രാജ്യത്തിന്റെ ആദരം; മമ്മൂട്ടിക്ക് പത്മഭൂഷൺ, വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ
Perinthalmanna RadioDate: 25-01-2026 ന്യൂഡൽഹി: എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പരമോന്നത പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ചരിത്രനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പ്രമുഖ നിയമജ്ഞനും സുപ്രിം കോടതി മുൻ ജസ്റ്റിസ് കെ.ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കല, പൊതുപ്രവർത്തനം, നിയമം എന്നീ മേഖലകളിൽ ഇവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ആദരം. 131 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 113 പേർ ഈ വർഷത്തെ പ...





