കെ.എസ്.ആർ.ടി.സി.ക്ക് റെക്കോർഡ് കളക്ഷൻ; ശനിയാഴ്ച നേടിയ വരുമാനം 9.055 കോടി രൂപ
Perinthalmanna RadioDate: 24-12-2023കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക്. ശനിയാഴ്ച കെ.എസ്.ആർ.ടി.സിക്കുണ്ടായ പ്രതിദിന വരുമാനം 9.055 കോടി രൂപയാണ്. ഡിസംബർ 11-ന് നേടിയ 9.03 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപ്പകലില്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി. അറിയിച്ചു.ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതൽ ബസ്സുകൾ നിരത്തിലിറക്കിയതും ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകൾ ഉപയോഗിച്ചുതന്നെ അധിക സർവീസ് നടത്തിയതും നേട്ടമായി. കൂടാതെ ശബരിമല സർവീസിന് ബസ്സുകൾ നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസ്സുകളും ക്രൂവും നൽകാൻ കഴിഞ...





