Tag: 250125

അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ നാളെ മുതൽ ഭാഗിക ഗതാഗത നിരോധനം
Local

അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ നാളെ മുതൽ ഭാഗിക ഗതാഗത നിരോധനം

Perinthalmanna RadioDate: 25-01-2025അങ്ങാടിപ്പുറം : നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ ഞായറാഴ്ച മുതൽ ഭാഗിക ഗതാഗത നിരോധനം ഉണ്ടായിരിക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കൊളത്തൂർ അമ്പലപ്പടി മുതൽ വെങ്ങാട് ഗോകുലം വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നത് വരെയാണ് വാഹന ഗതാഗതത്തിന് ഭാഗികമായി നിരോധനം ഉണ്ടായിരിക്കുക . പ്രവൃത്തി കാലയളവിൽ സംസ്ഥാന പാതയിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങൾ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഗതാഗതം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ...
അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം
Local

അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

Perinthalmanna RadioDate: 25-01-2025അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ തത്കാലിക ജീവനക്കാരനായ ഡ്രൈവർ ഫൈസൽ വലമ്പൂരിനെ അകാരണമായി പിരിച്ചു വിട്ടെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് തത്കാലിക ജീവനക്കാരനായ ഫൈസൽ വലമ്പൂർ അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും  കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് യുവാവിനെ താഴെ ഇറക്കുകയായിരുന്നു.അകാരണമായി പിരിച്ചു വിട്ട ഫൈസൽ വലമ്പൂരിനെ തിരിച്ചെടുക്കണം എന്ന് ആവശ്യപെട്ടായിരുന്നു  കോൺഗ്രസ് പ്രവർത്തകരുടെ  പ്രതിഷേധ മാർച്ച്‌. മൂന്ന് ദിവസത്തോളമായി ജോലിയിൽ തിരികെ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഫൈസൽ നിരാഹാര സമരത്തിൽ ആയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫൈസലിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്..................
ഇന്ന് ദേശീയ വിനോദ സഞ്ചാരദിനം; ടൂറിസം വികസനത്തിന് പദ്ധതിയൊരുക്കി മങ്കട പഞ്ചായത്ത്
Local

ഇന്ന് ദേശീയ വിനോദ സഞ്ചാരദിനം; ടൂറിസം വികസനത്തിന് പദ്ധതിയൊരുക്കി മങ്കട പഞ്ചായത്ത്

Perinthalmanna RadioDate: 25-01-2025മങ്കട: ഒട്ടനവധി ചരിത്ര ശേഷിപ്പുകളും മനം കവരുന്ന പ്രകൃതി ദൃശ്യങ്ങളും കൊണ്ട് അനുഗൃഹീതമായ മങ്കടയില്‍ ടൂറിസം വികസനത്തിന് പദ്ധതിയുമായി ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായി. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി പദ്ധതി നടപ്പിലാക്കും. ജില്ല പഞ്ചായത്ത് സഹകരണത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്‌കറലി പറഞ്ഞു. എം.എല്‍.എ യുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.ചേരിയം മലയിലേക്കുള്ള ട്രക്കിങ്, പുളിച്ചിക്കല്ലിലേയും കുരങ്ങന്‍ ചോലയിലേയും വ്യുപോയിന്റിലേക്കുള്ള യാത്ര സൗകര്യം ഒരുക്കല്‍, കര്‍ക്കിടകം നാടിപ്പാറയില്‍ വിനോദത്തിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് വിനോദ സഞ്ചാര പദ്ധതി. കുരങ്ങന്‍ചോല, ചേരിയം മലയിലെ കൊടികുത്തിക്കല്...
റേഷന് പകരം ബാങ്ക് അക്കൗണ്ടിലേക്ക് പണം: എതിർപ്പ് നേരിട്ടറിയിച്ച് കേരളം
Local

റേഷന് പകരം ബാങ്ക് അക്കൗണ്ടിലേക്ക് പണം: എതിർപ്പ് നേരിട്ടറിയിച്ച് കേരളം

Perinthalmanna RadioDate: 25-01-2025തിരുവനന്തപുരം: റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം നൽകുന്നതിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതി നടപ്പിലാക്കുന്നതിൽ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രി പ്രൾഹാദ്ജോഷിയെ നേരിൽക്കണ്ട് മന്ത്രി ജി.ആർ. അനിൽ എതിർപ്പറിയിച്ചു.വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിലാണ് ഡി.ബി.ടി. നടപ്പാക്കുന്നതിനെ സംസ്ഥാനം അനുകൂലിക്കുന്നില്ലെന്ന് ജി.ആർ. അനിൽ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക പരിഗണിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ഡി.ബി.ടി. നടപ്പാക്കിയാൽ റേഷൻ വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, റേഷൻ വിതരണ മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഭാഗങ്ങൾ എന്നിവർക്ക് ദോഷകരമാകുമെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകള...
മണ്ണാർമല തിണ്ടില്യംകുന്നിൽ പുൽക്കാടിന് തീപിടിച്ചു
Local

മണ്ണാർമല തിണ്ടില്യംകുന്നിൽ പുൽക്കാടിന് തീപിടിച്ചു

Perinthalmanna RadioDate: 25-01-2025പട്ടിക്കാട് : മണ്ണാർമല പീടികപ്പടിയിലെ തിണ്ടില്യംകുന്നിൽ പുൽക്കാടിന് തീപിടിച്ചു. വീടുകൾക്ക് സമീപത്തുവരെ തീ ആളിപ്പടർന്ന് എത്തിയെങ്കിലും അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ അപകടമൊഴിവാക്കി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മലയിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉണങ്ങിയ പുൽക്കാട് കത്തുന്ന സമയത്ത് ശക്തമായ കാറ്റടിച്ചതോടെയാണ് തീ അതിവേഗത്തിൽ ആളിപ്പടർന്നത്. വാർഡ് മെമ്പർ ഫിറോസ് കാരാടൻ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി വീടുകൾക്കു സമീപത്തേക്ക് തീപടരുന്നത് തടഞ്ഞു. മലയുടെ താഴ്‌വരയിലുള്ള പടിഞ്ഞാറെതിൽ മുസ്തഫ, അറബി മുസ്തഫ എന്നിവരുടെ വീടിനു സമീപത്താണ് തീപടർന്നത്. പാറക്കെട്ടായ തിണ്ടില്യംകുന്നിലെ പുൽക്കാടുകൾ പൂർണമായും കത്തിനശിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ റെസ്ക്യൂ ഒാഫീ...