Tag: 241125

സ്കൂളുകളിൽ കലാ-കായിക പഠനം നിർബന്ധമാക്കി സർക്കാർ<br>
Local

സ്കൂളുകളിൽ കലാ-കായിക പഠനം നിർബന്ധമാക്കി സർക്കാർ

Perinthalmanna RadioDate: 24-11-2025 അധ്യാപകരുടെ ക്ഷാമമുണ്ടെങ്കിലും സ്കൂളുകളിൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ, കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പിരീയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന കർശനനിർദേശവുമായി സർക്കാർ. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടർന്നാണ് ഈ നടപടി.കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകൾ മറ്റു വിഷയങ്ങൾക്കായി മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കമ്മിഷൻ അംഗം ഡോ. എഫ്. വിത്സൺ ജൂലായിൽ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഥമാധ്യാപകർക്ക് ഇപ്പോൾ നൽകിയ നിർദേശം. ഇതു നടപ്പാവുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉറപ്പാക്കണം.പുതിയ പാഠ്യപദ്ധതിയിൽ എൽപിമുതൽ ഹയർസെക്കൻഡറിവരെയാണ് കലാ-കായിക വിദ്യാഭ്യാസം. പ്രൈമറിയിൽ കളികളുമായി സംയോജിപ്പിച്ചാണ് പഠനം. യുപിയിൽ ആഴ്ചയിൽ മൂന്നു പിരീയഡ്, എട്ടാംക്ലാസിൽ രണ്ടോ മൂന്നോ പിരീയഡ്, ...
മാലാപറമ്പ് കൊലപാതകക്കേസ് സിബിഐ അന്വേഷിക്കാൻ ഉത്തരവ്<br>
Local

മാലാപറമ്പ് കൊലപാതകക്കേസ് സിബിഐ അന്വേഷിക്കാൻ ഉത്തരവ്

Perinthalmanna RadioDate: 24-11-2025 പെരിന്തൽമണ്ണ : അങ്ങാടിപ്പുറം മാലാപറമ്പിലെ റബ്ബർതോട്ടത്തിൽ 21 വർഷം മുൻപ് സ്ത്രീയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസും സാക്ഷിയായിരുന്ന രവീന്ദ്രന്റെ തിരോധാനവും സിബിഐ അന്വേഷിക്കും. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് കുറ്റപത്രംപോലും നൽകാത്തതിനെതിരേ ആന്റി ബ്ലേഡ് ആക്‌ഷൻ ഫോറം സെക്രട്ടറി പി. അബ്ദു നൽകിയ ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് ജി. ഗിരീഷ് ആണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.19 വർഷം പരിയാപുരത്ത് താമസിച്ചിരുന്ന, കൊല്ലപ്പെട്ട കാസർകോട് സ്വദേശിനിയുടെ പേരുപോലും കണ്ടെത്താൻ ശ്രമിക്കാതിരുന്ന പോലീസ് നടപടി ദുരൂഹമാണെന്നും രവീന്ദ്രനെ കേസ് അട്ടിമറിക്കാനായി ചിലർ കൊലപ്പെടുത്തിയതാണെന്നും പരാതിക്കാരനായ അബ്ദു ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. 2009-ൽ അന്വേഷണം പോലീസ് അവസാനിപ്പിച്ചിരുന്നതാണെന്നും തന്റെ പരാതിയെത്തുടർന്ന് അന്വേഷണം ത്വരപ്പെടുത്താൻ 2022-ൽ ഹൈക്കോടതി ഉത്തരവിട്ടി...
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു<br>
Local

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

Perinthalmanna RadioDate: 24-11-2025 ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ബി.ആര്‍. ഗവായ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുന്നത്. 65 വയസ്സ് തികയുന്ന 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയില്‍ തുടരും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ആണ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിനെയാണ് ചീഫ് ജസ്റ്റിസായി നിശ്ചയിക്കുക.സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു. ആറ് വിദേശ രാജ്യങ്ങളിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരും സത്യപ്രതിജ്ഞാ ചട...
തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്<br>
Local

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

Perinthalmanna RadioDate: 24-11-2025 തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഇതിനായി വരണാധികാരിക്ക് നോട്ടീസ് നൽകാം. വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം അവസാനിച്ച ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള സ്ഥാനാർഥികളുടെ പൂർണ കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ചു. ആകെ 1,07,211 സ്ഥാനാർഥികളാണുള്ളത്. 1,54,547 നാമനിർദേശപത്രികൾ ലഭിച്ചപ്പോൾ 2,479 എണ്ണം തള്ളി.തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്ക...