേ ദിവസം തന്നെ നാട്ടുകാരനായ മറ്റൊരാളും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധിച്ചെങ്കിലും പുലി സാന്നിധ്യം കണ്ടെത്തിയില്ല. എന്നാൽ, മണ്ണാർ മലയുമായി ബന്ധമുള്ള പ്രദേശം എന്ന നിലക്ക് പ്രദേശം പുലിയുടെ സഞ്ചാരപഥം ആകാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും പ്രദേശത്ത് കൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് പ്രദേശം വീണ്ടും ഭീതിയിലാണ്. നാട്ടുകാർ കർമസമിതി രൂപവത്കരിച...
ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജങ്ഷൻ കോൺക്രീറ്റിങ് പൂർത്തിയായി
Local

ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജങ്ഷൻ കോൺക്രീറ്റിങ് പൂർത്തിയായി

Perinthalmanna RadioDate: 24-09-2025 മേലാറ്റൂർ: റോഡിന്റെ ഉയര വ്യത്യാസം കാരണം ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജങ്‌ഷനിലുണ്ടാകുന്ന യാത്രാ ദുരീതത്തിന് പരിഹാരം കാണുന്നതിനുള്ള കോൺക്രീറ്റിങ് പൂർത്തിയായി. ഗ്രാമ പഞ്ചായത്ത് അനുവദിച്ച 3.38 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്.നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാത വീതി കൂട്ടി നവീകരിക്കുന്നതിനായി പാതയോരത്ത് അഴുക്കുചാൽ നിർമിച്ച് സ്ലാബിട്ട് മുടിയതോടെയാണ് പുത്തൻ പള്ളി റോഡും ചെമ്മാണിയോട് റോഡും തമ്മിൽ രണ്ടടിയിൽ അധികം ഉയര വ്യത്യാസം വന്ന് ഇത് ഗതാഗതത്തിന് വലിയ ഭീഷണിയായിരുന്നു. രണ്ടു വർഷത്തിൽ അധികമായി ഇവിടെ യാത്ര ദുരിതം നിറഞ്ഞതായിരുന്നു. പലപ്പോഴും അപകടങ്ങളും സംഭവിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് നടപടി വേണമെന്ന ജനകീയ ആവശ്യം ശക്തമായതോടെയാണ് ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതും പണി നടത്തിയതും ഇരു റോഡുകളും കൂടി ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തതിനാൽ രണ്ടാഴ്ച‌ത്തേക്ക...
നിലമ്പൂർ– ഷൊർണൂർ മെമുവിന്റെ സമയമാറ്റം യാത്രക്കാർക്ക് ആശ്വാസം<br>
Local

നിലമ്പൂർ– ഷൊർണൂർ മെമുവിന്റെ സമയമാറ്റം യാത്രക്കാർക്ക് ആശ്വാസം

Perinthalmanna RadioDate: 24-09-2025 പെരിന്തൽമണ്ണ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമുവിന്റെ സമയമാറ്റം വഴി ഷൊർണൂരിൽ നിന്നുള്ള എറണാകുളം മെമു സർവീസിന് കണക്‌ഷൻ ഉറപ്പാക്കാൻ ഷൊർണൂരിലെ പ്ലാറ്റ്ഫോമിലും ക്രമീകരണം. 4.30ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം മെമു സർവീസ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് സാധാരണ പുറപ്പെടുന്നത്. തലേന്ന് രാത്രി കണ്ണൂരിൽ നിന്നെത്തുന്ന മെമു സർവീസാണ് എറണാകുളത്തേക്കു പോകുന്നത്. യാത്രക്കാർക്ക് സൗകര്യത്തിനായി നിലമ്പൂരിൽ നിന്നെത്തുന്ന മെമു ഇന്നു മുതൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ക്രമീകരിക്കുമെന്നാണ് അറിവ്. രണ്ടു ട്രെയിനുകളും തൊട്ടടുത്ത പ്ലാറ്റ്ഫോമുകളിലെത്തുന്നത് യാത്രക്കാർക്ക് ആശ്വാസമാവും.നിമിഷങ്ങളുടെ വ്യത്യാസമേ ഉള്ളൂ എന്നതിനാൽ പെട്ടെന്ന് മാറിക്കയറൽ എളുപ്പമാകും. ഇന്നുമുതൽ നിലമ്പൂരിൽനിന്നു പുലർച്ചെ 3.10ന് ആണു മെമു സർവീസ് പുറപ്പെടുക. ഈ ട്രെയിൻ 3.22ന് വാണിയമ്പലത്തും 3.45ന് അങ്...
സർവ സന്നാഹവുമായി വനംവകുപ്പ്; പിടിതരാതെ മണ്ണാർമലയിലെ പുലി<br>
Local

സർവ സന്നാഹവുമായി വനംവകുപ്പ്; പിടിതരാതെ മണ്ണാർമലയിലെ പുലി

Perinthalmanna RadioDate: 24-09-2025 പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ പുലിയെ മയക്കുവെടിവച്ച് പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനംവകുപ്പ് അധികൃതർ പരിശ്രമം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഫലമില്ല. നിലവിൽ പുലി എത്തുന്നത് തിരൂർക്കാട്, മങ്കട ഭാഗങ്ങളിലാണ്.മണ്ണാർമലയിൽ പുലി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നജീബ് കാന്തപുരം എംഎൽഎ നിയമസഭയിൽ ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവായതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് രണ്ടാമത്തെ കെണിയും സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർ, ആർആർടി തുടങ്ങിയവർ പ്രദേശത്ത് ക്യാംപ് ചെയ്ത് പുലിയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ്.ഈ മാസം 14 മുതൽ മൂന്ന് ദിവസം തുടർച്ചയായി വിവിധ സമയങ്ങളിലാണ് പുലിയുടെ ദൃശ്യം നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസങ...