Tag: 241225

കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയില്‍ രേഖ വരുന്നു; ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കും

Local

കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയില്‍ രേഖ വരുന്നു; ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കും

Perinthalmanna RadioDate: 24-12-2025 കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയില്‍ രേഖ വരുന്നു. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ജീവനിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കാര്‍ഡിന് എസ്ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍മാര്‍ക്കാണ്.നേറ്റിവിറ്റി സർട്ടി ഫിക്കറ്റ് ചില ആവശ്യങ്ങൾക്ക് മാത്രമാണ് നൽകുന്നത്. ഭീതി ഒഴിവാക്കാൻ ആണ് പുതിയ കാര്‍ഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്ഐആറിലെ ആശങ്ക പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വില്ലേജ് ഓഫീസിലും രണ്ട് ഉദ്യോഗസ്ഥര്‍ വീതം എസ്ഐആറില്‍ ജനങ്ങളെ സഹായിക്കും. വോള...
ക്രിസ്മസ് വന്നെത്തി; നാടും നഗരവും തിരക്കിൽ

Local

ക്രിസ്മസ് വന്നെത്തി; നാടും നഗരവും തിരക്കിൽ

Perinthalmanna RadioDate: 24-12-2025 പെരിന്തൽമണ്ണ: ലോകരക്ഷകന്റെ തിരുപ്പിറവിക്ക് ഒരു ദിനം മാത്രം ശേഷിക്കെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും തോരണങ്ങളും പുൽക്കൂടുകളും ഒരുക്കി നാടും നഗരവും തിരക്കിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിൽ ക്രിസ്മസ് വൈബിലേക്കു നാടെത്താൻ പതിവിലും അൽപം വൈകിയിരുന്നു. എങ്കിലും വിപണിയിലെ ആഘോഷം പതിവു പോലെ നേരത്തേ തുടങ്ങി. ക്രിസ്മസ് കേമമാക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു.പള്ളികളിലും വീടുകളിലും പുൽക്കൂടുകൾ തയാറായി. ക്രിസ്മസ് രാത്രിയായ നാളെ, തിരുപ്പിറവിക്കു ശേഷമുള്ള കലാപ രിപാടികളുടെ പരിശീലനവും പള്ളികളിൽ തകൃതി. ക്രിസ്മസ് പ്രകാശത്തിന്റെ ഉത്സവം കൂടിയാണെന്ന് തോന്നുന്ന രീതിയിലാണ് നാട്ടിലെ കാഴ്ചകൾ. കടകളും വീടുകളും മാല ബൾബുകളാലും നക്ഷത്രങ്ങൾകൊണ്ടും അലങ്കരിച്ചിരിക്കുന്നു. പുതിയ കാലത്തെ നിയോൺ സ്റ്റാറുകളും ഇപ്പോഴും ഫീൽഡ് ഔട്ട് ആവാത്ത കടലാസ് നക്ഷത്രങ്ങളുമാ...
പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

Local

പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

Perinthalmanna RadioDate: 24-12-2025 പെരിന്തൽമണ്ണ ∙ പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പൊലീസ് പിടിയിലായി. വിവിധ മോഷണക്കേസുകളിലും കവർച്ച, എൻഡിപിഎസ് കേസുകളിലും പ്രതിയായ പട്ടിക്കാട് കീഴാറ്റൂർ സ്വദേശി ഓടുപറമ്പൻ അജ്മലിനെ(30) ആണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് , മേലാറ്റൂർ ഇൻസ്പെക്ടർ എ.സി.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.കാപ്പ നിയമപ്രകാരം പ്രവേശന വിലക്കുള്ള അജ്മൽ വീട്ടിലെത്തിയതായി വിവരമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ മേലാറ്റൂർ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ തന്റെ കയ്യിലെ സ്റ്റീൽ വളകൊണ്ട് തലയ്ക്ക് കുത്തിയും അടിച്ചും പരുക്കേൽപ്പിച്ചായിരുന്നു മുൻപ് ഓടിരക്ഷപ്പെട്ടത്‌.തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ ഒളിവിൽ താമസിക്കുന്നതായി കണ്ടെത്തി അജ്മലിനെ പിടികൂടിയത്. ..............
ഊട്ടിയില്‍ താപനില പൂജ്യത്തിനും താഴേക്ക്

Local

ഊട്ടിയില്‍ താപനില പൂജ്യത്തിനും താഴേക്ക്

Perinthalmanna RadioDate: 24-12-2025 ഡിസംബറിലെ തണുപ്പില്‍ മരവിക്കുകയാണ് ഊട്ടി. കഴിഞ്ഞ ദിവസം താപ നില പൂജ്യത്തിനു താഴേക്ക് പോയതോടെ ഉച്ചവെയിലില്‍ പോലും തണുത്ത് വിറക്കുന്ന കാഴ്ച്ചയായിരുന്നു എങ്ങും. കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ച് അല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതോടെ മഞ്ഞു പെയ്യുന്നത് കാണാനും തണുപ്പ് ആസ്വദിക്കാനും സഞ്ചാരികളുടെ ഒഴുക്കാണ് ഊട്ടിയിലേക്ക്. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 രേഖപ്പെടുത്തിയിരിക്കുന്നത്.അസഹ്യമായ തണുപ്പെത്തിയതോടെ ഗ്രാമപ്രദേശങ്ങളില്‍ എല്ലാം ആളുകള്‍ നേരത്തെ തന്നെ വീടണയുകയാണ്. മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെ ഊട്ടി നഗരത്തിലടക്കം ഹിമകണങ്ങള്‍ പെയ്തിറങ്ങുന്നുണ്ട്. കാണാം. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ...
ലീഗ് ഓഫിസിനു നേരെ അക്രമം; സിപിഎം പ്രവർത്തകർക്ക് ജാമ്യം

Local

ലീഗ് ഓഫിസിനു നേരെ അക്രമം; സിപിഎം പ്രവർത്തകർക്ക് ജാമ്യം

Perinthalmanna RadioDate: 24-12-2025 പെരിന്തൽമണ്ണ: മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫിസിനു നേരെ അക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌ത 5 സിപിഎം പ്രവർത്തകർക്കും കോടതി ജാമ്യം അനുവദിച്ചു.പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ(44), പാതായ്‌ക്കര ചെന്ത്രത്തിൽ മനോജ്(48), കക്കൂത്ത് ചേരിയിൽ ഹസൈനാർ(49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ(25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി(20) എന്നിവർക്കാണ് പെരിന്തൽമണ്ണ കോടതി ഇന്നലെ വൈകിട്ട് ജാമ്യം അനുവദിച്ചത്. അതേ സമയം സംഭവത്തിൽ പൊലീസ് പ്രതിചേർത്ത 2 സിപിഎം നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ 3 പേർ മഞ്ചേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവരുൾപ്പെടെ 14 പേർക്കെതിരെയാണ് മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിൽ കേസെടുത്തിട്ടുള്ളത്.സിപിഎം ഏരിയ സെക്രട്ടറി ഇ.രാജേഷ് ഇന്നലെ നൽകിയ പരാതിയിൽ 4 മുസ്‌ലിംലീഗ് പ്രവർത്തക...