ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റുകൾ കുടുതൽ കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ്
Perinthalmanna RadioDate: 24-10-2025 ഡ്രൈവിങ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിങ് ടെസ്റ്റ് കുടുതൽ കർശനമാക്കാൻ മോട്ടർ വാഹന വകുപ്പ്. കാൽനടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാർക്കിങ്ങിലും പ്രത്യേക ശ്രദ്ധ നൽകണമെന്ന് എല്ലാ ആർടിഒകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ.മോട്ടർ ഡ്രൈവിങ് സ്കൂളുകൾ മേൽപ്പറഞ്ഞ കാര്യങ്ങളിൽ പരിശീലനം നൽകുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം മിന്നൽ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്ന ഡ്രൈവിങ് ഇൻസ്ട്രക്ടർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കണമെന്നും അംഗീകൃത റിഫ്രഷർ ട്രെയിനിങ്ങിന് നിർബന്ധിതമായും പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. റോഡ് മുറിച്ചു കടക്കുമ്പോഴും റോഡരികിലൂടെ പോകുമ്പോഴും കാൽനടയാത്രക്കാർക്ക് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. കാൽനടയാത്രക്കാരുടെ മരണങ്ങളെക്കുറിച...





