Tag: 241124

ജില്ലയിലെ ആറുവരിപ്പാത നിർമാണം മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ നിർദേശം
Local

ജില്ലയിലെ ആറുവരിപ്പാത നിർമാണം മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ നിർദേശം

Perinthalmanna RadioDate: 24-11-2024മലപ്പുറം: ജില്ലയിലെ ആറുവരിപ്പാത നിർമാണം 2025 മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദേശം. നിരപ്പായ പാതയുടെ നിർമാണം ഡിസംബർ 31നകവും പാലങ്ങളും ഫ്ലൈ ഓവറുകൾ അടക്കമുള്ള ‘സ്ട്രെക്ചറു’കളുടെ നിർമാണം മാർച്ച് 31നകവും പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റി കരാർ കമ്പനിയായ കെഎൻആർസിഎല്ലിന് നിർദേശം നൽകി. പുതിയ നിർദേശം അനുസരിച്ച് ജില്ലയിലൂടെ കടന്നു പോകുന്ന ആറുവരിപ്പാതയുടെ ഉദ്ഘാടനം 2025 മേയ് മാസത്തോടെ നടക്കുമെന്നാണ് സൂചന. നേരത്തെ ഉണ്ടായിരുന്ന കരാർ പ്രകാരം 2024 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. മഴക്കാലത്ത് ജോലികൾ മന്ദഗതിയിലായതോടെയാണ് സമയം കൂട്ടി നൽകിയത്. 75 കിലോ മീറ്റർ പാതയാണ് ജില്ലയിൽ 2 റീച്ചുകളിലായി പുരോഗമിക്കുന്നത്. 2022 ജനുവരിയിലാണ് ഔദ്യോഗികമായി ജോലികൾ ആരംഭിച്ചത്. കുറ്റിപ്പുറം റെയിൽവേ മേൽപാലം, മിനിപമ്പ ഫ്ലൈഓവർ, വട്ടപ്പാറ വയഡക്ട് തുടങ്ങിയവയാണ് പൂർത്തിയാകാന...
ജില്ലയിലെ റോഡപകടങ്ങിൽ പൊലിയുന്നവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവർ
Local

ജില്ലയിലെ റോഡപകടങ്ങിൽ പൊലിയുന്നവരിൽ കൂടുതലും 30 വയസിന് താഴെയുള്ളവർ

Perinthalmanna RadioDate: 24-11-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച...
ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി
Local

ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി

Perinthalmanna RadioDate: 24-11-2024ഊട്ടിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇ പാസ് നിർബന്ധമാക്കിയുള്ള നടപടി നീട്ടി. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കഴിഞ്ഞ മേയ് 7നാണ് ഇ പാസ് നിർബന്ധമാക്കിയത്. ആദ്യം ജൂൺ 30 വരെയും പിന്നീട് സെപ്റ്റംബർ 30 വരെയുമായുമാണ് ഇ പാസ് ഏർപ്പെടുത്തിയിരുന്നത്. മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് പറയുന്നത്. എന്നാൽ, ഇ പാസില്ലെന്നതിന്റെ പേരിൽ യാത്രക്കാരെ ആരെയും മടക്കി വിടില്ല. നിബന്ധനകളില്ലാതെ എല്ലാവർക്കും പാസ് ലഭിക്കും.നീലഗിരിയിലേക്ക് പ്രവേശിക്കുന്ന നാടുകാണി ഉൾപ്പെടെയുള്ള അതിർത്തി ചെക്പോസ്റ്റുകളിലാണ് ഇ പാസ് പരിശോധിക്കുന്നത്. ഇ പാസില്ലാതെ വരുന്ന വാഹനങ്ങൾക്ക് ചെക്പോസ്റ്റ് ജീവനക്കാർ തന്നെ പാസ് എടുത്തു നൽകുന്നുണ്ട്. കഴിഞ്ഞ വേനൽ ച്ചൂടിൽ മുൻപൊന്നും ഇല്ലാത്ത തരത്തിൽ ഊട്ടിയിൽ സഞ്ചാരികൾ നിറഞ്ഞതോടെയാണ് ഇ പാസ് ഏർപ്പെടുത്തി സന്ദർശകരുടെ എണ്ണം നിയന്ത്രിക്...
പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ച; മൂന്നരക്കിലോ സ്വർണം ഇപ്പോഴും കാണാമറയത്ത്
Local

പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ച; മൂന്നരക്കിലോ സ്വർണം ഇപ്പോഴും കാണാമറയത്ത്

Perinthalmanna RadioDate: 24-11-2024പെരിന്തൽമണ്ണ : ഊട്ടി റോഡിലെ കെ.എം. ജൂവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ പിടിയിലായ നാലു പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ഇതിൽ കണ്ണൂർ സ്വദേശികളായ രണ്ടു പ്രതികളെ അന്വേഷണസംഘം കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങി.തൃശ്ശൂർ സ്വദേശികളായ രണ്ടു പ്രതികൾ റിമാൻഡിൽ തുടരും. തൃശ്ശൂർ വരന്തരപ്പിള്ളി കോരനൊടി കളിയങ്ങര വീട്ടിൽ സജിത്ത് കുമാർ (39), തൃശ്ശൂർ പാവറട്ടി ചിറ്റാറ്റൂർക്കര കോരാംവീട്ടിൽ നിഖിൽ (33) എന്നിവരാണ് റിമാൻഡിലുള്ളത്. കണ്ണൂർ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം ശ്രീരാജിൽ നിജിൽരാജ് (35), കണ്ണൂർ കൂത്തുപറമ്പ് പത്തായക്കുന്ന് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.കരിപ്പൂർ - കൊടുവള്ളി സ്വർണംപൊട്ടിക്കൽ സംഭ...