കേരളത്തിൽ നവീകരിക്കുന്ന 15 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
Perinthalmanna RadioDate: 25-01-2024അങ്ങാടിപ്പുറം: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഓൺലൈൻ വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ തീയതി ഉടൻ പ്രഖ്യാപിക്കും. ഫെബ്രുവരി 15ന് അകം സ്റ്റേഷനുകളുടെ ഒന്നാം ഘട്ട നവീകരണ ജോലികൾ പൂർത്തിയാക്കാൻ റെയിൽവേ ഉന്നതതല സംഘം കരാറുകാർക്ക് നിർദേശം നൽകി.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപായി സ്റ്റേഷൻ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനാണു ശ്രമം. അതത് പ്രദേശത്തെ സാംസ്കാരിക പൈതൃകത്തിന് അനുസരിച്ചാണ് ഓരോ സ്റ്റേഷൻ കെട്ടിടവും നവീകരിക്കുന്നത്. എല്ലാ സ്റ്റേഷനിലും വികസന ജോലികൾ ദ്രുതഗതിയിൽ നടക്കുകയാണ്. പാലക്കാട് ഡിവിഷനു കീഴിൽ 15 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ,...






